ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ താഴ്‌വാരങ്ങളിലെ ചതുപ്പുകൾ നികത്തുന്നത്‌

ഉയർന്ന പ്രദേശങ്ങളുടെ അടിവാരത്തുള്ള ചതുപ്പുപ്രദേശങ്ങൾ നികത്തുന്നതുമൂലം ഉയർന്ന വൃഷ്‌ടി പ്രദേശങ്ങളിൽ ജലക്ഷാമം ഉണ്ടാകുന്നുണ്ട്‌ പല നദികളും ഇത്തരം ചെളികുണ്ടുകളിൽ നിന്നാ രംഭിക്കുന്നതിനാൽ നദിയുടെ ഒഴുക്കുകൂട്ടാൻ ഇവ ജലം നൽകുന്നുണ്ട്‌ നീലഗിരിയിൽ ഫലഭൂയിഷ്‌ഠ മായ ജലസമ്പന്നമായ ചതുപ്പുകൾ കീടനാശിനികളിലധിഷ്‌ഠിതമായ കൃഷിക്കും, ഗ്രീൻഹൗസ്‌ ഫാമു കൾ നിർമ്മിക്കാനും ഭവനനിർമ്മാണത്തിനും മറ്റുമായി രൂപാന്തരപ്പെടുത്തുന്നു.

മണൽഖനനം

പശ്ചിമഘട്ടത്തിലെ മിക്ക നദികളും അനിയന്ത്രിതമായ മണൽ ഖനനത്തിന്റെ തിക്തഫലങ്ങൾ നേരിടുന്നവയാണ്‌ ജലനിരപ്പ്‌ താഴുന്നതും ജലത്തിന്റെ ഗുണമേന്മ നഷ്‌ടപ്പെടുന്നതുമാണ്‌ പെട്ടെ ന്നുള്ള ആഘാതങ്ങൾ ചില ഭാഗങ്ങളിൽ നദിയുടെ അടിത്തട്ട്‌ സമുദ്രനിരപ്പിൽ താഴെ ആയതിനാൽ ഉപ്പുവെള്ളം കയറുന്ന പ്രശ്‌നമുണ്ട്‌ നദിക്കരയിലുള്ള പഞ്ചായത്തുകളിൽപോലും കുടിവെള്ളക്ഷാമം രൂക്ഷമാണ്‌ ഇത്തരം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനായി പ്ലാൻഫണ്ട്‌ ചെലവഴിക്കേണ്ടി വരുന്നു മത്സ്യങ്ങളുടെയും മറ്റ്‌ ജലജീവിവർങ്ങങ്ങളുടെയും പ്രജനനത്തെയും വളർച്ചയെയും മണൽഖ നനം സാരമായി ബാധിക്കുന്നുണ്ട്‌. സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ

പശ്ചിമഘട്ടത്തിലെ ജലവിഭവ മാനേജ്‌മെന്റ ്‌ വികേന്ദ്രീകരിക്കുകയും നദീതട ആസൂത്രണം നട

പ്പാക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തെറ്റായ ഭൂവിനിയോഗരീതിയും മാനവ ഇടപെടലും മൂലമുണ്ടായിട്ടുള്ള ആഘാതങ്ങൾ വളരെ വ്യക്തമാണ്‌ വരൾച്ചക്കാലത്ത്‌ നദികളിലെ ഒഴുക്ക്‌ കുറയുന്നതും, ഒഴുക്കിലെ ഏറ്റക്കുറച്ചിലുകളും ജലനിരപ്പ്‌ താഴുന്നതും, ജലത്തിന്റെ ഗുണമേന്മ നഷ്‌ടപ്പെടുന്നതുമെല്ലാം ജലവിഭവആസൂത്രണ ത്തിലും മാനേജ്‌മെന്റിലുമെല്ലാം പദ്ധതി അധിഷ്‌ഠിതവും താൽക്കാലികവുമായ ഒരു സമീപനം സ്വീക രിക്കുന്നതിന്റെ പ്രത്യക്ഷ ആഘാതങ്ങളാണ്‌ ജലത്തെ ജൈവവ്യവസ്ഥയുടെ അവിഭാജ്യഘടകമായി പരിഗണിച്ചുകൊണ്ടുള്ള പ്രകടമായൊരു വ്യതിയാനം നദീതട ജലവിഭവ മാനേജ്‌മെന്റിൽ വരുത്തേണ്ട സമയമാണിത്‌.

ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന ചില പ്രധാന നടപടികൾ ചുവടെ വിവരിക്കുന്നു.

1.

2.

3.

4.

5.

തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിൽ അടുത്ത 20 വർഷത്തേക്കെങ്കിലുമുള്ള വികേന്ദ്രീകൃത ജലമാനേജ്‌മെന്റ ്‌ പദ്ധതികൾ വികസിപ്പിച്ചെടുക്കണം ജലസംരക്ഷണം, വനവല്‌ക്കരണം, വൃഷ്‌ടി പ്രദേശങ്ങളുടെ ജൈവപുനരുദ്ധാരണം, മഴവെള്ള സംഭരണം, പ്രളയജല നിർങ്ങമനം, ജല ആ ഡിറ്റിങ്ങ്‌, പുനരുപയോഗം തുടങ്ങിയവയ്‌ക്കെല്ലാമുള്ള പ്ലാനുകൾ ജലവിഭവ മാനേജ്‌മെന്റ ്‌ പ്ലാനിൽ ഉൾപ്പെടുത്തണം നദികളിന്മേലുള്ള ആശ്രിതത്വം കുറച്ച്‌ റീചാർജ്ജ്‌ മെച്ചപ്പെടുത്തുക എന്ന താണ്‌ ലക്ഷ്യം.

ജലസംഭരണി പ്രവർത്തനം പുനക്രമീകരിക്കുക  : അണക്കെട്ടുകളുള്ള നദികളിലെ ജലസംഭ രണികളുടെ പ്രവർത്തനം പുനക്രമീകരിക്കുകയും മറ്റ്‌ നദികളിലെ ഒഴുക്ക്‌ നിയന്ത്രിക്കുകയും ചെയ്‌ത്‌ ഒഴുക്കിന്റെ ശക്തി മെച്ചപ്പെടുത്തുക ഫലപ്രദമായ ഒരു പൊതുജന അപഗ്രഥന സംവി ധാനത്തിന്റെ പിൻബലത്തോടുകൂടി മാത്രമേ നടപ്പാക്കാനാവൂ.

പരമ്പരാഗത ജലസംഭരണം  : "സുരംഗം', കിണറുകൾ റീചാർജ്‌ ചെയ്യുക, തുടങ്ങിയ പരമ്പരാ ഗത ജലസംഭരണ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുക.

താഴ്‌വാര ചതുപ്പുകൾ സംരക്ഷിക്കുക  : നദികളുടെ ഉഗ്ഗവ സ്ഥാനമെന്ന നിലയിൽ മലമുക ളിലെ താഴ്‌വാര ചതുപ്പുകൾ സംരക്ഷിക്കുക അവ ഇനിയും നികത്തുകയോ റിയൽ എസ്റ്റേറ്റ്‌, കൃഷി വികസനം എന്നിവയ്‌ക്ക്‌ ഉപയോഗിക്കുകയോചെയ്യുന്നത്‌ നിയന്ത്രിക്കുക സാമൂഹ്യസം രക്ഷണത്തിനുള്ള "കലവറ"കളായി അവയെ പ്രഖ്യാപിക്കുക.

മണൽ ആഡിറ്റിങ്ങ്‌  : മണൽ ആഡിറ്റിങ്ങിന്‌ പങ്കാളിത്തവ്യവസ്ഥയും കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തുക.

............................................................................................................................................................................................................

168

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/195&oldid=159274" എന്ന താളിൽനിന്ന് ശേഖരിച്ചത്