ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


നടത്തി. ഈ രംഗത്തെ ആഗോളഭീമന്മാരായ P & O വരെ അതോറിട്ടിയുടെ മുമ്പിൽ ഹാജരായി റിപ്പോർട്ടുകൾ നൽകി, തുറമുഖം വന്നാലുള്ള ദോഷങ്ങളെപ്പറ്റി പ്രാദേശിക സമൂഹവും പരിസ്ഥിതി ഗ്രൂപ്പുമൊക്കെ അവരവരുടെ വാദങ്ങളും, സ്ഥിതിവിവര കണക്കുകളുമൊക്കെ നിരത്തി, നിരവധി നിയമവാദഗതികളും, ശാസ്‌ത്രീയ പഠന റിപ്പോർട്ടുകളും, ബന്ധപ്പെട്ട സമൂഹങ്ങളുടെ എതിർപ്പും പരിശോധിച്ച അതോറിട്ടി ദഹാനുവിൽ തുറമുഖത്തിന്‌ അനുമതി നിഷേധിച്ചു.

തെർമൽ പവർ പ്ലാന്റിന്റെ കാര്യമായിരുന്നു അതോറിട്ടിക്ക്‌ ഇടപെടേണ്ടിവന്ന മറ്റൊരു പ്രധാന കാര്യം, 1999 മെയ്‌ മാസത്തിൽ അതോറിട്ടി പാസാക്കിയ ഒരുത്തരവു പ്രകാരം തെർമൽ പവർപ്ലാന്റ് എല്ലാ ക്ലിയറൻസ്‌ വ്യവസ്ഥകളും പാലിക്കണമെന്നും പുറത്തുവിടുന്ന സൾഫറിന്റെ അളവ്‌ കുറയ്‌ക്കാൻ വേണ്ടി ഫ്‌ളൂഗ്യാസ്‌ ഡീസൾഫറൈസേഷൻ (FDG) പ്ലാന്റ് ആയിരിക്കണം സ്ഥാപിക്കേണ്ടതെന്നും നിർദ്ദേശിച്ചു, ഈ പ്ലാന്റ് സ്ഥാപിക്കുന്ന റിലയൻസ്‌ 300 കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടി വയ്‌ക്കണമെന്ന മറ്റൊരു ഉത്തരവും 2005ൽ അതോറിട്ടി പാസാക്കി.

പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിരക്ഷണത്തിന്റെയും കാര്യത്തിൽ ദഹാനുതാലൂക്ക്‌ ഒരു മാതൃകാ താലൂക്കായി നിലനിർത്താൻ അതോറിട്ടി വളരെ പ്രധാനപ്പെട്ട പങ്ക്‌ വഹിച്ചു വരുന്നു.


294


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/321&oldid=159413" എന്ന താളിൽനിന്ന് ശേഖരിച്ചത്