ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 49 -

ല്ലേണം, എന്നാൽ അവന്റെ സ്വപ്നം എന്താകു മെന്നു കാണാമല്ലൊ" എന്നു പറഞ്ഞപ്പോൾ "കൊ ല്ലരുതു" എന്നു രൂബെൻ പറഞ്ഞു. അതു അനു സരിച്ചു, അവർ അവന്റെ അങ്കിയെ അഴിച്ചെടുത്തു അവനെ ഒരു പൊട്ടക്കുഴിയിൽ ഇറക്കിവിട്ടു. എന്നാൽ രൂബെൻ അവിടെനിന്നു അവനെ രക്ഷിപ്പാൻ ഭാവി ച്ചിരുന്നു.

3. അന്നു ഇഷ്മയേല്യരും മിദ്യാനരും കച്ചവട ത്തിന്നായി മിസ്രയിലേക്കു പോകുന്നതു കണ്ടപ്പോൾ യഹൂദാ തന്റെ സഹോദരനോടു: "നാം അവനെ വില്ക്കുക" എന്നു പറഞ്ഞു. അവർ സമ്മതിച്ചു രൂബെൻ അറിയാതെകണ്ടു അവനെ കുഴിയിൽ നിന്നു കരേറ്റി ൨൦ ഉറുപ്പിക വാങ്ങി കച്ചവടക്കാൎക്കു വിറ്റു കളഞ്ഞു. പിന്നീടു രൂബെൻ വന്നു കുഴിയിൽ

5

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/53&oldid=196963" എന്ന താളിൽനിന്ന് ശേഖരിച്ചത്