ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ 5 : താഴെ തട്ടിലുള്ള ഒരു സംരംഭം

സിന്ധു ദുർഗ ജില്ലയിലെ 25 ഗ്രാമസഭകൾ അവരുടെ പഞ്ചായത്തു പ്രദേശം പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കി. ഈ ഗ്രാമസഭായോഗങ്ങളിൽ യഥാർത്ഥത്തിൽ എന്തു ചർച്ചയാണ്‌ നടന്നതെന്നോ ശരിയായ നടപടിക്രമം പാലിച്ചാണോ ഈ യോഗങ്ങൾ ചേർന്നതെന്നോ സമിതിക്ക്‌ അറിയില്ല. എന്നാൽ ഈ ഗ്രാമങ്ങളിലെ സന്ദർശനം വ്യക്തമാക്കുന്നത്‌ ഈ പ്രമേയങ്ങൾക്ക്‌ ഉറച്ച ജനപിന്തുണ ഉണ്ടെന്നാണ്‌. തങ്ങളുടെ പഞ്ചായത്തിനെ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസ്സാക്കിയ നിരവധി പഞ്ചായത്തുകൾ അവിടെതന്നെയുണ്ട്‌. തുടർന്നു നടത്തിയ ചർച്ചയിൽ നിന്ന്‌ മനസ്സിലാക്കിയത്‌ രണ്ട്‌ തീരുമാനങ്ങൾ തമ്മിൽ തുലനം ചെയ്യാൻ ജനങ്ങൾ ശ്രമിക്കുന്നു എന്നാണ്‌. പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ തങ്ങളുടെ പഞ്ചായത്ത്‌ ഖനന ഭീഷണിയിൽ നിന്ന്‌ രക്ഷപ്പെടണമെന്ന്‌ ആശ്വസിക്കുന്നതോടൊപ്പം പഞ്ചായത്ത്‌ പ്രദേശം വനംവകുപ്പിന്റെ കരാളഹസ്‌തത്തിലമരുമെന്ന ഭയവും അവർക്കുണ്ട്‌. ജനപങ്കാളിത്തമില്ലാത്ത വികസനത്തിനും ജനത്തെ ഒഴിച്ചുനിർത്തിയുള്ള സംരക്ഷണത്തിനും ഇത്‌ ഉത്തമ ഉദാഹരണമാണ്‌. ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള വികസനത്തിന്‌- സംരക്ഷണസംഭംഭങ്ങളിലൂടെ മാത്രമേ പരിസ്ഥിതി സുസ്ഥിരതയും ജനസൗഹൃദവികസനവും കൈവരിക്കാൻ കഴിയൂ. ഈ രീതിയാണ്‌ അഭികാമ്യം എന്നാണ്‌ സമിതിയുടെ അഭിപ്രായം. തങ്ങളുടെ പഞ്ചായത്ത്‌ പരിസ്ഥിതി ദുർബല പ്രദേശമെന്ന്‌ വിജ്ഞാപനം ചെയ്യണമെന്ന്‌ പ്രമേയം പാസ്സാക്കിയ 25 ഗ്രാമപഞ്ചായത്തുകളും ഡാറ്റാബേസ്‌ പ്രകാരം മേഖല ഒന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ഒരു ശൃംഖലയാണ്‌.

പട്ടിക 5 : സിന്ധുദിർഗ ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ടവ

താലൂക്ക്‌ വില്ലേജുകൾ
ദോഡാമാർഗ്‌ ഫുകേരി, കോൾസാർ, കുമ്പ്രാൽ, സാസോളി, കൽനെ ഉഗാഡജ്‌, സൊലാമ്പെ, തൽക്കത്‌ ബി.കെ കോനാൽ, ധർപി
സാവന്ത്‌ വാടി കേസരി, ഡബിൽ, അസനിയെ പാട്ട്‌വെ-മജ്‌ഗോൺ, ഉഡേലി, ഡെഗ്‌വെ, ബലാവൽ, സർമാലെ, ഒറ്റാവനെ, ഫൻസാവാഡെ, തമ്പോളി, കോൺഷി, നങ്കർടാസ്‌, നെവേലി, പട്‌വെ
ബോക്‌സ്‌ 6 : ഗ്രാമസഭകളുടെ പ്രമേയത്തിന്റെ പ്രസക്തഭാഗം

വനം സംരക്ഷണത്തിനും ഗ്രാമത്തിന്റെ വികസനത്തിനും ചുവടെ പറയുന്ന ഘടകങ്ങൾപരിഗണിക്കേണ്ടതുണ്ട്‌.

ജലസ്രോതസ്സുകളുടെ വികസനം ഗ്രാമങ്ങളിൽ വറ്റാത്ത അരുവികൾ നമുക്ക്‌ വേണ്ടുവോളമുണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്‌ പദ്ധതിയുണ്ടാവണം.

ആസൂത്രണമില്ലായ്‌മ മൂലം വേനൽക്കാലത്ത്‌ കൃഷിയിടങ്ങൾക്ക്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുന്നില്ല ചെറിയ അണകളും ബണ്ടുകളും നിർമ്മിച്ച്‌ വെള്ളം കെട്ടിനിർത്താവുന്നതേയുള്ളൂ. സർക്കാർ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച്‌ ഗ്രാമങ്ങളിൽ പ്രാഥമിക നിരീക്ഷണങ്ങളും പശ്ചാത്തല അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്‌. അക്കാരണത്താൽ ജലസ്രോതസ്സുകളുടെ വികസനത്തിന്‌ മുൻഗണന നിശ്ചയിക്കേണ്ടത്‌ അത്യാവശ്യമാണ്‌ ഗ്രാമത്തിലെ ഓരോ വാർഡിനും ഇതുണ്ടാകണം.

പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളിൽ വറ്റാത്ത നീരുറവുകൾ വേണ്ടുവോളമുണ്ട്‌ ഈ അരുവിക ളിൽ ചെറിയ ജലവൈദ്യുതപദ്ധതികൾ നിർമ്മിച്ച്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുകയും ചെയ്യാം. ഇതിന്റെ സാധ്യതയെ പറ്റി പഠനം നടത്തേണ്ടതുണ്ട്‌ കശുമാവ്‌, അടക്ക തോട്ടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്തണം. ഫലവക്ഷഫലഭൂയിഷ്‌ഠതയ്‌ക്ക്‌ വേണ്ട ജലമോ വനമോ ഇല്ലാത്ത ഇടങ്ങളിൽ

............................................................................................................................................................................................................

26


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/53&oldid=159435" എന്ന താളിൽനിന്ന് ശേഖരിച്ചത്