ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ യോടും ജലസ്രാത ുകളോടും ഏറ്റവും ചേർന്നുകിടക്കുന്ന പ്രദേശങ്ങൾക്കാണ്‌ മുൻഗണന നൽകേണ്ടത്‌ പദ്ധതി ബന്ധപ്പെട്ട പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി സംയോജിപ്പി ക്കുകയും വേണം ഈ മാറ്റത്തിന്റെ സമയത്ത്‌ കർഷകർക്ക്‌ സാമ്പത്തികമായും സാങ്കേതികവു മായ പിൻബലവും നൽകേണ്ടതുണ്ട്‌.

6.

7.

8.

9.

ജൈവവളങ്ങൾ പ്രാത്സാഹിപ്പിക്കണം  : രാസവളപ്രയോഗം മണ്ണിലെ ആവശ്യമായ ഘടക ങ്ങളെ കൊല്ലുക മാത്രമല്ല പശ്ചിമഘട്ടത്തിലെ ഫലഭൂയിഷ്‌ടതയെ നശിപ്പിക്കുംവിധം മണ്ണിന്റെ ഘടനയെതന്നെ മാറ്റിമറിച്ചു തന്മൂലം യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലാതെ കൂടുതൽ കൂടുതൽ രാസവളങ്ങൾ പ്രയോഗിക്കേണ്ടതായി വരുന്നു രാസവളത്തിന്‌ കൂടുതൽ വെള്ളം ആവശ്യമായതിനാൽ പശ്ചിമഘട്ടത്തിലെ ജലത്തിന്റെ അമിതചൂഷണം നദികളുടെ ഒഴുക്കിനേയും മലകളുടെ പരിസ്ഥിതിയേയും സാരമായി ബാധിച്ചു ആകയാൽ ജൈവവള പ്രയോഗത്തിനുള്ള ഒരു സംവിധാനം അടിയന്തിരമായി ഉണ്ടാക്കേണ്ടിയിരിക്കുന്നു കൃഷിയിടങ്ങളിൽ തന്നെ ജൈവ വളം നിർമ്മിക്കുന്നതിനും വിളകൾ മാറിമാറി കൃഷി ചെയ്യുന്നതിനും പച്ചിലവളച്ചെടികൃഷിക്കും സബ്‌സിഡിയും പിന്തുണയും നൽകണം ജൈവവള നിർമ്മാണം പൂർണ്ണമായി വാർഡ്‌ തല ത്തിലേക്ക്‌ വികേന്ദ്രീകരിക്കണം ഗുണമേന്മയുള്ള ജൈവവളവും പിണ്ണാക്കും മറ്റും ലഭിക്കാൻ ചെറുകിട ഉല്‌പാദനയൂണിറ്റുകൾ നടത്താൻ സ്വയംസഹായ ഗ്രൂപ്പുകൾക്കും പ്രാദേശിക ഉല്‌പാ ദകർക്കും പിന്തുണ നൽകണം വൻകിട തോട്ടങ്ങൾ അവിടെ തന്നെ ജൈവവളം ഉല്‌പാദിപ്പി ച്ചാൽ കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കാനും ജൈവവള പ്രയോഗം ഉറപ്പുവരുത്താനും കഴിയും.

ജൈവകർഷകർക്ക്‌ സാമ്പത്തിക സഹായം  : ജൈവ വളപ്രയോഗം മൂലം ആദ്യ രണ്ടുമൂന്നു വർഷങ്ങളിൽ വിളവിലുണ്ടാകുന്ന നഷ്‌ടം നികത്താൻ സർക്കാർ നഷ്‌ടപരിഹാരം നൽകണം. ഇതുമൂലം സർക്കാരിന്‌ അധികസാമ്പത്തിക ബാധ്യത ഉണ്ടാകുന്നത്‌ ഒഴിവാക്കാനായി അഗ്രാ-കെമിക്കൽസിന്‌ നൽകുന്ന സബ്‌സിഡി ജൈവ- പരിസ്ഥിതി കർഷകരിലേക്ക്‌ തിരി ച്ചുവിടണം ജൈവകൃഷി പദ്ധതി മൊത്തമായി തന്നെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയു മായി സംയോജിപ്പിച്ച്‌ ആവശ്യമായ തുക വാർഷിക ബജറ്റിൽ ഉൾപ്പെടുത്തണം ഓരോ വർഷവും കാർഷിക-സസ്യഫലകൃഷിയുടെ 20ശതമാനവും തോട്ടങ്ങളുടെ 10 ശതമാനവുമെങ്കിലും ജൈവ ഉല്‌പാദനത്തിലേക്ക്‌ മാറ്റിയാൽ പശ്ചിമഘട്ടത്തിലെ ഭക്ഷ്യവിളകളെ അടുത്ത 5 വർഷത്തിനു ള്ളിലും നാണ്യവിളകളെ 10 വർഷത്തിനുള്ളിലും വിഷമോചിതമാക്കാൻ സാധിക്കും.

