ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

തികളെയും നിലത്തിഴയുന്ന സകല ജന്തുക്ക
ളെയും സൎവ്വ ഭൂമിയെയും ഭരിക്കേണ്ടതിന്നു ദൈ
വം തന്റെ സ്വരൂപത്തിൽ മനുഷ്യനെ ഒടുവിൽ
സൃഷ്ടിച്ചു. അതു എങ്ങിനെ എന്നാൽ: - ദൈവം
നിലത്തിലുള്ള പൊടികൊണ്ടു മനുഷ്യനെ നിൎമ്മിച്ചു
അവന്റെ മൂക്കിൽ ജീവന്റെ ശ്വാസം ഊതി മനു
ഷ്യൻ ജീവനുള്ളദേഹിയായ്തീരുകയും ചെയ്തു. പിന്നെ
ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
ഞാൻ അവന്നു തക്കതുണയുണ്ടാക്കും എന്നു പറഞ്ഞു,
മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി അവന്റെ വാരി
എല്ലുകളിൽനിന്നു ഒന്നു എടുത്തു അതിന്നു പകരം
മാംസം പിടിപ്പിച്ചു. ആ വാരിയെല്ലുകൊണ്ടു ഒരു
സ്ത്രീയെ ഉണ്ടാക്കി. അതിന്റെ ശേഷം മനുഷ്യൻ
ഉണൎന്നു അവളെ കണ്ടു; ഇവൾ എന്റെ അസ്ഥി
യിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു
മാംസവും ആകുന്നു എന്നു പറഞ്ഞു. പിന്നെ ദൈ
വം "നിങ്ങൾ വൎദ്ധിച്ചു ഭൂമിയിൽ നിറഞ്ഞു അതിനെ
അടക്കിക്കൊൾവിൻ" എന്നു പറഞ്ഞു. അവരെ അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/9&oldid=196860" എന്ന താളിൽനിന്ന് ശേഖരിച്ചത്