ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യ തദ്ദേശവാസികളെ കൂട്ടത്തോടെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്ന തരത്തിൽ തികച്ചും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ചെറുപട്ടണങ്ങൾ നിർമിക്കുവാൻ പൊതു സ്ഥല ങ്ങൾ സ്വകാര്യ സംരംഭകർക്ക്‌ വിൽക്കുന്നത്‌ സാമൂഹിക നന്മ എന്ന ഗണത്തിൽപെടുത്തി ന്യായീ കരിക്കാനാവുമോ?

ര)

റ)

നഗരവികസനം, മലയോര സുഖവാസ കേന്ദ്രങ്ങൾ, റിസോർടുകൾ എന്നിവയുടെ വികസന ത്തിനു വേണ്ടി സഹ്യാദ്രിയിലെ കന്യാവനങ്ങളും നദികളുടെ നീർമറി പ്രദേശങ്ങളും വിട്ടു നൽകാനാവുമോ?

ഇത്തരം അതിദ്രുതവും കഠോരവുമായ വികസന പ്രക്രിയകൾ മൂലമുള്ള പാരിസ്ഥിതിക ആഘാതം മറികടക്കുവാൻ വേണ്ടത്ര വീണ്ടെടുക്കൽ ശേഷി സഹ്യാദ്രിമേഖലകൾക്കുണ്ടോ?

പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകാരികൾ മനുഷ്യരാണ്‌ എന്നു തന്നെ യല്ല, മനഃപൂർവമായ ആസൂത്രണത്തോടെ പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമിയിലെ ഒരേയൊരു ജന്തു വിഭാഗവും മനുഷ്യർതന്നെയാണ്‌ പശ്ചിമഘട്ടങ്ങളുടെ സവിശേഷ ആവാസവ്യവസ്ഥയുടെ തൽസ്ഥിതി അവലോ കനം ചെയ്യുവാനും ഇവയ്‌ക്ക്‌ ആഘാതമേൽക്കാത്തവിധത്തിൽ പരിസ്ഥിതി സൗഹാർദപരവും സാമൂഹികാംഗീകാരവുമുള്ള സുസ്ഥിരവികസനപദ്ധതികൾ നിർദേശിക്കുവാനുമാണ്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദ്‌ഗ്‌ധപഠനസമിതി രൂപവൽക്കരിച്ചത്‌ പശ്ചിമഘട്ടങ്ങളുടെ ആവാസവ്യവസ്ഥാ പരമായ തൽസ്ഥിതിയെപ്പറ്റി പാനലിന്റെ വിലയിരുത്തൽ താഴെ ചേർക്കുന്നു.

പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ തൽസ്ഥിതി വിലയിരുത്തൽ

പശ്ചിമഘട്ടങ്ങളുൾപ്പെടെ ഇന്ത്യയിൽ എങ്ങുമുള്ള പരിസ്ഥിതി വിലോല മേഖലകളെ തിരിച്ചറി യാൻ ആധാരമാക്കിയിട്ടുള്ളത്‌ പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടാണ്‌ ഹ്മഭാരതത്തിലെ പരിസ്ഥിതി വിലോല മേഖലകളെ വേർതിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാന വിവര ങ്ങൾ” എന്നതിനെ ആധാരമാക്കിയാണ്‌ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ 2000 സപ്‌തംബറിൽ ആണ്‌ പ്രണാബ്‌സെൻ റിപ്പോർട്ട്‌ തയ്യാറാക്കി സമർപ്പി ക്കപ്പെട്ടത്‌ പ്രസ്‌തുത കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇവയാണ്‌:

1)

2)

3)

ഇന്ത്യയിലെ ഭൗമ-ജൈവ മേഖലകളെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ശേഖരി ക്കാനോ സംഭരിക്കാനോ ആവശ്യമായ സമഗ്ര പദ്ധതികൾ ഇല്ല ഇത്തരം പ്രദേശങ്ങളുടെ പരി സ്ഥിതിപരമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ ചിട്ടയായി രേഖപ്പെടുത്തി സൂക്ഷി ക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്‌.

പരിസ്ഥിതിശാസ്‌ത്രം, വന്യജീവിശാസ്‌ത്രം മുതലായ മേഖലകളിൽ വൈദഗ്‌ധ്യമുള്ളവർ തുലോം പരിമിതമാണ്‌ ഇത്തരം ശാസ്‌ത്രശാഖകളിൽ പ്രാവീണ്യമുള്ളവരെ വാർത്തെടുക്കുവാൻ ഗവേ ഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്‌.

ഗവൺമെന്റ ്‌ ഏജൻസികൾ, സർവകലാശാലകൾ, ഗവൺമന്റ ്‌ ഇതര സംഘടനകൾ, വ്യക്തി കൾ, തദ്ദേശവാസികൾ എന്നിവരുൾപ്പെട്ട ഒരു സമഗ്ര നിരീക്ഷണ സംവിധാനവും പ്രവർത്തന ശൃംഖലയും അടിയന്തിരമായി രൂപീകരിച്ച്‌ പ്രവർത്തനമാരംഭിക്കേണ്ടതുണ്ട്‌.

4 അടിയന്തിരഘട്ടങ്ങളിൽ ഒരു പ്രത്യേക ദൗത്യമെന്ന നിലയിൽ മേൽപറഞ്ഞ കാര്യങ്ങൾ നടപ്പി

ലാക്കേണ്ടതാണ്‌.

പ്രാഥമിക മാനദണ്ഡങ്ങൾ

താഴെ പറയുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലുമുള്ള സ്ഥലങ്ങൾ/ പ്രദേശങ്ങൾ നിരുപാധികം സംരക്ഷിക്കപ്പെട്ടവയാണ്‌ എന്നാണ്‌ പ്രണാബ്‌ സെൻ കമ്മിറ്റി ശുപാർശ.

സ്‌പീഷീസ്‌തലത്തിൽ

1)

2)

3)

4)

തദ്ദേശീയത (ലിറലാശ) വൊിരളത (ൃമൃശ്യേ) വംശനാശം സംഭവിച്ച വർഗങ്ങൾ

നാടൻ ഇനങ്ങളുടെ യഥാർഥ പ്രഭവകേന്ദ്രങ്ങൾ

............................................................................................................................................................................................................

142

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/169&oldid=159245" എന്ന താളിൽനിന്ന് ശേഖരിച്ചത്