വിളകളും ഇനങ്ങളും തെരഞ്ഞെടുക്കുമ്പോൾ  : ഉൽപ്പാദന വർദ്ധനവിനുവേണ്ടി ഉല്‌പാദന ക്ഷമത കൂടിയ ഇനങ്ങളും സങ്കരയിനങ്ങളും തെരഞ്ഞെടുക്കുന്ന ഇന്നത്തെ രീതി പുനപരി ശോധിച്ച്‌ പരിസ്ഥിതി സുസ്ഥിരത നിലനിർത്തുന്ന മാനേജ്‌മെന്റ ്‌ രീതി സ്വീകരിക്കേണ്ടതുണ്ട്‌. ഇപ്പോൾ കൃഷി ചെയ്‌തുവരുന്ന വിളകളും ഇനങ്ങളും ധാരാളം വെള്ളവും വളവും ആവശ്യമു ള്ളവയാണ്‌ ഇവയ്‌ക്കു പകരം വെള്ളവും വളവും മറ്റും കുറച്ച്‌ ആവശ്യമുള്ളവ കണ്ടെത്തണം.ഇവ യുടെ പ്രാദേശിക നഴ്‌സറികളും വിത്തുബാങ്കുകളും സ്ഥാപിച്ച്‌ കർഷകർക്ക്‌ ആവശ്യമുള്ള വിത്തും നടീൽവസ്‌തുക്കളും ആവശ്യാനുസരണം ലഭ്യമാക്കണം ഉൽപ്പാദനത്തിന്റെ അളവിനേക്കാൾ ഗുണമേന്മയ്‌ക്ക്‌ പ്രാധാന്യം നൽകുന്ന ഒരു സമീപനമാണ്‌ പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ടത്‌ ഗുണമേന്മയുള്ള ഈ ഉല്‌പന്നങ്ങളുടെ വിപണനത്തിന്‌ പ്രത്യേക തന്ത്രവും ശൃംഖലയും സൃഷ്‌ടിക്കുകയും വേണം മൂല്യവർദ്ധനയും പ്രാദേശിക തൊഴിലവസര സൃഷ്‌ടിയും കൂടി ഈ തന്ത്രത്തിന്റെ ഭാഗമാക്കിയാൽ കൂടുതൽ വരുമാനം സൃഷ്‌ടിക്കാനും പ്രാദേശിക സമ്പ ദ്‌ഘടന മെച്ചപ്പെടുത്താനും കഴിയും.

കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണം  : ഹരിത വിപ്ലവത്തിലൂടെ രാജ്യത്തിന്‌ സ്വന്തംപാ രമ്പര്യവിള ഇനങ്ങളും മറ്റ്‌ ജൈവവൈവിദ്ധ്യഘടകങ്ങളും വളരെയധികം നഷ്‌ടപ്പെട്ടു എന്നത്‌ തർക്കമറ്റ കാര്യമാണ്‌ ധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ, ഫലവർങ്ങങ്ങൾ തുടങ്ങിയവ ഏറെ കൃഷി ചെയ്‌തിരുന്ന വൈവിദ്ധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിൽ ഇത്‌ ഏറെ പ്രക ടമണ്‌ ഈ ജനിതകസ്രാത ുകൾ കർഷകന്റെ കൃഷിയിടങ്ങളിൽ തന്നെ പുന:സ്ഥാപിച്ച്‌ സംര ക്ഷിക്കാനുള്ള ബോധപുർവ്വമായ ശ്രമം ഉണ്ടാകണം ഒപ്പം വിപുലമായ സംരക്ഷണ കേന്ദ്ര ങ്ങൾ വികസിപ്പിച്ചെടുക്കാനും ശ്രദ്ധിക്കണം ഓരോപ്രദേശത്തിനും അനുയോജ്യമായ ഇനങ്ങൾ വികസിപ്പിച്ചെടുക്കാനും പരമ്പരാഗത ഇനങ്ങൾ പുനരാവിഷ്‌ക്കരിക്കാനും വനിതകൾ ഉൾപ്പെ ടെയുള്ള കർഷകരെ ഉൾപ്പെടുത്തി സസ്യപ്രജനനത്തിനും വിളമെച്ചപ്പെടുത്തലിനും ഒരു പങ്കാ

............................................................................................................................................................................................................

174

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/201&oldid=159282" എന്ന താളിൽനിന്ന് ശേഖരിച്ചത്