ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 61 -

ഇരുത്തിയതിനാൽ അവർ വിസ്മയിച്ചു. പണിക്കാർ
ഭക്ഷണം കൊണ്ടു വന്നപ്പോൾ അവൻ ബെന്യമീന്നു
ശേഷമുള്ളവരെക്കാൾ അഞ്ചിരട്ടി അധികം കൊ
ടുപ്പിച്ചു.

3. പിന്നെ കാൎയ്യസ്ഥനോടു: "ഇവരുടെ ചാക്കു
കളിൽ പിടിക്കുന്ന ധാന്യവും കൊണ്ടു വന്ന ദ്രവ്യവും
ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപ്പാനപാത്ര
വും ഇടുക" എന്നു യോസേഫ് കല്പിച്ചു.അവൻ
അപ്രകാരം ചെയ്തു.

പിറേറ നാൾ അവർ ധാന്യം എടുത്തു പുറപ്പെട്ടു
അല്പം വഴിദൂരം ചെന്ന ശേഷം യോസേഫിൻ കല്പന
പ്രകാരം കാൎയ്യസ്ഥൻ പിന്നാലെ ചെന്നു അവരോടു:
"ഗുണത്തിനു പകരം നിങ്ങൾ ദോഷമോ വിചാരി
ച്ചതു" എന്നു പറഞ്ഞു. അതു കേട്ടു അവർ ഭ്രമിച്ചു
അന്യോന്യം നോക്കി. അപ്രോം കാൎയ്യസ്ഥൻ: "യജ
മാനന്റെ പാനപാത്രം എന്തിന്നു കട്ടു" എന്നു അ
വരോടു ചോദിച്ചതിന്നു അവർ: "അപ്രകാരം ഒരി
ക്കലും ചെയ്കയില്ല; ഞങ്ങൾ നേരുള്ളവർ; ആയതു
ആരുടെ പക്കൽ കാണുന്നുവോ അവൻ മരിക്കട്ടെ;
ഞങ്ങളും അടിമകളാകും" എന്നു പറഞ്ഞു.

കാൎയ്യസ്ഥൻ, ശോധന ചെയ്തു ബെന്യമീന്റെ
ചാക്കിൽ ആ പാത്രം കണ്ടപ്പോൾ എല്ലാവരും വി
റെച്ചു വസ്ത്രങ്ങളെ കീറി മടങ്ങിച്ചെന്നു യോസേഫി
നെ കണ്ടു കാല്ക്കൽ വീണു. അപ്പോം അവൻ നീ
രസഭാവം കാട്ടി: "എന്തിന്നു ഇപ്രകാരം ചെയ്തു?"
എന്നു ചോദിച്ചു.


6

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/65&oldid=196990" എന്ന താളിൽനിന്ന് ശേഖരിച്ചത്