ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

............................................................................................................................................................................................................

ബോക്‌സ്‌ 7 ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി 1994ലെ 231-ാം നമ്പർ റിട്ട്‌ തീർപ്പാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുരുക്കം.

"പരിസ്ഥിതി ദുർബ്ബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റേയും മറ്റ്‌ സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുടേയും തുടർച്ചയായ അവലോകനം ആവശ്യമാണ്‌. കേന്ദ്രസർക്കാർ 1996ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്ന ടൗൺ/ റീജിയണൽ പ്ലാൻ നടപ്പാക്കാൻ സംസ്ഥാനസർക്കാരിന്‌ ബാധ്യതയുണ്ട്‌. ദഹാനു മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച രണ്ട്‌ വിജ്ഞാപനങ്ങളിലെ വ്യവസ്ഥകൾക്ക്‌ വിധേയമായി നിർദ്ദിഷ്‌ട പ്ലാൻ നടപ്പാക്കാൻ മഹാരാഷ്‌ട്രാ സർക്കാരിനോട്‌നിർദ്ദേശിച്ചു. ഈ വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള NEERI ശുപാർശകൾ സംസ്ഥാന സർക്കാർ പരിഗണിച്ച്‌ നടപ്പാക്കേണ്ടതാണ്‌."

അവലോകനത്തിനായി മുംബൈ ഹൈക്കോടതിയിലേക്ക്‌ മാറ്റിയ ആ റിട്ട്‌ പെറ്റീഷൻ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്‌ റിട്ടിന്റെ നമ്പർ 981/1998.

പരിസ്ഥിതി ദുർബലമായ ദഹാനു താലൂക്കിന്റെ സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ആവശ്യമായ അധികാരങ്ങളുള്ള ഒരു അതോറിറ്റി (പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3 (3) വ്യവസ്ഥ പ്രകാരം) രൂപീകരിക്കാനും കേന്ദ്രഗവൺമെന്റിനോട്‌ സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു റിട്ടയേഡ്‌ ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഈ അതോറിറ്റിയിൽ ജലപഠനം, സമുദ്ര പഠനം, ഉപരിതല-ജലപരിസ്ഥിതി, പരിസ്ഥിതി എഞ്ചിനിയറിങ്‌, വികസനം, പരിസ്ഥിതി ആസൂത്രണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിദഗ്‌തരെ അംഗങ്ങളായും കേന്ദ്രസർക്കാർ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിർദ്ദേശങ്ങൾ നൽകാനും നടപടി എടുക്കാനും ഉള്ള അധികാരം ഈ അതോറിറ്റിക്ക്‌ നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.

1996 ഡിസംബർ 20നകം അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിർദ്ദേശം. മുൻകരുതൽ തത്വവും മലിനീകരണം നടത്തുന്നവർ അതിന്റെ വില നൽകണമെന്ന തത്വവും അതോറിറ്റി നടപ്പാക്കണം. NEERI യുടെ ശുപാർശകളും ദഹാനു താലൂക്കിന്റെ മേഖലാ പദ്ധതിയും ദഹാനുപട്ടണത്തിന്റെ വികസന പദ്ധതിയും അതോറിറ്റി നടപ്പാക്കണം.

അങ്ങനെ 19/12/1996 ലെ വിജ്ഞാനപ്രകാരം ദഹാനു താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ചു.

തുടക്കത്തിൽ ഒരു വർഷമായിരുന്നു അതോറിറ്റിയുടെ കാലാവധി തുടർന്ന്‌ ആദ്യം 2 മാസവും പിന്നീട്‌ 3 മാസവും തുടർന്ന്‌ 6 മാസവും ദീർഘിപ്പിച്ചു. അവലോകന ചുമതല കാര്യക്ഷമമായി നിർദ്ദേശിക്കാൻ വേണ്ടി അതോറിറ്റി ഒരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചിരുന്നു. എന്തായാലും മന്ത്രാലയം 6 മാസത്തേക്കുകൂടി കാലാവധി ദീർഘിപ്പിച്ചു. അതിനുശേഷം സുപ്രീം കോടതിയിൽ മന്ത്രാലയം സമർപ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിൽ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ അതോറിറ്റിയുടെ കാലാവധി സുപ്രീം കോടതി ദീർഘിപ്പിച്ചു.

അതോറിറ്റിയിൽ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്‌ത്‌ ഒരു സന്നദ്ധ സംഘടനാ പ്രതിനിധിയാണുണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ 16 വർഷമായി ഇത്‌ ഒഴിഞ്ഞു കിടക്കുകയാണ്‌.

അതോറിറ്റിയുടെ സവിഷേതകൾ

  • അതോറിറ്റിയുടെ യോഗങ്ങൾ തുറന്ന യോഗങ്ങളാണ്‌. പ്രദേശവാസികൾ, പ്രവർത്തകർ, ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ ഉദ്യോഗസ്ഥർ, പ്രാജക്‌ട്‌ ഏജൻസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത്‌. അതോറിറ്റിക്ക്‌ ലഭിക്കുന്ന എല്ലാ പരാതികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെടും. അക്ഷരാർത്ഥത്തിൽ ഇതൊരു പൊതു കൂടിയാലോചനയാണ്‌. എല്ലാവരുടേയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കും. ഇതുവരെ എല്ലാ തീരുമാനങ്ങളും കൈകൊണ്ടത്‌ ഐക്യകണ്‌ഠേനയാണ്‌. അതോറിറ്റിയുടെ യോഗങ്ങളിൽ 70 മുതൽ 100 വരെ പ്രദേശവാസികൾ സംബന്ധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.

............................................................................................................................................................................................................

29


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/56&oldid=159438" എന്ന താളിൽനിന്ന് ശേഖരിച്ചത്