ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 79 -

അതിന്റെ ശേഷം അഹറോൻ ദണ്ഡു നീട്ടി
നിലത്തിലെ പൊടിയെ അടിച്ചു മനുഷ്യരെയും ജന്തു
ക്കളെയും ബാധിക്കേണ്ടതിന്നു പേൻകൂട്ടം ആക്കി
ത്തീൎത്തു. തങ്ങൾക്കു അപ്രകാരം ചെയ്വാൻ കഴിക
യില്ലെന്നു കണ്ടപ്പോൾ മന്ത്രവാദികൾ: "ഇതു ദൈ
വത്തിന്റെ വിരൽ"എന്നു പറഞ്ഞു എങ്കിലും
രാജാവിന്റെ മനസ്സു മാറിയില്ല.

പിന്നെ യഹോവ പോന്തകളെ അയച്ചു; രാജാ
വിനെയും ജനങ്ങളെയും വളരേ പീഡിപ്പിച്ചു.

ആ ബാധയും നിഷ്ഫലമായപ്പോൾ ദേശത്തിലേ
എല്ലാ മൃഗക്കൂട്ടങ്ങൾക്കും മഹാവ്യാധി പിടിച്ചു;
അതിനാൽ കുതിര കഴുത ഒട്ടകങ്ങളും ആടുമാടുകളും
വളരേ ചത്തുപോയി. എന്നിട്ടും രാജാവു കഠിനഹൃ
ദയനായി തന്നേ പാൎത്തു.

പിന്നേ മോശെ കൈനിറയ അട്ടക്കരി വാരി രാ
ജാവിൻ മുമ്പാകെ മേല്പെട്ടു എറിഞ്ഞപ്പോൾ മനു
ഷ്യരുടെ മേലും മൃഗങ്ങളുടെ മേലും വ്രണമായ്തീരുന്ന
പരുക്കൾ ഉണ്ടായി. ഈ ശിക്ഷ കഠോരമായിരുന്നു
എങ്കിലും രാജാവിന്റെ മനസ്സിന്നു പാകം വന്നില്ല.

അതിന്റെ ശേഷം മോശെ ദണ്ഡിനെ ആകാ
ശത്തിലേക്കു നീട്ടിയാറെ ഇടിമുഴക്കവും മിന്നല്പി
ണരും കല്മഴയും ഭയങ്കരമായി ഉണ്ടായി, വയലി
ലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തുകളഞ്ഞു,
മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പോൾ
രാജാവു മോശെയെയും അഹറോനെയും വരുത്തി:
"ഞാൻ പാപം ചെയ്തു; ഇടിയും കല്മഴയും നിന്നു
പോകേണ്ടതിന്നു യഹോവയോടു അപേക്ഷിപ്പിൻ"

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/83&oldid=197013" എന്ന താളിൽനിന്ന് ശേഖരിച്ചത്