ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


കാരണം അതിർത്തി നിർണ്ണയത്തിന്‌ ഉപയോഗിച്ച മാനദണ്ഡങ്ങൾ ശരിയാംവണ്ണം നിർവ്വഹിക്കാതെയും പരസ്‌പരം അംഗീകരിക്കാതെയും പോയതാണ്‌.

പശ്ചിമഘട്ടത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ സമിതി അവലംബിച്ച ‌സമുദ്രനിരപ്പിൽനിന്നുള്ള ഉയരവും വനങ്ങളുടെ വ്യാപ്‌തിയുമാണ്‌ അതുകൊണ്ട്‌ 'ഘട്ട'(Ghat)ത്തിനുള്ള ഞങ്ങളുടെ നിർവ്വചനം നിശ്ചിത ഉയരത്തിലുള്ള വനപ്രദേശം എന്നാണ്‌ തന്മൂലം 500 മീറ്ററിന്‌ മുകളിലുള്ള വനപ്രദേശത്തെ കിഴക്കേ അതിർത്തിയായി നിർശ്ചയിച്ചു ഡെക്കാൺ പീഢഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നു നിക്കുനില്‌ക്കുന്നത്‌ പൊതുവിൽ500 മീറ്റർ ഉയരത്തിൽ നിന്നാണെന്ന കണക്കാണ്‌ ഇതിനാധാരം പടിഞ്ഞാറുവശത്ത്‌ പർവ്വതനിരകൾ സമുദ്രതീരത്തേക്ക്‌ ചരിഞ്ഞ്‌ സ്ഥിതിചെയ്യുന്നതിനാൽ 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശത്തെ പശ്ചിമ അതിർത്തിയായും നിശ്ചയിച്ചു 150 മീറ്ററിലധികം ഉയരത്തിലുള്ള വനപ്രദേശങ്ങൾ സമുദ്രം വരെയോ സമുദ്രതീരത്തിന്‌ ഒരു കിലോമീറ്റർ ദൂരം വരെയോ എത്തുന്ന പ്രദേശങ്ങളിൽ തീരം നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്‌ അങ്ങനെയുള്ള സ്ഥലങ്ങളിൽ (മഹാരാഷ്‌ട്രയിലെപോലെ) ഘട്ടത്തിന്റെ പശ്ചിമ അതിർത്തി തീരദേശം തന്നെയെന്ന്‌ നിശ്ചയിച്ചു വനമേഖല നിർണ്ണയിക്കുന്നതിന്‌ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂവിനിയോഗഭൂപടവും (Land-use map) 1x1 കി.മീ. എന്ന അപഗ്രഥനത്തിൽ ഉയരം നിശ്ചയിക്കാൻ GTOPO 30 ഉം(Global 30 Arc -Second Elevation Data Set) ആണ്‌ ഉപയോഗിച്ചത്‌ മേല്‌പറഞ്ഞ മാനദണ്ഡവും രണ്ട്‌ ഡാറ്റാസെറ്റുകളും അവലംബിച്ചാണ്‌ അതിർത്തികൾ നിർണ്ണയിച്ചത്‌ സസ്യജാലം അഥവാ വനമേഖലയുടെ നിർണ്ണയത്തിനായി ഒരു പകരം സംവിധാനമെന്ന നിലയിൽ വാർഷിക വർധന കാണിക്കുന്ന NDVI (Normalised Difference Vegetation Index) മൂല്യങ്ങളും ഞങ്ങൾ ഉപയോഗിച്ചു എന്നാൽ ഫോറസ്റ്റ്‌ സർവ്വെ ഓഫ്‌ ഇന്ത്യയുടെ ഭൂപടം തന്നെ ഇതിന്‌ മതിയാകുമെന്ന്‌ പിന്നീട്‌ കണ്ടെത്തി.

