ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ടുന്ന ഏതാനും സ്‌പീഷീസുകൾ കാണപ്പെടുന്ന പശ്ചിമഘട്ട പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാ ണെന്ന്‌ നി ംശയം പറയാം ഇതിലേക്ക്‌ പശ്ചിമഘട്ട പഠന സമിതിക്ക്‌ താഴെപറയുന്ന പ്രസക്ത വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. 1 ഐ.യു.സി.എൻ മാക്‌സ്‌:

ഐ.യു.സി.എൻ ചുവന്ന പട്ടികയിൽപെടുത്തിയിരിക്കുന്ന സസ്‌തനി സ്‌പീഷീസുകളുടെ എണ്ണം. എന്നിരുന്നാലും പശ്ചിമഘട്ടപ്രദേശങ്ങളിലെ പരിസ്ഥിതി വിലോലത തിട്ടപ്പെടുത്തുന്നതിലേക്ക്‌ ഇത്‌ വളരെ അപൂർണമായ വിവരശേഖരണമാണെന്ന്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതി വിലയിരുത്തുന്നു.

നാടൻ ഇനങ്ങളുടെ യഥാർഥ പ്രഭവകേന്ദ്രങ്ങൾ

നിർവചനം:

നാടൻ ഇനങ്ങളുടെ (വളർത്തുമൃഗങ്ങളും, വിളകളും ഉൽഭ വവും പരിണാമവും സംഭവിച്ചതും, ഇപ്പോഴും അവയുടെ സദൃശ്യ ഇനങ്ങളേയോ സന്തിപരമ്പരകളോ വഹിക്കുന്നതായ സ്ഥലമാണ്‌ യഥാർഥ പ്രഭവകേന്ദ്രങ്ങൾ.

മേഖല:

നാടൻവിളയിനങ്ങൾ മാത്രമല്ല നിർവചനത്തിന്റെ പരിധിയിൽ വിവക്ഷിക്കപ്പെടുന്നത്‌ ഇത്തരം വിഷ യത്തിൽ ഇവ വളരെ നിർണായകമാണെങ്കിൽപോലും നാടൻ ജന്തുവർഗങ്ങളും ജലജീവികളും അവയുടെ വന്യാവസ്ഥയിൽനിന്ന്‌ ഇപ്പോഴുള്ള അവസ്ഥയിൽ എത്തിയപ്പോൾ സംഭവിച്ച ജനിതക വ്യതിയാനങ്ങൾ വിശകലനം ചെയ്യുന്ന പക്ഷം, അത്‌ ഇവയുടെ വന്യവർഗങ്ങളിൽനിന്ന്‌ നാടൻ ജനു ുകളെ വികസിപ്പിച്ചെടുക്കുന്നതിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌ ഇത്തരം ഇനങ്ങൾ തമ്പ ടിച്ചിരിക്കുന്ന മേഖലകളെ അതിനാൽതന്നെ പരിസ്ഥിതിവിലോല മേഖലകളായി കണക്കാക്കാവു ന്നതാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

കരുമുളക്‌, ഏലം, ഗ്രാമ്പൂ, മാങ്ങ, ചക്ക എന്നിവയുടെ നാടൻ ഇനങ്ങളുടെ സുപ്രധാന ഉൽഭവ കേന്ദ്രമാണ്‌ പശ്ചിമഘട്ടങ്ങൾ നാടൻ സസ്യഇനങ്ങളുടെ വന്യഇനങ്ങൾ ലോകത്തിൽ ഏറ്റവും കൂടു തൽ കാണപ്പെടുന്നത്‌ ഉത്തരകന്നട ജില്ലയിലാണ്‌ പുൻടിയസ്‌ (ുൗിശേൗ വെിഭാഗത്തിൽപെടുന്ന അലങ്കാര മത്സ്യങ്ങളുടെ പ്രഭവകേന്ദ്രമാണ്‌ പശ്ചിമഘട്ടങ്ങൾ ഇവ പശ്ചിമഘട്ട മേഖലയിൽ എല്ലായിടത്തും കാണ പ്പെടുന്നുണ്ടുതാനും അതിനാൽ മുഴുവൻ പശ്ചിമഘട്ട മേഖലയും പരിസ്ഥിതി വിലോല മേഖല യായി കണക്കാക്കേണ്ടതാണ്‌.

വന്യജീവി ഇടനാഴി

നിർവചനം  : മ ചരിത്രാതീത കാലത്ത്‌ ഒന്നായിരുന്നതും ഇപ്പോൾ വേർപെട്ട്‌ കിടക്കുന്നതുമായ രണ്ടോ അതി ലേറെയോ വന്യജീവി നിവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രത്യേക ഇന ത്തിൽപെട്ട ജന്തുവർഗങ്ങൾക്ക്‌ ഒരു ന്ധചാൽത്സ ആയി വർത്തിക്കുന്നതുമായ നീളത്തിലുള്ള ഭൂവി ഭാഗത്തെയാണ്‌ വന്യജീവി-ഇടനാഴി എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ഒറ്റതിരിഞ്ഞ തുണ്ടുപ്ര ദേശം വഴി പരസ്‌പരം ബന്ധിപ്പിക്കപ്പെടുകയും അതിൽ സദൃശ്യമായിട്ടുള്ള സസ്യജാലങ്ങൾ ഉണ്ടായിരിക്കുകയും ചെയ്‌താൽ അത്തരം തുണ്ടുപ്രദേശങ്ങൾ ഒരു ഇടനാഴിയായി വർത്തി ക്കും.

യ അരുവികൾ, പുഴകൾ, തോടുകൾ, എന്നിവയും അവയുടെ കരപ്രദേശങ്ങളും ജലജീവിക ളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുക വഴി സ്വാഭാവിക ഇടനാഴികളായി വർത്തിക്കുന്നു. ര സ്ഥിരമോ താൽക്കാലികമോ ആയ നീർച്ചാലുകളും പുഴകളും ചിത്രശലഭങ്ങൾ, പക്ഷികൾ,

വവ്വാലുകൾ, അണ്ണാൻ, കുരങ്ങന്മാർ എന്നിവയ്‌ക്ക്‌ സഞ്ചാരപാതകളായി വർത്തിക്കാറുണ്ട്‌.

റ തണ്ണീർതടങ്ങൾ, ദേശാടനസ്വഭാവമുള്ള ചിലയിനം നീർപക്ഷികളുടെ സഞ്ചാരപഥമെന്നതി നോ ടൊപ്പം അവയ്‌ക്കുള്ള ആഹാരം കൂടി കരുതിവയ്‌ക്കുന്നവയാണ്‌ ദേശാടനപക്ഷികളുടെ സഞ്ചാരപഥത്തിലുള്ള ഇത്തരം തണ്ണീർതടങ്ങൾ സംരക്ഷിക്കുക എന്നത്‌ പക്ഷിസംരക്ഷ ണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌.

............................................................................................................................................................................................................

145

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/172&oldid=159249" എന്ന താളിൽനിന്ന് ശേഖരിച്ചത്