ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 213 —

ത്തിൻ കാരണം താൻ ചെയ്ത പാപങ്ങളത്രേ; എ
ന്നാലും താൻ ഇതിൽ വഴിപ്പെട്ടു അനുതപിച്ചാൽ
ദൈവം ക്ഷമിക്കയും സുഖവൃദ്ധിയെ വീണ്ടും നല്കു
കയും ചെയ്യും. എന്നിങ്ങിനേയുള്ള അഭിപ്രായങ്ങളെ
അവർ പല രീതിയായി പ്രസ്താവിച്ചപ്പോൾ ഇവി
യ്യോബ് താൻ ചെയ്ത നീതിയിൽ ആശ്രയിച്ചു ദൈ
വത്തോടു വാദിപ്പാൻ തുടങ്ങിയെങ്കിലും പിന്നേതിൽ
തന്നെത്താൻ താഴ്ത്തി. തന്റെ കുറ്റമില്ലായ്മയെ
ദൈവം താൻ തന്നേ തെളിയിക്കും എന്നുള്ള പ്രത്യാ
ശയിൽ ഉറച്ചു ചൊല്ലിയതു: "എന്നെ വീണ്ടെടു
പ്പവൻ ജീവിച്ചിരിക്കുന്നു, പിമ്പനായി അവൻ
പൊടിമേൽ നിവിരും. ഈ തോൽ അഴിച്ച
തിൽ പിന്നേ മാംസം ഒഴികെ ഞാൻ ദൈവ
ത്തെ ദൎശിക്കും; എൻ കണ്ണുകൾ അവനെ പര
നല്ല അനുകൂലനായി ദൎശിക്കും."

ചങ്ങാതികൾ മൂവരും മിണ്ടാതെ ഇരുന്ന ശേഷം
എലീഹു എന്ന ഇളയ സ്നേഹിതൻ ധൈൎയ്യപ്പെട്ടു
ഇയ്യോബിനോടു സംസാരിച്ചു തന്റെ വാഗ്വൈ
ഭവജ്ഞാനങ്ങളാൽ അവനെ നാണിപ്പിച്ചതിൽ പി
ന്നേ യഹോവ താൻ കൊടുങ്കാററിൽനിന്നു ഇയ്യോ
ബിനോടു സംസാരിച്ചു : "പുരുഷനായാൽ അരെക്കു
കെട്ടിക്കൊൾക.! എന്നാൽ ഞാൻ നിന്നോടു ചോദി
ക്കും: നീ എന്നെ ഗ്രഹിപ്പിക്ക. ഞാൻ ഭൂമിക്കു അടി
സ്ഥാനം ഇടുമ്പോൾ നീ എവിടേ ആയിരുന്നു?
വിവേകബോധമുള്ളവനായാൽ കഥിക്ക!" എന്നതു
ഇയ്യോബ് കേട്ടപ്പോൾ തന്റെ അറിയായ്മ കണ്ട
റിഞ്ഞു അനുതപിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/217&oldid=197148" എന്ന താളിൽനിന്ന് ശേഖരിച്ചത്