ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

അനുബന്ധങ്ങൾ

അനുബന്ധം 1  : കേരള സംസ്ഥാന ജൈവകൃഷി നയവും കർമ്മപദ്ധതിയും, 2010

കേരളത്തിലെ കൃഷി സുസ്ഥിരവും ആദായകരവും മത്സരങ്ങളെ അതിജീവിക്കാൻ പ്രാപ്‌തവും ആക്കുകയും ഓരോ പൗരനും വിഷം കലരാത്ത ജലവും മണ്ണും ഭക്ഷ്യവസ്‌തുക്കളും ഉറപ്പുവരുത്തുക യാണ്‌ പ്രധാനലക്ഷ്യം.

പശ്ചാത്തലം

ഇന്ത്യയുടെ സമ്പന്നമായ കാർഷിക ചരിത്രം ബി.സി 6-ാം നൂറ്റാണ്ടിൽ സിന്ധുനദീതടത്തിൽ തുടങ്ങുന്നു വർഷംതോറും ഉണ്ടാക്കുന്ന വെള്ളപ്പൊക്കത്തെയും തുടർന്ന്‌ അടിയുന്ന ഏക്കലിനെയും ആശ്രയിച്ചായിരുന്നു അന്ന്‌ കൃഷി സുസ്ഥിരമായ കൃഷി രീതികളിൽ അധിഷ്‌ഠിതമാണ്‌ സിന്ധുനദീ തടസംസ്‌കാരം തുടർന്ന്‌ നമ്മുടെ സംസ്‌കാരവും ചിന്തയുമെല്ലാം കാർഷിക പ്രവർത്തനങ്ങളുടെ പ്രതിഫലനമായി ഈ അടുത്ത കാലം വരെ അവ പരസ്‌പരബന്ധിതമായിരുന്നു മുഖ്യവിളകളുടെ വിളവെടുപ്പ്‌ ഇത്തരം രാജ്യം മുഴുവൻ ആഘോഷിക്കുന്നു.

കേരളത്തിൽ കൃഷിഭൂമിയെ മാതൃദൈവം അഥവാ ഒരു സ്‌ത്രീ ആയാണ്‌ വിഭാവന ചെയ്‌തിട്ടു ള്ളത്‌ പ്രസവശേഷം സ്‌ത്രീക്ക്‌ വിശ്രമം ആവശ്യമുള്ളതുപോലെ വിളവെടുപ്പിനുശേഷം കൃഷി ഭൂമിക്ക്‌ 3 മാസം വിശ്രമം നൽകുന്നു ഈ സമയം ഉഴുതുന്നതും മറ്റും കർശനമായി നിരോധിച്ചിരിക്കുന്നു. ഇതൊക്കെ അന്ധവിശ്വാസമായി തോന്നാമെങ്കിലും ഈ ആചാരങ്ങൾക്ക്‌ പിന്നിലുള്ള പരിസ്ഥിതി സംബന്ധമായ പ്രശ്‌നം മഴക്കാലത്ത്‌ ഉഴുതാൽ അത്‌ മണ്ണൊലിപ്പിന്‌ കാരണമാകുമെന്നതിനാൽ ഇതൊരു സുസ്ഥിരമായ ഏർപ്പാടല്ല ആകയാൽ ചരിത്രാതീതകാലം മുതൽതന്നെ സുസ്ഥിരതയായിരുന്ന നമ്മുടെ കൃഷി സമ്പ്രദായത്തിന്റെ മുഖമുദ്ര പരിസ്ഥിതി സംവിധാനത്തിനു കാലാവസ്ഥാ നിലവാരത്തിനും അനുരൂപമായിരുന്നു പരമ്പരാഗത വിളവുകൾ ഉപയോഗിച്ചുള്ള നമ്മുടെ കൃഷി സമ്പ്രദായം.

