ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്രകൃതിദത്ത വനങ്ങൾക്ക്‌ പുറത്തുള്ള പ്രദേശത്തിന്‌ ഇത്‌ വലിയ ശ്രദ്ധ നൽകിയില്ല വളർത്തു സസ്യ ങ്ങൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ഇടം സംരക്ഷിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെട്ടു പരമ്പരാഗതരീതികളായ വിശുദ്ധ വനങ്ങൾ ഇന്ത്യൻ ജനതയുടെ പരിസ്ഥിതി വിജ്ഞാനം സംബന്ധിച്ച വ്യാപകമായ പ്രായോഗികത എന്നിവയെല്ലാം അവജ്ഞയോടെയാണ്‌ കണ്ടത്‌.

സംരക്ഷിത മേഖലകളിലെ കർശന നിയന്ത്രണം മൂലമുള്ള പ്രശ്‌നങ്ങൾ

ഇന്ത്യയിലെ വന്യജീവികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രാദേശിക സമൂഹവും അവ രുടെ ആവശ്യങ്ങളും ആണെന്ന്‌ വനം വകുപ്പ്‌ അധികൃതരും പട്ടണങ്ങളിലെ സംരക്ഷണ പ്രവർത്ത കരും വ്യാപകമായിവിശ്വസിക്കുന്നു ഭരത്‌പൂർ ചതുപ്പിലെ അനുഭവം പോലെ ഇതും എത്ര വലിയ തെറ്റിദ്ധാരണയാണെന്ന്‌ ബി.ആർ.ടി ഹിൽസിലെ പഠനം വ്യക്തമാക്കുന്നു ആകയാൽ വനവാസി കൾക്ക്‌ വന്യജീവിസങ്കേതങ്ങൾക്കുള്ളിലും നാഷണൽ പാർക്കുകളിലും വനഅവകാശനിയമം നൽകുന്ന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ശരിയായ രീതിയിൽ പ്രാവർത്തികമാകുന്നു എന്ന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി ഉറപ്പുവരുത്തണം.

ബോക്‌സ്‌ - 7 ഭരത്‌പൂരിലെ ദാരുണ വിഢിത്തം

ഡോ സലിം അലിയെ പോലെ പണ്ഡിതനായ ഒരു ശാസ്‌ത്രജ്ഞനും പ്രശ്‌നങ്ങൾ ആഴ

ത്തിൽ പരിശോധിക്കാതെ ഈ കാഴ്‌ചപ്പാടിനോട്‌ യോജിച്ചു എന്നത്‌ നിർഭാഗ്യകരമാണ്‌ ദേശാട നപക്ഷികളുടെ പ്രമുഖ താവളമായ ഭരത്‌പൂർ ചതുപ്പു പ്രദേശമാണ്‌ സ്വാതന്ത്യ്രത്തിനുശേഷം 1950 കളിൽ ഡോ.സലിം അലിയുടെ ശ്രമഫലമായി സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ വന്യജീവി സങ്കേതം ഡോ അലി അവിടെ വർഷങ്ങളോളം തങ്ങി ആയിരക്കണക്കിന്‌ ദേശാടനപക്ഷിക ളുടെ വിവരം ശേഖരിച്ചു നൂറ്റാണ്ടുകളായി പ്രദേശവാസികൾ പുല്ലുശേഖരിക്കുകയും എരുമകൾ മേഞ്ഞുനടക്കുകയും ചെയ്‌ത പ്രദേശമാണ്‌ ഭരത്‌പൂർ എന്നിട്ടും സമ്പന്നമായ ജൈവവൈവിദ്ധ്യ ആവാസകേന്ദ്രമായി ഇത്‌ നിലനിന്നു ഇതൊരു എരുമകളുടെ മേച്ചിൽപുറം എന്ന അവസ്ഥ മാറ്റ ണമെന്ന്‌ ഡോ അലിക്ക്‌ തോന്നി ഇന്റർനാഷണൽ ക്രൻ ഫൗണ്ടേഷനിലെ വിദഗ്‌ധരും ഇതി നെ പിന്തുണച്ചു അങ്ങനെയാണ്‌ 1982 ൽ ഇതൊരു ദേശീയ പാർക്കായി പ്രഖ്യാപിച്ചത്‌ ദേശീയ പാർക്കിന്‌ ബാധകമായ കർശന വ്യവസ്ഥകൾ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിച്ചു പകരം സംവിധാനം ഒരുക്കാതെ എരുമകളുടെ മേച്ചിൽ നിരോധിച്ചു വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു വെടിവെയ്‌പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു പക്ഷെ നിരോധനം പിൻവലിച്ചില്ല.

ഈ ഇടപെടൽ തീർത്തും അപ്രതീക്ഷിതമായ ഫലമാണുണ്ടാക്കിയത്‌ ജലത്തിൽ വള രുന്ന ഒരിനം പുല്ലിന്റെ വളർച്ചയെ നിയന്ത്രിച്ചുനിർത്തിയിരുന്നത്‌ എരുമകളുടെ മേച്ചിലാണ്‌. മേച്ചിൽ നിരോധിച്ചതോടെ ഈ പുല്ല്‌ അനിയന്ത്രിതമായി വളരാൻ തുടങ്ങി നാഷണൽ പാർക്ക്‌ മാനേജ്‌മെന്റിന്റെ മുഖ്യലക്ഷ്യമായ വാട്ടർ ഫൗൾ എന്ന പക്ഷിയുടെ സംരക്ഷണം അവതാളത്തി ലായി സൈബീരിയയിൽ നിന്ന്‌ എത്തിക്കൊണ്ടിരുന്ന കൊറ്റികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു ദേശീയപാർക്കിന്‌ തൊട്ടടുത്തുള്ള ആഘാപൂർ വില്ലേജ്‌ നിവാസികൾക്ക്‌ പറയാനു ള്ളത്‌ വ്യത്യസ്‌തമായൊരു സംഭവമാണ്‌ സൈബീരിയൻ കൊറ്റികൾ മുൻപ്‌ പ്രധാനമായും ഭക്ഷിച്ചിരുന്നത്‌ മണ്ണിനടിയിലെ ചില ധാന്യങ്ങളും കിഴങ്ങുകളുമായിരുന്നു ഗ്രാമവാസികൾ കിള യ്‌ക്കുമ്പോൾ മണ്ണ്‌ ഇളകുന്നതിനാൽ കൊറ്റികൾക്ക്‌ ഇവ കൊത്തിയെടുക്കാൻ എളുപ്പമായിരുന്നു. ഇവിടം ദേശീയ പാർക്കായി പ്രഖ്യാപിച്ചതോടെ മണ്ണ്‌ കിളയ്‌ക്കാൻ കഴിയാതായി ഇത്‌ കൊറ്റിക ളുടെ ഭക്ഷണം മുട്ടിച്ചു ഈ നിഗമനം കൂടുതൽ അന്വേഷണവിധേയമാക്കേണ്ടയുണ്ട്‌ (ഗാ ഡ്‌ഗിൽ ല മേഹ 2000)

............................................................................................................................................................................................................

196

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/223&oldid=159306" എന്ന താളിൽനിന്ന് ശേഖരിച്ചത്