ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ 5  : സംയുക്തവനം മാനേജ്‌മെന്റ ്‌;

പശ്ചിമഘട്ടത്തിൽ നിന്നുള്ള ഒരനുഭവം

പശ്ചിമഘട്ടത്തിലെ ദക്ഷിണ കന്നടയിലുള്ള ബൽത്തങ്ങാടിയിലെ നാഗരിക സേവ ട്രസ്റ്റ്‌ കർണ്ണാടകയിലെ കുന്തപുര ഡിവിഷനിൽ സംയുക്ത വനംമാനേജ്‌മെന്റ ്‌ സംവിധാനം ഏർപ്പെടു ത്തുന്നതിന്റെ ആദ്യഘട്ടത്തിൽ (1993 വളരെ സജീവമായിരുന്നു വനങ്ങളുടെ വികസനത്തിലും സംരക്ഷണത്തിലും ജനകീയപങ്കാളിത്തം ഉറപ്പുവരുത്താൽ കഴിയുമെന്നതിനാൽ കർണ്ണാടക വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായ എം.എൽ റാംപ്രകാശ്‌, കെ.എൻ മൂർത്തി എന്നിവർ വില്ലേജ്‌ വനം സമിതികൾ രൂപീകരിക്കുന്നതിൽ തല്‌പരരായിരുന്നു ബൽത്തങ്ങാടി താലൂക്കിലെ "ഷീർലാലു' വില്ലേജിലാണ്‌ ആദ്യസമിതി രൂപീകരിച്ചത്‌ "വെനുരു' റേഞ്ചിൽ 11 സമിതികൾ രൂപീകരിക്കാൻ നാഗരിക ട്രസ്റ്റ്‌ സഹായിച്ചു സ്വന്തം അധികാരവും നിയന്ത്രണവും നഷ്‌ടപ്പെടുമെന്നു ഭയന്ന വനം വകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥർ ഇതിനെ ശക്തമായി എതിർത്തു എന്നാൽ മേല്‌പറഞ്ഞ 2 ഉദ്യോഗ സ്ഥരുടെ പ്രതിബദ്ധതമൂലം കുന്തപുര ഡിവിഷനിൽ ഈ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച്‌ 100 സമിതികൾ രൂപീകരിച്ചു തൊട്ടടുത്ത മംഗലാപുരം ഡിവിഷനിൽ സർക്കാരിതര സംഘടനകളു ടെയും നാഗരിക ട്രസ്റ്റിന്റെയും എതിർപ്പ്‌ അവഗണിച്ചുകൊണ്ടും തടിവ്യാപാരികളുടെ പിന്തുണ ആർജ്ജിച്ചുകൊണ്ടും 25 സമിതികൾ രൂപീകരിച്ചു അവസാനം ഈ സമിതികളെല്ലാം യാതൊരു ജനപങ്കാളിത്തവുമില്ലാതെ വനം വകുപ്പിന്റെ കീഴിലായി.

വില്ലേജ്‌ വനം സമിതികളും ജൈവവൈവിദ്ധ്യനിയമ പ്രകാരം രൂപീകരിച്ച ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ ്‌ സമിതികളും തമ്മിൽ യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല ഈ രണ്ട്‌ സമിതി കളുടെയും ചുതലകളും അധികാരങ്ങളും വ്യക്തമായി നിർവ്വഹിക്കപ്പെട്ടിരുന്നില്ല പ്രതീക്ഷ യ്‌ക്കൊത്ത്‌ ഉയർന്നില്ലെങ്കിൽപോലും ജൈവ വൈവിദ്ധ്യമാനേജ്‌മെന്റ ്‌ സമിതികൾ ഏറെ ജനാ ധിപത്യസ്വഭാവവും പങ്കാളിത്ത സ്വഭാവവും ഉള്ളവയായിരുന്നു ജൈവവൈവിദ്ധ്യമാനേജ്‌മെന്റ ്‌ സമിതി വിപുലീകരിച്ച്‌ വില്ലേജ്‌ വനം സമിതികളുടെ മേഖലകൂടി അവയ്‌ക്ക്‌ കീഴിൽ കൊണ്ടുവരി കയോ വനം സമിതികൾ അവയിൽ ലയിപ്പിക്കുകയോ ചെയ്യണം.

ഇതുമൂലം കൂടുതൽ പങ്കാളിത്തവും ഉത്തരവാദിത്തവും ഉണ്ടാകും.

സംയുക്തവനം മാനേജ്‌മെന്റ ്‌ സാമൂഹ്യ വനം മാനേജ്‌മെന്റ ്‌ ആക്കി മാറ്റുക ദേശീയ വനം നയത്തിൽ 1988 മുതൽ തന്നെ വനം നയത്തിന്റെ പ്രധാന ലക്ഷ്യം പ്രാദേശിക ആവശ്യങ്ങൾ നിറവേറുകയാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌ റവന്യൂ വരുമാനം ഉണ്ടാക്കുന്നതിന്‌ നയ ത്തിൽ രണ്ടാം സ്ഥാനമേ കല്‌പിച്ചിരുന്നുള്ളൂ ജൈവ വൈവിദ്ധ്യസംരക്ഷണം, വനത്തിന്റെ വിസ്‌തീർണ്ണം വർദ്ധിപ്പിക്കുന്നു, ഉൽപ്പാദന ക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി സ്‌ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു വൻ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നൽകണമെന്നാണ്‌ നയം ശുപാർശ ചെയ്‌തത്‌.

ഈ നയത്തിന്റെ അനന്തര ഫലമാണ്‌ 1990കളിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, അധ:പതിച്ച വനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സംയുക്ത വനമാനേജ്‌മെന്റ ്‌ സ്‌കീമുകൾക്ക്‌ രൂപം നൽകാൻ നിർദ്ദേശിച്ചുകൊണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ സർക്കുലർ അയച്ചത്‌.

സംയുക്ത വനമാനേജ്‌മെന്റ ്‌ പരീക്ഷണം പല സ്ഥലങ്ങളിലും പല അനുകൂല ഫലങ്ങളുണ്ടാ ക്കിയെങ്കിലും പരിമിതികളും ഉണ്ടായിരുന്നു കമ്മിറ്റിയുടെ എക്‌സ്‌ ഒഫീഷ്യോ സെക്രട്ടറിയായ വനം വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്‌ മറ്റ്‌ തീരുമാനങ്ങൾ വനം വകു പ്പാണ്‌ കൈകൊണ്ടിരുന്നത്‌ അവരുടെ പ്രധാന ശ്രദ്ധ പെട്ടെന്ന്‌ വളരുന്ന ഇനം മരങ്ങൾ നട്ടുപിടിപ്പി ക്കുന്നതിലായിരുന്നു ചില ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ തുടങ്ങിയവ ആയിരുന്നതി നാൽ അതിന്റെ ഫണ്ട്‌ തീരുന്നതോടെ പദ്ധതിയും അവസാനിക്കുമായിരുന്നു.

വില്ലേജിലെ വിരലിലെണ്ണാവുന്ന "ഉന്നതർ' ആനുകൂല്യങ്ങൾ കയ്യടക്കുന്ന വളരെ ഗൗരവമുള്ള പ്രശ്‌നം എല്ലാ പങ്കാളിത്ത സർക്കാർ പരിപാടികളിലും (വാട്ടർ ഷെഡ്‌ വികസനം പോലെ സംഭവി

............................................................................................................................................................................................................

191

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/218&oldid=159300" എന്ന താളിൽനിന്ന് ശേഖരിച്ചത്