തീരദേശ ജില്ലകളിൽ വളരെ വ്യാപകമായിരുന്ന "പൊക്കാളി' കൃഷിയും കണ്ണൂർ ജില്ലയിലെ കൈപ്പാട്‌ കൃഷിരീതിയും പ്രകൃതിയിലെ മാറ്റങ്ങൾ കൃഷിക്ക്‌ അനുകൂലമാക്കി മാറ്റാനുള്ള മനുഷ്യന്റെ കഴിവിന്‌ തെളിവാണ്‌ പ്രകൃതിദത്തവും പരിസ്ഥിതിപരവുമായ പ്രക്രിയകളെ തെല്ലും ബാധിക്കാ ത്തതും പുറമെ നിന്ന്‌ മറ്റൊന്നും ആവശ്യമില്ലാത്തതുമാണ്‌ സംയോജിത കൃഷി.

ആധുനിക കൃഷി എന്ന്‌ നാം വിളിക്കുന്ന ഇന്നത്തെ കൃഷി സംവിധാനത്തിന്‌ നൂറ്റാണ്ടുകളായി നാം പിൻതുടർന്നുവരുന്ന ജൈവ ആവാസവ്യവസ്ഥാ തത്വങ്ങളോട്‌ ഒട്ടും പ്രതിപത്തിയില്ല ഇത്‌ പരി സ്ഥിതിപരമായും ജൈവആവാസവ്യസ്ഥാപരമായും രാജ്യത്തെ വിനാശത്തിലേക്ക്‌ നയിക്കുന്നു ഹരി തവിപ്ലവം നമ്മുടെ പരമ്പരാഗത ഇനങ്ങൾക്കു പകരം ഉല്‌പാദനശേഷി കൂടിയ ഇനങ്ങൾ രംഗത്തി റക്കി പക്ഷെ, ഇവയ്‌ക്ക്‌ ലക്ഷ്യം കൈവരിക്കണമെങ്കിൽ ടൺ കണക്കിന്‌ രാസവളം പ്രയോഗിക്കണം. നമ്മുടെ മണ്ണിന്‌ അന്യമായ ഈ ഇനങ്ങൾ പുതിയ കീടങ്ങളേയും രോഗങ്ങളേയും ഒപ്പം കൂട്ടി ഇവയെ നിയന്ത്രിക്കാനായി വൻതോതിൽ കീടനാശിനികൾ ഉല്‌പാദിപ്പിച്ചു നമ്മുടെ പരമ്പരാഗത കൃഷിരീതി യിലേക്ക്‌ ഈ വിഷവസ്‌തുക്കൾ പ്രയോഗിച്ചത്‌ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ കാരണമായി.

മണ്ണിലെ സൂക്ഷ്‌മജീവികൾ നശിച്ചു മണ്ണിന്റെ ഫലപുഷ്‌ടിയും ഊർജ്ജസ്വലതയും നഷ്‌ടപ്പെട്ടു. വെള്ളത്തിന്റെ ആവശ്യം വൻതോതിൽ ഉയർന്നു കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ പരമ്പരാഗത കൃഷിരീതി ഇല്ലാതായി കർഷകനും കൃഷിഭൂമിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം നഷ്‌ടമായി കൃഷി സംവിധാനത്തിനുണ്ടായിരുന്ന സുസ്ഥിരത ഇല്ലാതായി കൃഷി ചെലവ്‌ അനിയ ന്ത്രിതമായി വർദ്ധിച്ചു കർഷകരുടെ വരുമാനത്തിൽ വർദ്ധനവുണ്ടായില്ല രാജ്യത്തിന്റെ ഭക്ഷ്യസുര ക്ഷിതത്വം ഒരു വെല്ലുവിളിയായി.

കൃഷിഭൂമിയിലെ ജൈവസാന്നിദ്ധ്യം ഇന്ന്‌ ഒരു ഭൂതകാല ചരിത്രമായി മാറി ഇന്ന്‌ കൃഷിയിട ങ്ങൾ നിശബ്‌ദമാണ്‌ അവിടെ തവളയുടെ ശബ്‌ദമോ താറാവിന്റെ വിളിയോ മറ്റ്‌ ആരവങ്ങളോ ഒന്നു

............................................................................................................................................................................................................

254

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/281&oldid=159370" എന്ന താളിൽനിന്ന് ശേഖരിച്ചത്