പൂർവ്വഘട്ടത്തിന്റെ തെക്കേ അറ്റവും പടിഞ്ഞാറേ അറ്റവും ബിലിഗിരി രംഗൻസ്‌ (Biligiri rangeance) എന്നറിയപ്പെടുന്ന കർണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും മലനിരകളാണെന്നത്‌ ശാസ്‌ത്രകൃതികളിൽ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌ (മണി 1974). രണ്ട്‌ മലനിരകൾക്കിടയിൽ കുറഞ്ഞ ഉയരത്തിൽ (250 മീറ്റർ) സിങ്കൂർ (Singur) പീഠഭൂമിക്കും തലമലൈ (Talamalai) പീഠഭൂമിക്കുമിടയിൽ മോയാർ (Moyar) നദിയുടെ താഴ്‌വരയാണ്‌ പശ്ചിമഘട്ടത്തിന്റെയും (നീലഗിരി) പൂർവ്വഘട്ടത്തിന്റെയും (ബിലിഗിരിരംഗൻസ്‌) സംഗമസ്ഥലം ഭൂതലവും വനങ്ങളും ഇടതടവില്ലാതെ തുടരുന്നതിനാൽ നീലഗിരി-ബിലിഗിരി രംഗൻസ്‌ മലനിരകൾ തമ്മിൽ ഭൂമിശാസ്‌ത്രപരമായി വ്യക്തമായൊരു അതിര്‌ നിർണ്ണയിക്കുക വിഷമകരമാണ്‌. അനേകം സസ്യജാലങ്ങളുടെ ആവാസകേന്ദ്രമാണ്‌ ഈ മലനിരകൾക്കിടയ്‌ക്കുള്ള പ്രദേശമെന്നതിനാൽ ബിലിഗിരിരംഗൻ മലനിരകളെ ഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിക്കുന്ന പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്‌.

ആകയാൽ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലുമായി തെക്കുവടക്ക്‌ 150 കി.മീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന ബിലിഗിരിരംഗൻമലനിരകളെ പശ്ചിമഘട്ട അതോറിട്ടിയുടെ പരിധിയിൽപെടുത്താനായി പശ്ചിമഘട്ടത്തിന്റെ അതിർത്തിയിലുൾപ്പെടുത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ബിലിഗിരിരംഗൻ മലനിരകളുടെ കിഴക്കേ അതിർത്തി നിർണ്ണയിക്കാനായി ഭൂതല അതിർത്തിക്ക്‌ ആപേക്ഷികമായി സുവ്യക്തമായ ഭരണപരമായ അതിർത്തി സമിതി നിർദ്ദേശിക്കുന്നു. കർണ്ണാടകയിൽ ബിലിഗിരിരംഗൻ മലനിരകളുടെ വടക്കുഭാഗത്തെ അതിർത്തി കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതുഅതിർത്തിയായ ചാമരാജനഗർ ഫോറസ്റ്റ്‌ ഡിവിഷന്റെ അതിർത്തി തന്നെയായിരിക്കണം തമിഴ്‌നാട്ടിൽ ബിലിഗിരിരംഗൻ മലനിരകളുടെ ദക്ഷിണഭാഗത്തെ സംബന്ധിച്ചിടത്തോളം സത്യമംഗലം ഫോറസ്റ്റ്‌ ഡിവിഷന്റെ ഒരു ഭാഗം ഉൾപ്പെടുന്ന നീലഗിരി ബയോസ്‌ഫിയർ റിസർവ്വും കിഴക്ക്‌ കൊല്ലഗൽ- സത്യമംഗലം ഹൈവേയുടെ പൊതു അതിർത്തിയുമാണ്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌.

മേല്‌പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക്‌ താപി താഴ്‌വരമുതൽ തെക്ക്‌ കന്യാകുമാരി വരെ 1490 കി.മീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്‌തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്‌. വീതി തമിഴ്‌നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്‌ട്രയിൽ 48 കി.മീ മാത്രമാണ്‌. (പാലക്കാട്‌ ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക്‌ വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്‌മമായി ഇത്‌ നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക്‌ ലഭിച്ചില്ല. ഉദാഹരണത്തിന്‌ രത്‌നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്‌ഗഡ്‌ ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.


6


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/33&oldid=218236" എന്ന താളിൽനിന്ന് ശേഖരിച്ചത്