ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 7.3 ജൈവകൃഷിയുടെ വിജയഗാഥകളും ഗുണഗണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖ കൾ, പോസ്റ്ററുകൾ, വീഡിയോ ഫിലിമുകൾ എന്നിവ തയ്യാറാക്കി എല്ലാ വിഭാഗം ആളുകളിലും പ്രത്യേകിച്ച്‌ സ്‌ത്രീകളിൽ എത്തിക്കുക.

7.4 ഭക്ഷ്യവസ്‌തുക്കളിലെ മായം തടയാനുള്ള 1955 ലെ നിയമവും 195 ലെ ചട്ടങ്ങളും നിർബന്ധമായി നടപ്പാക്കുകയും കൃഷി ആഫീസർമാർ, മൃഗഡോക്‌ടർമാർ എന്നിവരെ ഇൻസ്‌പെക്‌ടർമാരായി നിയമിക്കുകയും ജില്ലാതലത്തിൽ പരിശോധന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.

7.6 നഗരത്തിലേയും ഗ്രാമങ്ങളിലേയും വീടുകളിൽ ജൈവ അടുക്കളതോട്ടങ്ങളും മറ്റും ആരംഭിക്കുക.

തന്ത്രം - 8 - ഗുണമേന്മയുള്ള ജൈവവളം ലഭ്യത ഉറപ്പാക്കുക

കർമപദ്ധതി

8.1 വിളകൾ മാറി മാറി കൃഷി ചെയ്യുക വൃക്ഷവിളകൾ കൃഷി ചെയ്യുക, മേൽ മണ്ണിൽ പടർന്നു പന്ത ലിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുക പച്ചിലവളകൃഷി എന്നിവയിലൂടെ ജൈവ കൃഷിയിടങ്ങ ളിൽ തന്നെ ജൈവ പിണ്ഡം ലഭ്യമാക്കുക.

8.2 കാലിവളവും മൂത്രവും ലഭ്യമാക്കാനും സംയോജിത കൃഷിരീതി ഉറപ്പുവരുത്താനുമായി ജൈവ കർഷകർ പശുക്കൾ, എരുമ, താറാവ്‌, മത്സ്യം, കോഴി, ആട്‌ എന്നിവയെ കഴിവതും പരമ്പരാഗത ഇനങ്ങളെ വളർത്താൻ സഹായിക്കുക.

8.3 ജൈവകർഷകർക്ക്‌ പശുക്കളെയും എരുമകളെയും തദ്ദേശീയ ഇനങ്ങളെയും ലഭ്യമാക്കാൻ കഴിയും

വിധം നിലവിലുള്ള നാല്‌ക്കാലി ജനനനയത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക

8.4 മണ്ണിര കമ്പോസ്റ്റും, ബയോഗ്യാസ്‌ സ്‌ലറിയും ഉൾപ്പെടെ വിവിധ ഇനം കമ്പോസ്റ്റുകൾ ഫാമിൽ

തന്നെ ഉല്‌പാദിപ്പിക്കുന്നതിനെ പ്രാത്സാഹിപ്പിക്കുക.

8.5 മഴകൃഷി പ്രദേശങ്ങളിൽ ജൈവപിണ്ഡത്തിന്റെയും ജൈവവളങ്ങളുടെയും അളവ്‌ വർദ്ധിപ്പിക്കാൻ

പ്രത്യേക പരിപാടികൾക്ക്‌ രൂപം നൽകുക.

8.6 കമ്പോസ്റ്റ്‌ നിർമ്മാണത്തിൽ മണ്ണിരകളുടേയും സൂക്ഷ്‌മാണുക്കളുടേയും പ്രാദേശിക ഇനങ്ങളെ

പ്രാത്സാഹിപ്പിക്കുക.

8.7 സ്രാതസിൽ തന്നെ വേർതിരിച്ചെടുത്ത ജൈവ മാലിന്യങ്ങളിൽ നിന്ന്‌ ജൈവവളം ഉല്‌പാദിപ്പി

ക്കാൻ ഒരു വികേന്ദ്രീകൃത സംവിധാനം രൂപപ്പെടുത്തുക.

8.8 ജൈവവളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും അതിനായി ഒരു കേന്ദ്രീകൃത പരിശോധന

ലബോറട്ടറി സ്ഥാപിക്കുകയും ചെയ്യുക.

8.9 വളമായി ഉപയോഗിക്കാവുന്ന ജൈവവസ്‌തുക്കൾ കൃഷിയിടത്തിലിട്ട്‌ കത്തിച്ചുകളയുന്നത്‌ ഒഴിവാ

ക്കുക.

8.10 പാടശേഖരസമിതികളുടെയും മറ്റ്‌ കർഷക ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധ തിയുടെ സൗകര്യം ഉപയോഗപ്പെടുത്തി പച്ചിലകൾ ഉല്‌പാദിപ്പിക്കുകയും തോടുകൾ, കുളങ്ങൾ, ജലാശയങ്ങൾ, നദികൾ എന്നിവയിലെ എക്കൽ ശേഖരിച്ചും കൃഷിയിടത്തിലെ ഫലഭൂയിഷ്‌ഠത വർദ്ധിപ്പിക്കുക.

തന്ത്രം 9 - ജൈവകൃഷിക്കുവേണ്ട ഇൻപുട്ടുകൾ ഉറപ്പാക്കുക

കർമപദ്ധതി

9.1 വിത്ത്‌, തൈകൾ, വളം, സസ്യസംരക്ഷണ സാമഗ്രികൾ എന്നിവ കൃഷി വകുപ്പ്‌, കാർഷിക സർവ്വ കലാശാല എന്നിവയുടെ സഹായത്തോടെ കൃഷിയിടത്തിൽ തന്നെ ഉല്‌പാദിപ്പിക്കാനുള്ള പരി പാടികൾ നടപ്പാക്കുക.

9.2 ജൈവകൃഷിക്ക്‌ ആവശ്യമുള്ള സാധന സാമഗ്രികൾ പ്രാദേശിക തലത്തിൽ ഉല്‌പദിപ്പിക്കാനായി കർഷകസംഘങ്ങൾ,ക്ലബ്ബുകൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായഗ്രൂപ്പുകൾ,യുവജന സംഘങ്ങൾ എന്നിവയെ പ്രാത്സാഹിപ്പിക്കുക.

9.3 ചന്തകൾ, ഹോസ്റ്റലുകൾ, ജനം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖര

............................................................................................................................................................................................................

263

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/290&oldid=159380" എന്ന താളിൽനിന്ന് ശേഖരിച്ചത്