ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 95 --

തിശോഭയുള്ള തിരശ്ശീലകൊണ്ടു രണ്ടംശങ്ങളായി വി
ഭാഗിച്ചു. തികവിനെ സൂചിപ്പിക്കുന്നതായ പത്തു
മുളം കണ്ടിയളവുള്ള ഉൾമുറിക്കു അതിപരിശുദ്ധ
സ്ഥലം എന്നും അതിനു മുമ്പിലുള്ള മുറിക്കു ശുദ്ധ
സ്ഥലം എന്നും പേർ ഇട്ടു. കൂടാരത്തിന്റെ ചുറ്റും
൧൦൦ മുളം നീളവും ൫൦ മുളം വീതിയുമുള്ള പ്രാകാരം
എന്ന സ്ഥലം ഉണ്ടാക്കി. അതിപരിശുദ്ധസ്ഥല
ത്തിൽ പൊൻ പൊതിഞ്ഞ സാക്ഷിപ്പെട്ടകം ഉ
ണ്ടായിരുന്നു. അതിൽ നിയമത്തിന്റെ ആധാരമാ
യ ൧൦ കല്പനകൾ എഴുതീട്ടുള്ള ൨ കല്പലകകളെ വെ
ച്ചിരുന്നു. ആ പെട്ടകത്തിന്റെ പൊന്മൂടിയിന്മേൽ
കുമ്പിട്ടു നില്ക്കുന്ന ൨ പൊൻ ഖെരുബിമാർ ഉണ്ടായി
രുന്നു. അവിടെനിന്നു യഹോവയുടെ അരുളപ്പാടു
കൾ ലഭിക്കയാലും ജനം ന്യായപ്രമാണം ലംഘി
ച്ചാൽ ചെയ്ത പാപങ്ങൾക്കു അവിടെനിന്നു പരി
ശാന്തി വരികയാലും ആ മൂടിക്കു കൃപാസനം എ
ന്നു പേർ ഉണ്ടായി. ശുദ്ധസ്ഥലത്തിൽ പൊൻപൊ
തിഞ്ഞ ഒരു മേശ ഉണ്ടായിരുന്നു. അതിന്മേൽ ഇസ്ര
യേൽഗോത്രങ്ങളുടെ എണ്ണപ്രകാരം പന്ത്രണ്ടു കാഴ്ച
യപ്പങ്ങളെ വെക്കാറുണ്ടായിരുന്നു. അതുകൂടാതെ
പൊൻ നിലവിളക്കും പൊൻപൊതിഞ്ഞ ധൂപ
പീഠവും അവിടേയായിരുന്നു. പ്രാകാരത്തിലോ
ചെമ്പു പൊതിഞ്ഞ ഹോമപീഠവും ആചാൎയ്യന്മാ
രുടെ ആവശ്യത്തിന്നായി വെള്ളം നിറെക്കുന്നൊരു
ചെമ്പു തൊട്ടിയും നിറുത്തിയിരുന്നു. പണി എ
ല്ലാം തീൎത്തശേഷം ഒരു മേഘം കൂടാരത്തെ മറെച്ചു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/99&oldid=197029" എന്ന താളിൽനിന്ന് ശേഖരിച്ചത്