ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 26 -

മല്ലൊ. അവൻ പുത്രപൌത്രന്മാരോടു യഹോവ
യുടെ പ്രവൃത്തികളെ അറിയിക്കയും നീതിയും ന്യായ
വും പ്രമാണിച്ചു നടപ്പാൻ അവരോടു കല്പിക്കയും
ചെയ്യും" എന്നു പറഞ്ഞു.

പിന്നെ യഹോവ അവനോടു: "സോദോം ഗൊ
മോറ പട്ടണക്കാരുടെ നിലവിളി വലിയതാകകൊ
ണ്ടും അവരുടെ പാപം ഏറ്റവും കഠിനമാകകൊ
ണ്ടും ഞാൻ ഇപ്പോൾ ഇറങ്ങി ചെന്നു അവരെ നശി
പ്പിക്കും" എന്നറിയിച്ചു.

2. പിന്നെ രണ്ടു ദൈവദൂതന്മാർ സോദോമിലേക്കു
പോയി; അബ്രഹാമോ യഹോവയുടെ മുമ്പാകെ
നിന്നു അവനോടു: "സൎവ്വഭൂമിയുടെയും ന്യായാധിപ
തിയായ കൎത്താവേ, നീ ദുഷ്ടരോടു കൂടി നീതിമാനെ
യും നശിപ്പിക്കുമോ? ആ പട്ടണങ്ങളിൽ ൫൦ നീതി
മാന്മാർ ഉണ്ടെങ്കിൽ ക്ഷമിക്കാതെ ഇരിക്കുമോ?" എ
ന്നപേക്ഷിച്ചപ്പോൾ "൫൦ നീതിമാന്മാർ ഉണ്ടെങ്കിൽ
ഞാൻ ക്ഷമിക്കും" എന്നു യഹോവ കല്പിച്ചു.

പിന്നെയും അവൻ : "അയ്യോ കൎത്താവേ, പൊ
ടിയും ഭസ്മവുമായിരിക്കുന്ന ഞാൻ കൎത്താവിനോടു
സംസാരിപ്പാൻ തുനിഞ്ഞു, ൫൦ഇൽ ൫ കുറഞ്ഞു
അവിടെ ഉണ്ടായിരിക്കാമല്ലോ, ഈ അഞ്ചു നിമിത്തം
നീ പട്ടണത്തെ നശിപ്പിക്കുമോ?" എന്നു അപേ
ക്ഷിച്ചപ്പോൾ യഹോവ: "ഞാൻ ൪൫ നീതിമാന്മാ
രെ കണ്ടെത്തിയാൽ പട്ടണത്തെ നശിപ്പിക്കയില്ല"
എന്നു പറഞ്ഞു. അബ്രഹാം പിന്നേയും ദൈവ
ത്തോടു: "നാല്പതോ മുപ്പതോ ഇരുപതോ നീതിമാ
ന്മാർ ഉണ്ടായാൽ ക്ഷമിക്കുമോ? എന്നു സംഖ്യ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/30&oldid=196910" എന്ന താളിൽനിന്ന് ശേഖരിച്ചത്