ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 30 -

"അടിമയെയും അവളുടെ മകനേയും പുറത്താക്കി
ക്കളക" എന്നു പറഞ്ഞതു അബ്രഹാമിന്നു അനിഷ്ട
മായി. എങ്കിലും ദൈവം അവനോടു: "സാറ ദാസി
യെയും മകനെയും കുറിച്ചു പറഞ്ഞതിനെക്കൊണ്ടു
നിണക്കു നീരസം തോന്നരുതു; വാഗ്ദത്തസന്തതി
ഇസ്സാക്കിൽനിന്നുണ്ടാകുമല്ലോ! ആകയാൽ സാ
റയുടെ വാക്കുകൾ എല്ലാം നീ അനുസരിക്ക; ദാസീ
പുത്രൻ നിന്റെ സന്തതിയാകകൊണ്ടു അവനെയും
ഞാൻ വിചാരിച്ചു ഒരു ജാതിയാക്കും" എന്നരുളി
ച്ചെയ്തു. അപ്പോൾ അബ്രഹാം അപ്പവും ഒരു തുരു
ത്തി വെള്ളവും ഹാഗാറിന്നു കൊടുത്തു. അവളെ പു
ത്രനോടു കൂട അയച്ചു.

3. അവൾ പോയി കാട്ടിൽ ഉഴന്നു വലഞ്ഞു,
തോലിലെ വെള്ളം ചെലവായപ്പോൾ എങ്ങും അ
ന്വേഷിച്ചു വെള്ളം കിട്ടാഞ്ഞതുകൊണ്ടു ദുഃഖപര
വശയായി മകനെ ഒരു മരത്തിൻ ചുവട്ടിൽ കിടത്തി;
"കുട്ടിയുടെ മരണം കണ്ടു കൂടാ" എന്നു വെച്ചു കുറെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/34&oldid=196919" എന്ന താളിൽനിന്ന് ശേഖരിച്ചത്