ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

യാണ്‌ "മർമുഗാവോ' പോർട്ട്‌ ട്രസ്റ്റ്‌ വഴി കയറ്റുമതി ചെയ്യുന്നതും ഗോവയിലെ 5 സ്‌പോഞ്ച്‌ അയൺ പ്ലാന്റുകൾക്ക്‌ എത്തിച്ചുകൊടുക്കുന്നതും ഇപ്പോൾ നടന്നുവരുന്ന ഒരു പഠന പ്രകാരം (TERI)ഗോവ യിലെ PM10 നായി കൊണ്ടുപോകുന്ന ലോഡുകളിൽ 39 ശതമാനം ഖനിമേഖലയിൽ നിന്നും 25% വ്യവസായത്തിൽ നിന്നുമാണെന്നാണ്‌ TERI യുടെം ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്‌. ഇരുമ്പ്‌ അയിരുകൾ ട്രക്കുകളിൽ എൻ.എച്ച്‌ 4 എ വഴി ഉസ്‌ഗാ ഓയിൽ എത്തിച്ച്‌ അവിടെ നിന്ന്‌ ബാർക്കുക ളിൽ പോർട്ട്‌ ട്രിസ്റ്റിലെത്തിച്ചാണ്‌ കയറ്റി അയക്കുന്നത്‌ ട്രക്കുകളിൽ ഓവർലോഡ്‌ കയറ്റി തുണിയിട്ട്‌ മൂടാതെ തലങ്ങും വിലങ്ങും പായുന്നത്‌ കടുത്ത ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിക്കുകയും അവയുടെ സഞ്ചാരപാതയിലുടനീളം പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു ഈ ഗതാഗത പാത യിൽ നിരവധി അപകടങ്ങളാണ്‌ നിത്യവും ഉണ്ടാകുന്നത്‌ അന്തരീക്ഷമലിനീകരണം ഗോവയിലെ ഖനനമേഖലയിലും ഗതാഗത ഇടനാഴിയിലും വളരെ ഉയർന്ന നിലയിൽ കാണുന്നത്‌ പ്രാദേശിക സമൂഹങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കൃഷി

