ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മാലിന്യങ്ങൾ സ്രാത ിൽ തന്നെ തരം തിരിച്ച്‌ വികേന്ദ്രീകൃതാടിസ്ഥാനത്തിൽ കംപോസ്റ്റ്‌ നിർമ്മാണത്തിന്‌ ഉപയോഗിക്കണം ഫ്‌ളാറ്റുകളിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർബ ന്ധിതമാക്കണം.

9.4

ജൈവകൃഷിക്ക്‌ ആവശ്യമായ സാമഗ്രികൾ നിർബന്ധിതമാക്കുന്നതിനും ഗുണമേന്മ പരിശോ ധിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനതലത്തിൽ പ്രാദേശിക പരിശീലകർക്ക്‌ വേണ്ടി പരിശീ ലന പരിപാടികൾ സംഘടിപ്പിക്കുക..

9.5 പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കാനും, നടപടി ക്രമങ്ങളും നിലവാരവും ഉറപ്പുവരു ത്താനുമായി തദ്ദേശ ഭരണസ്ഥാപനങ്ങളെയും പ്രമുഖ സന്നദ്ധസംഘടനകളെയും ശാക്തീകരി ക്കാൻ ആവശ്യമായ നിയമനടപടികൾക്ക്‌ രൂപം നൽകുക.

9.6 കാർഷിക സാമഗ്രികൾ ഉൽപാദിപ്പിക്കാൻ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുക.

9.7 വിലകുറഞ്ഞ കൃഷി സാമഗ്രികൾ കർഷകർക്ക്‌ ലഭ്യമാക്കുന്നതോടൊപ്പം വ്യവസായവിലയ്‌ക്ക്‌

വില്‌ക്കാനുള്ള വിപണിസൗകര്യം കൂടി സജ്ജമാക്കണം.

9.8 കാർഷിക സർവ്വകലാശാല ജൈവ കർഷകരുമായി ചേർന്ന്‌ ജൈവകൃഷി പാക്കേജുകൾ വിക സിപ്പിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം ഏത്തവാഴ, ഇഞ്ചി,കൈതച്ചക്ക, പച്ചക്കറി കൾ, കുരുമുളക്‌, ഏലം, നെയ്യ്‌ തുടങ്ങിയവയ്‌ക്ക്‌ ഇതിൽ മുൻതൂക്കം നൽകണം.

9.9

9.10

കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മണ്ണിലെ ജൈവാംശം സംബന്ധിച്ച ഡാറ്റാബേസ്‌ തയ്യാ റാക്കുക.

മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണമേന്മ ഉറപ്പുവരു ത്തുക.

തന്ത്രം 10 - കർഷകർ, നിർവഹണ ഉദ്യോഗസ്ഥർ, ഏജൻസികൾ, പഞ്ചായത്തംഗ ങ്ങൾ എന്നിവർക്ക്‌ പരിശീലനം

കർമപദ്ധതി

10.1 കർഷകർക്കു വേണ്ടി സന്ദർശന പരിപാടികൾ സംഘടിപ്പിക്കുക.

10.2 കർഷകരെ ജൈവകൃഷിയിൽ സഹായിക്കാനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ പിന്തുണ യോടെ കുടുംബശ്രീയുടെ മാതൃകയിൽ ഓരോ പഞ്ചായത്തിലും തൊഴിൽരഹിതരായ 10-20 വരെ യുവാക്കളെ (50 സ്‌ത്രീകളായിരിക്കണം കർഷകസേവകരായി പരിശീലിപ്പിച്ചെടുക്കണം.

10.3 കൃഷി വകുപ്പിന്റെ നിലവിലുള്ള "അഗ്രാക്ലിനിക്കുകൾ' ജൈവകൃഷി റിസോഴ്‌സ്‌ സെന്ററുക

ളായി മാറ്റി അവിടുത്തെ സ്റ്റാഫിന്‌ ജൈവകൃഷിയിൽ പരിശീലനം നൽകണം.

10.4 കൃഷി വകുപ്പിലെ കൃഷി ആഫീസർക്ക്‌ ജൈവകൃഷി രീതികളിൽ ബോധവൽക്കരണം നട

ത്തണം.

തന്ത്രം 11 - ജൈവകൃഷി മാതൃകാ ഫാമുകൾ വികസിപ്പിക്കുക

കർമപദ്ധതി

11.1

ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളും മാതൃകാ ജൈവ കൃഷി ഫാമുകൾ വികസിപ്പിച്ചെടുക്കണം.

11.2 കാർഷികസർവ്വകലാശാലയുടേയും മറ്റ്‌ കാർഷിക സ്ഥാപനങ്ങളുടേയും കീഴിലുള്ള ഓരോ കാർഷിക പരിസ്ഥിതി മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളെ ജൈവമാനേജ്‌മെന്റ ്‌ സംവിധാ നങ്ങളായി രൂപാന്തരപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്കും,കർഷകർക്കും, ജനപ്രതിനിധികൾക്കും, ഫീൽഡ്‌ സ്റ്റഡിക്കുള്ള കേന്ദ്രങ്ങളായി അവയെ ഉപയോഗപ്പെടുത്താവുന്നതാണ്‌.

11.3 അത്തരം കൃഷിയിടങ്ങളെ ടൂറിസം പദ്ധതികളുടെ ഭാഗമാക്കുകയും വേണം.

തന്ത്രം 12 - ഗിരിവർഗക്കാരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട്‌ പ്രത്യേക കാർമിക പദ്ധതി

............................................................................................................................................................................................................

264

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/291&oldid=159381" എന്ന താളിൽനിന്ന് ശേഖരിച്ചത്