ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

12.

13.

ട്രക്കുകളുടേയും മറ്റ്‌, യന്ത്രസംവിധാനങ്ങളുടേയും പ്രവർത്തനം ഈ മതിൽക്കെട്ടിനുള്ളിൽ ഒതുക്കി നിർത്തണം സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെ മാത്രമേ പ്രവർത്തനം പാടുള്ളൂ.

പ്രവർത്തന സമയത്ത്‌ മൊത്തം പ്രദേശവും വെള്ളം നനച്ച്‌ പൊടി ഉയരാതിരിക്കാൻ ശ്രദ്ധി ക്കണം പദ്ധതി പ്രദേശത്തിനു ചുറ്റും ആവശ്യത്തിന്‌ മരങ്ങൾ വളർത്തി ശബ്‌ദമലിനീകരണ ത്തിന്‌ തടയിടണം.

14 ഏതു പ്രദേശത്തും ഖനന പ്രവർത്തനം ആരംഭിക്കും മുൻപ്‌ അവിടുള്ള വൃക്ഷങ്ങളെ സംബ ന്ധിച്ച്‌ ഒരു സർവ്വെ നടത്തുകയും ഇവ മാറ്റി നടുന്നതിനും മറ്റുള്ളവ സംരക്ഷിക്കുന്നതിനു മായി ഒരു നഴ്‌സറി സ്ഥാപിക്കുകയും വേണം.

15

ഓരോ ഗ്രാമത്തിലേയും വിശുദ്ധവനങ്ങൾ സംരക്ഷിക്കണം ഇവയുടെ സംരക്ഷണം പ്രാദേ ശിക സമൂഹത്തെ ഏൽപ്പിക്കുകയും അതിലേക്കുള്ള ചെലവ്‌ കമ്പനികൾ വഹിക്കുകയും വേണം.

2.8 വൈദ്യുതിയും ഊർജ്ജവും

പശ്ചിമഘട്ട സമിതിയുടെ മുന്നിൽ കൂടെകൂടെ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ്‌ പശ്ചിമഘട്ട സംവിധാനങ്ങളിലെ ഹൈഡ്രാ, തെർമൽ, ന്യൂക്ലിയർ, കാറ്റാടി ഫാം എന്നിവയിലൂടെയുള്ള വൈദ്യുതി ഉല്‌പാദനം പശ്ചിമഘട്ടത്തിലെ ജൈവ ആവാസ വ്യവസ്ഥയെ ഈ പദ്ധതികൾ തകർക്കുന്നതായി ഒരു വിഭാഗം വാദിക്കുന്നു പരിസ്ഥിതി സംവേദനക്ഷമത ഇത്രയധികമുള്ള മേഖലയിൽ ഇത്രത്തോളം വൈദ്യുത പദ്ധതികൾ ആവശ്യമുണ്ടോ എന്നാണ്‌ ചോദ്യം ഇനിയും വളരെയധികം പദ്ധതികൾ പ്രത്യേകിച്ച്‌ തെർമൽ പദ്ധതികൾ ആസൂത്രണ ഘട്ടത്തിലാണ്‌ അവയ്‌ക്കാവശ്യമായ വിഭവങ്ങളും പരിസ്ഥിതി പരവും സാമൂഹ്യവുമായ ആഘാതവും കണക്കിലെടുത്താൽ അവ ആവശ്യമുണ്ടോ? ഇവ സുസ്ഥിരമാണോ എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു ഇതു സംബന്ധിച്ച ഒരു ഏകദേശ രൂപം മന ിലാക്കാനായി ഞങ്ങൾ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ വൈദ്യുതിയുടേയും ഊർജ്ജ ത്തിന്റേയും സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചു പ്രതിശീർഷ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതായാണ്‌ കണക്കുകൾസൂചി പ്പിക്കുന്നത്‌ ഗോവയിലെ വൈദ്യുതി ഉപയോഗം ദേശീയ ശരാശരിയുടെ 3.5 ഇരട്ടിയാണെങ്കിൽ കേര ളത്തിലേത്‌ ഇതിന്റെ 2/3 ആണ്‌ ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യൂതീ കരിച്ച ഗ്രാമീണ ഭവനങ്ങളുടെ അനുപാതം കേരളത്തിൽ വളരേ ഉയർന്നതാണ്‌ പക്ഷേ, വൈദ്യുതീ കരിക്കാത്ത ഗ്രാമീണ ഭവനങ്ങൾ ഗോവയിൽ 8 ശതമാനമാെണങ്കിൽ മഹാരാഷ്‌ട്രയിൽ അത്‌ 35 ശത മാനമാണ്‌ ഈ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ വ്യവസായങ്ങളാണ്‌ വൈദ്യുതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ വൻകിട വ്യവസായങ്ങളിൽ അയിര്‌ സംസ്‌ക്കരണം, ഇരുമ്പ്‌-ഉരുക്ക്‌, സിമന്റ ്‌, പെട്രാളിയം റി നൈറികൾ, പഞ്ചസാര ഡിസ്‌ടിലറികൾ, വളം നിർമ്മാണശാലകൾ, പെട്രാകെമിക്കൽസ്‌ എന്നിവ ഉൾപ്പെടുന്നു ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്‌ ഇവ യാണ്‌ ചെറുകിട-ഇടത്തരം വ്യവസായങ്ങളും ധാരാളമുണ്ട്‌ കൂടുതൽ തൊഴിലവസരങ്ങൾ നൽകു ന്നതിവയാണ്‌ ഈ വിഭാഗത്തിൽ പെടുന്ന ഫൗണ്ട്രികൾ, ചുടുകൽ ഫാക്‌ടറികൾ, തുണിമില്ലുകൾ, കളിമൺ ഫാക്‌ടറികൾ, പോട്ടറി, ഗ്ലാസ്‌വെയർ, ബേക്കറി എന്നിവ കൂടുതൽ വൈദ്യുതി ഉപയോഗി ക്കുന്നവയാണ്‌.

വൈദ്യുതി ഉല്‌പാദനത്തിന്റെ കാര്യത്തിലും ഈ സംസ്ഥാനങ്ങൾ തമ്മിൽ നല്ല അന്തരമുണ്ട്‌. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ കമ്മി ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ്‌ വൻവൈദ്യുതികമ്മിയുള്ള സംസ്ഥാനമാണ്‌ മഹാരാഷ്‌ട്ര. എന്നാൽ, മറ്റ്‌ പശ്ചിമഘട്ട സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കമ്മിയാണെങ്കിലും കർണ്ണാടകയുടേയും, തമിഴ്‌നാടിന്റെയും സ്ഥിതി ഏറെ ഭേദമാണ്‌ വൈദ്യുതി പ്രാദേശികമായി ഉൽപ്പാദിക്കുകയോ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങുകയോ ചെയ്യാം പക്ഷെ ആവശ്യം മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ നീങ്ങിയില്ലെങ്കിൽ ഡീസൽ ജനറേറ്റർ സെറ്റുകൾ അനിയന്ത്രിതമായി ഉപയോഗിച്ചുതുടങ്ങാനും അത്‌ കടുത്ത പരിതസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്‌ടിക്കാനും ഇടയാക്കും ഇപ്പോഴത്തെ പ്രസരണ- വിതരണ

............................................................................................................................................................................................................

211

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/238&oldid=159322" എന്ന താളിൽനിന്ന് ശേഖരിച്ചത്