ഭൂജലം അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും വലിയൊരു പ്രദേശത്ത്‌ അവശിഷ്‌ടങ്ങളും പൊടിയും അടിയുന്നതും കൃഷിയിടങ്ങളെ നശിപ്പിക്കുകയും ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു ഖനനപ്രദേശങ്ങൾക്ക്‌ താഴെയുള്ള കൃഷിയിടങ്ങളിൽ ഖനികളിൽ നിന്ന്‌ ഒഴുകിയെത്തുന്ന അവിശിഷ്‌ടങ്ങൾ വന്നടിയുന്നതുമൂലം കൃഷിയോഗ്യമല്ലാതാവുന്നു ഇത്‌ ഖനനക്കാരും കർഷകരും തമ്മിലുള്ള നിരന്തര സംഘർഷത്തിന്‌ ഇടയാക്കുന്നു ഉദാഹരണത്തിന്‌ സാംഗ്യം താലൂക്കിലെ കൊളം വില്ലേജിൽ പോർച്ചുഗീസുകാരുടെ കാലത്ത്‌ അനുവദിച്ച ഖനികൾ വില്ലേജിന്റെ 75 സ്ഥല ത്തായി വ്യാപിച്ചുകിടക്കുന്നു ഇവയിൽ പലതും പ്രവർത്തിച്ചുവരുന്നവയാണ്‌ ചുരുക്കത്തിൽ ഈ കാർഷികഗ്രാമം പൂർണ്ണമായി തന്നെ ഖനികൾ വിഴുങ്ങും എന്ന ഭീതിയിലാണ്‌ ഇവിടെ പ്രാദേശിക സംഘർഷം പതിവാണ്‌ ഇതുപോലുള്ള മറ്റൊരു ഗ്രാമമാണ്‌ "കൗറം' പശ്ചിമഘട്ട സമിതിക്ക്‌ സമർപ്പിച്ച രേഖയിൽ കെർകെർ (2010 ഇപ്രകാരം പറയുന്നു "ഗോവയിലെ ചുരുക്കം ചില ഗ്രാമങ്ങൾ മാത്രമേ ദക്ഷിണ ഗോവയിലെ കവാരെ ക്യൂപ്പമിലെ പോലെ ജൈവപൈതൃകമുള്ള വിശുദ്ധതോട്ടങ്ങളും, ജല സുലഭമായ അരുവികളും സമ്പന്നവനങ്ങളും നിറഞ്ഞവയായുള്ളു എന്നാലിന്ന്‌ വർദ്ധിച്ചുവരുന്ന ഖനന പ്രവർത്തനങ്ങൾമൂലം കവാരെയുടെ നിലനില്‌പുതന്നെ അപകടത്തിലാണ്‌." കൃഷിയും ഖനനവും, ജനങ്ങളും ഖനനകമ്പനികളും തമ്മിൽ ഇന്ന്‌ നിതാന്തശത്രുതയിലാണ്‌ ഭൂമിയും ജീവിതവും ഖനി കൾ കവർന്നെടുത്തവർക്ക്‌ നിലവിലുള്ള നിയമപ്രകാരം നൽകുന്ന നഷ്‌ടപരിഹാരം തീരം അപ ര്യാപ്‌തമാണ്‌.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‌പാദത്തിൽ ഖനനം നൽകുന്ന സംഭാവനയെ പറ്റി കേൾക്കുന്നവർ പരിസ്ഥിതിപരവും സാമൂഹ്യവുമായ ഈ പ്രശ്‌നങ്ങൾ കാണുന്നില്ല ഉദാഹരണത്തിന്‌ 1996/97 സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഗോവയിലെ ഖനനത്തിന്റെ ആഘാതത്തെ പറ്റി നടത്തിയ വിശദമായ പഠനപ്രകാരം പരിസ്ഥിതിപരവും സാമൂഹ്യവുമായ ആഘാതത്തിന്റെ വില തട്ടിക്കഴിച്ചാൽ ഇത്‌ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക്‌ നൽകുന്ന സംഭാ വന(യഥാർത്ഥ വരുമാനം വെറും 15 മാത്രമാണ്‌ (Noronha, 2001 TERI 2002 . NCAER റിപ്പോർട്ടിന്‌ (2010 പ്രതികരണമായി ഈ അടുത്തിടെ പുറത്തുവന്ന രേഖകൾ പ്രകാരം ഇക്കാര്യത്തിലുള്ള വരവ്‌-ചെലവ്‌ അനുപാതം ഗോവയിലെ ഖനനത്തെ ഒരു തരത്തിലും അനുകൂലിക്കുന്നില്ല. (Basu 2011, Mukhopadhyay & Kadekodi 2011) 17.3 ഭരണപരമായ പ്രശ്‌നങ്ങൾ

വനഅവകാശ നിയമത്തിലെ സാമൂഹ്യവനവിഭവം സംബന്ധിച്ച നിബന്ധനകൾ ഗോവയിൽ നടപ്പാക്കാതിരുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല ഗോവയിലെ "ക്യൂപെം' താലൂക്കിൽപെട്ട "കൗരം' ഗ്രാമത്തിലെ "ദേവപൊൻ ഡോങ്കാർ' ഖനി സ്ഥിതിചെയ്യുന്നത്‌ "വെളിപ്‌സ്‌' എന്നറിയപ്പെ ടുന്ന പട്ടികവർഗ്ഗക്കാരുടെ വിശുദ്ധ സ്ഥലമായ ഒരുമലയിലാണ്‌. ശക്തമായ പ്രാദേശിക എതിർപ്പിനെ മറികടന്നും വനാവകാശനിയമത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കാതെയും ഇവിടെ ഖനന ത്തിന്‌ അനുമതി നൽകിയത്‌ അക്ഷന്തവ്യമാണ്‌.

പലവിധത്തിലുള്ള നിയമവിരുദ്ധ ഖനനപ്രവർത്തനങ്ങളും ഗോവയിൽ നടക്കുന്നുണ്ട്‌. യാതൊരു വിധ ക്ലിയറൻസും ഇല്ലാതെയും തെറ്റായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിന്റെ പിൻബലത്തിലും

............................................................................................................................................................................................................

84

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/111&oldid=159183" എന്ന താളിൽനിന്ന് ശേഖരിച്ചത്