ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


............................................................................................................................................................................................................

കാര്യത്തിൽ വലിയ അന്തരമുള്ളതിനാൽ ഗുജറാത്ത്‌ ഡാങ്കും കേരള അഷാമ്പുമലകളും ഒരേതരത്തിൽ കാണാൻ കഴിയില്ല ആകയാൽ ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി കണക്കിലെടുത്താണ്‌ ശുപാർശകൾക്ക്‌ രൂപം നൽകിയത്‌. പശ്ചിമഘട്ടത്തിന്റെ അതിർത്തി തീരപ്രദേശവുമായി ചേർന്നുവരുന്ന സംസ്ഥാനങ്ങളിൽ അതിർത്തി നിർണ്ണയപ്രക്രിയയിൽ തീരപ്രദേശപരിസ്ഥിതി മൂല്യങ്ങളും ദൗർബല്യങ്ങളും പ്രതിഫലിക്കാതിരിക്കാനായി തീരത്തുനിന്ന്‌ 1.5 കി.മീ. വീതിയിൽ വിട്ടാണ്‌ സമിതി അതിർത്തി നിർണ്ണയം നടത്തിയത്‌.

ചുരുക്കത്തിൽ

1. പശ്ചിമഘട്ട മേഖല നിർണ്ണയിച്ചത്‌ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായാണ്‌.

2. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങൾ നാലാമത്തെ പ്രത്യേക വിഭാഗമായാണ്‌ പരിഗണിക്കുന്നത്‌ . 3. സംരക്ഷിത പ്രദേശങ്ങൾക്ക്‌ പുറത്തുള്ളവയ്‌ക്കാണ്‌ മേഖല-1, മേഖല- 2, മേഖല-3 പദവി നൽകിയത്‌.

4. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയിൽ ഏറ്റവും കുറഞ്ഞ റേറ്റിങ്ങിന്‌സമാനമോ അതിലുപരിയോ റേറ്റിങ്ങിനുള്ളവയെ മാത്രമാണ്‌ മേഖല ഒന്നിൽ ഉൾപ്പെടുത്തിയത്‌.

5. നദികളുടെ ഉത്ഭവസ്ഥാനങ്ങൾ, പീഠഭൂമികൾ പരിസ്ഥിതി സംരക്ഷണത്തിൽ അതിയായ താല്‌പര്യം പ്രകടിപ്പിക്കുന്ന സമൂഹം അധിവസിക്കുന്ന പ്രദേശങ്ങൾ എന്നിവ പരിസ്ഥിതി ദുർബലപ്രദേശങ്ങളായി പരിഗണിക്കേണ്ടതാണ്‌.

6. നിലവിലുള്ള സംരക്ഷിത പ്രദേശങ്ങളുടെയും മേഖല ഒന്നിന്റെയും മൊത്ത വിസ്‌തീർണ്ണം ആകെയുള്ള പ്രദേശത്തിന്റെ 60%ൽ കൂടാൻ പാടില്ല.

7. നിലവിലുള്ള സംരക്ഷിതപ്രദേശത്തിന്റെയും മേഖല-1, മേഖല-2 എന്നിവയുടെയും ആകെ വിസ്‌തീർണ്ണം ഏകദേശം 75% ആയിരിക്കണം.

8. മേഖല -3ന്റെ വിസ്‌തീർണ്ണം ആകെ വിസ്‌തീർണ്ണത്തിന്റെ 25%ത്തോളം ആയിരിക്കണം.

പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശങ്ങൾ മേഖല-1, മേഖല-2,മേഖല-3 എന്നിവയുടെ കളർമാപ്പുകൾ സംസ്ഥാനാടിസ്ഥാനത്തിൽ ചിത്രങ്ങൾ 2 മുതൽ 7 വരെയിൽ നൽകിയിട്ടുണ്ട്‌.

5 മിനിട്ട്‌ X 5 മിനിട്ട്‌ അല്ലെങ്കിൽ 9 കി.മീ. x 9 കി.മീ. എന്ന സമചതുരത്തെയാണ്‌ ഡാറ്റാബേസ്‌ അടിസ്ഥാനമാക്കിയിട്ടുള്ളത്‌. ഇതിന്‌ പ്രകൃതിദത്ത ജലസ്രോതസ്സുകളുടെയോ, വില്ലേജ്‌, താലൂക്ക്‌ പോലെയുള്ള ഭരണയൂണിറ്റുകളുടെയോ അതിർത്തിയുമായി യാതൊരുബന്ധവുമില്ല.

പരിസ്ഥിതി ദുർബലമേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി വ്യക്തമായി നിർണ്ണയിക്കുന്നതിനും ഒരു പ്രദേശാധിഷ്‌ഠിത മാനേജ്‌മെന്റ് പദ്ധതിക്ക്‌ രൂപം നൽകുന്നതിനും സൂക്ഷ്‌മജലസ്രോതസ്സുകളുടെയും ഗ്രാമങ്ങളുടെയും അതിർത്തി കണക്കിലെടുത്തുമുള്ള ഒരു മേഖലാസംവിധാനത്തിന്‌ രൂപം നൽകുകയാണ്‌ അഭികാമ്യം. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ വിശാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ട ചുതലയാണത്‌. എന്നാൽ ആദ്യചുവടുവയ്‌പ്പ്‌ എന്ന നിലയിൽ ഞങ്ങൾ നടത്തിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും പ്രാരംഭപരിധി താൽകാലികമായി വിജ്ഞാപനം ചെയ്യണമെന്ന്‌ ഞങ്ങൾ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ശുപാർശ ചെയ്യുന്നു. ഈ അതിർത്തി നിർണ്ണയം താലൂക്ക്‌/ ബ്ലോക്ക്‌ തലത്തിൽ നടത്തുന്നതാണ്‌ ഉചിതം. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ 134 താലൂക്കുകളേയും ഞങ്ങൾ മേഖല ഒന്നിലോ രണ്ടിലോമൂന്നിലോ ആയി ഉൾപ്പെടുത്തി താലൂക്കിന്റെ ഏറിയപങ്കും ഉചിതമായ മേഖലയിൽ ഉൾപ്പെടുത്തിയാണ്‌ ഇതിന്‌ രൂപം നൽകിയത്‌.

ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഈ മേഖല രൂപീകരണത്തിന്റെ ചുരുക്കം, പട്ടിക 3ലും 4ലും ജില്ലകളുടെയും താലൂക്കുകളുടെയും വിശദാംശങ്ങൾ അനുബന്ധം രണ്ടിലും മൂന്നിലും ലഭിക്കും

............................................................................................................................................................................................................

21


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/48&oldid=159429" എന്ന താളിൽനിന്ന് ശേഖരിച്ചത്