ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ളെന്നും അർധനൈസർഗിക പുൽമേടുകളെന്നും രണ്ട്‌ വിഭാഗങ്ങളുണ്ട്‌ അർധനൈസർഗിക വി ഭാഗം വീണ്ടും വൈക്കോലിനുപയോഗിക്കുന്നവ, മേയാനുപയോഗിക്കുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു നിർജല-അർധ നിർജല പ്രദേശങ്ങളിൽ അവിടവിടെയായി ചെറിയ സ്വാഭാവിക പുൽമേടുകൾ കാണാറുണ്ട്‌ ഇത്തരം പ്രദേശങ്ങളിൽ പുൽപ്രദേശങ്ങളുടെ നിലനിൽപിനെ സ്വാധീ നിക്കുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്‌ മിതമായ തോതിൽ കന്നുകാലി മേയലിൽ നിന്നും ഇവയുടെ നിലനിൽപിന്‌ സമ്മർദം ഉണ്ടാവാറുണ്ട്‌ പൊതുവെ പറഞ്ഞാൽ, ഭൂരിഭാഗം പുൽമേടു കളും (നിർജലമോ അർധനിർജലമോ, ജലസാന്നിധ്യം ഉള്ളതോ ഉയർന്ന മേഖലകളിലുള്ളതോ മിതോഷ്‌്‌ണമേഖലയിലുള്ളതോ ഏതും ഒരുപോലെ കടുത്ത നശീകരണ ഭീഷണി നേരിട്ടുകൊ ണ്ടിരിക്കുകയാണ്‌ വളരെ ചെറിയ ഒറ്റപ്പെട്ട ഖണ്ഡങ്ങളോ അഥവാ സ്വാഭാവികപുൽമേടുകളോ അവശിഷ്‌ട ശകലങ്ങളോ ആണ്‌ ഇക്കാലത്ത്‌ കാണാനാവുന്നത്‌ ഈ വിഭാഗങ്ങൾപോലും കനത്ത കന്നുകാലി മേച്ചിലിന്റെ ഫലമായി ഗണ്യമായ മാറ്റങ്ങൾക്ക്‌ അടിപ്പെട്ടുകൊണ്ട്‌ ഇരിക്കയാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

സ്വാഭാവികമോ അഥവാ മനുഷ്യനിർമിതമോ ആയ ഒട്ടേറെ പുൽമേടുകൾ പശ്ചിമഘട്ട പ്രദേശ ങ്ങളിലുണ്ട്‌ ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും സസ്യഭുക്കുകളായ മൃഗങ്ങളുടെ ജീവ നോപാധി എന്ന നിലയിലും ഇവയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌ പശ്ചിമഘട്ട മേഖല മൊത്തം ഇവ വ്യാപിച്ചുകിടക്കുന്നു വിസ്‌തൃതമായ പുൽമേടുകളെ ഉൾക്കൊള്ളുന്നവയെന്ന നിലയിൽ മുഴുവൻ പശ്ചിമ ഘട്ട മേഖലകളും പരിസ്‌തിതി വിലോല പ്രദേശമായി പരിഗണിക്കപ്പെടേണ്ടതാണ്‌.

ഉപരി വൃഷ്‌ടിപ്രദേശങ്ങൾ (ഡുുലൃ രമരേവാലി) നേിർവചനം:

ജലം ശേഖരിച്ച്‌ പുറന്തള്ളാനുളള സംഭരണി രൂപത്തിലുള്ള ഭൂപ്രദേശമാണ്‌ വൃഷ്‌ടിപ്രദേശം. സാധാരണയായി പർവ്വതത്തിന്റെ ഉയർന്ന ഭാഗത്തോ അഥവാ നദിയുടെ ഉൽഭവത്തിനോടടുത്ത ഭാഗത്തോ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു ഉത്തമ മഴവെള്ള സംഭരണിയായി വർത്തിക്കുന്നു. ഇവിടെ ശേഖരിക്കപ്പെടുന്ന ജലം ഒന്നുകിൽ തൽപ്രദേശത്തെ മണ്ണിൽ ഊർന്നിറങ്ങുന്നു അല്ലെ ങ്കിൽ നദിയിലൂടെ താഴേക്ക്‌ ഒഴുകി എത്തുന്നു.

മേഖല:

നദിയുടെ മേൽ പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന ഉപരിവൃഷ്‌ടി പ്രദേശം വ്യത്യസ്‌ത നദികളിൽ വ്യത്യസ്‌ത പ്രകൃതത്തോടുകൂടിയവയാണ്‌ നദിയുടെ ഉൽഭവസ്ഥാനം, സംഭരണപ്രദേശത്തിന്റെ ചരിവ്‌, നദിയുടെ കൈവഴികൾ, പ്രതിവർഷം നദിയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം, ഭൗമസ്വഭാവം, മണ്ണിന്റെ പ്രത്യേകതകൾ, വനവ്യാപ്‌തി എന്നിവയെ ആശ്രയിച്ചാണ്‌ ഉപരിവൃഷ്‌ടി പ്രദേശങ്ങളിൽ വൈവിധ്യം കാണപ്പെടുന്നത്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

മുൻ സൂചിപ്പിച്ചപോലെ പശ്ചിമഘട്ടങ്ങൾ ഇന്ത്യ ഉപദ്വീപിന്റെ ഒരു പ്രധാന ജലസമ്പുഷ്‌ട ഗോപുരമാണ്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടുമൊഴുകുന്ന ധാരാളം നദികളും ഇവിടെയുണ്ട്‌ ഇന്ത്യ ഉപദ്വീപിലെ നദികളുടെ നിലനിൽപിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനങ്ങളായ ഉപരിവൃഷ്‌ടി പ്രദേശങ്ങൾ എന്ന വിഭാഗത്തിൽപെടുന്നവയാകയാൽ മൊത്തം പശ്ചിമഘട്ട മേഖലകൾ തീർച്ചയായും പരിസ്ഥിതി വിലോല മേഖലയിൽപ്പെട്ടവയായി പരിഗണിക്കേണ്ടതാണ്‌.

അധികം കുത്തനെയല്ലാത്ത ചരിവുകൾ

നിർവചനം: 10ഛ യേക്കാൾ കുടുതലുള്ളതും എന്നാൽ 20ഛ യേക്കാൾ കുറവുള്ളതുമായ ചരിവുപ്രദേശങ്ങളാ ണിവ.

മേഖല: തിരശ്ചീന തലത്തിൽനിന്ന്‌ 10ഛ മുകളിലായി 20ഛ ൽ കവിയാത്ത ചരിവോടുകൂടിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ്‌ ഈ മേഖല ചരിവിന്‌ മുകളിലും താഴെയുമുള്ള തിരശ്ചീന പ്രതലങ്ങൾ മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ എന്നിവമൂലമുള്ള ഭൂപ്രകൃതി വിക്ഷോഭങ്ങൾക്ക്‌ സാധ്യതയേറുന്നതി

............................................................................................................................................................................................................

152

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/179&oldid=159256" എന്ന താളിൽനിന്ന് ശേഖരിച്ചത്