ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 42 -

4. ഏശാവു ഈ കാൎയ്യംനിമിത്തം അനുജനെ
പകെച്ചു: "എന്റെ പിതാവിനെക്കുറിച്ചു ദുഃഖിക്കുന്ന
ദിവസങ്ങൾ അടുത്തുവന്നിരിക്കുന്നു, അപ്പോൾ ഞാൻ
യാക്കോബിനെ കൊല്ലും" എന്നു പറഞ്ഞതു അമ്മ
കേട്ടു യാക്കോബിനെ വരുത്തി! "എന്റെ മകനേ,
നീ ബദ്ധപ്പെട്ടു ഓടിപ്പോയി ഹാറാനിലുള്ള എന്റെ
ആങ്ങളയോടു കൂട പാൎക്ക; ജ്യേഷ്ഠന്റെ കോപം ശമി
ച്ചാൽ ഞാൻ ആളയച്ചു നിന്നെ വരുത്താം" എന്നു
പറഞ്ഞു കാൎയ്യം ഇസ്സാക്കിനോടു അറിയിക്കയും
ചെയ്തു.

വേദോക്തം.

കണ്ടാലും, സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നതു എത്ര
നല്ലതും എത്ര മനോഹരവും തന്നേ. അവിടെ ആകട്ടെ യഹോവ
അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു, എന്നേക്കുമുള്ള ജീവനെ തന്നേ.
സങ്കീ, ൧൩൩, ൧. ൩ .


൧൪. യാക്കോബിന്റെ പ്രയാണം.

(൧. മോശെ ൨൮ -- ൩൩.)

1. യാക്കോബ് യാത്രെക്കായി അച്ഛനോടു വിട
വാങ്ങി വണങ്ങിയപ്പോൾ : "ഈ കനാന്യക്കാരിൽ
നിന്നു നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ ജന്മദേശ
ത്തു ചെന്നു ലാബാന്റെ പുത്രിമാരിൽനിന്നു ഒരു
ത്തിയെ എടുക്കേണം. സൎവ്വശക്തനായ ദൈവം
നിണക്കു അബ്രഹാമിന്റെ അനുഗ്രഹം നല്കി നി
ന്നെ ഏറ്റവും വൎദ്ധിപ്പിക്കട്ടെ" എന്നു അച്ഛൻ അനു
ഗ്രഹിച്ചു. അതിന്റെ ശേഷം യാക്കോബ് പുറ
പ്പെട്ടു ഹാറാനിലേക്കു പോയി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/46&oldid=196946" എന്ന താളിൽനിന്ന് ശേഖരിച്ചത്