ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ചുറ്റുമുള്ള കരുതൽ മേഖലയുടെ അതിർത്തി യുക്തി സഹമായി നിർണ്ണയിക്കുന്നതിനെ പറ്റി പ്രൊ. ജയ്‌ സാമന്ത്‌, പ്രൊ. വിജയ്‌ പരഞ്ച്‌പൈ എന്നിവർ പഠനം നടത്തി വരികയാണ്‌. പഠനം പൂർത്തിയായാൽ ഉചിതമായ ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.

2. ടൂറിസം മാസ്റ്റർ പ്ലാൻ

ടൂറിസം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിച്ച്‌ മഹാരാഷ്‌ട്ര ടൂറിസം വികസന കോർപ്പറേഷന്‌ നൽകിയെങ്കിലും കോർപ്പറേഷൻ ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഇനമാണിത്‌.

3. വികസന പദ്ധതികൾ

പഞ്ചഗണി, മഹാബലേശ്വർ, ടൗൺഷിപ്പ്‌ അടക്കമുള്ള വികസന പദ്ധതികൾക്ക്‌ അന്തിമരൂപം നൽകുന്നതിനുള്ള മാർങ്ങ രേഖകൾ ഉന്നതതല സമിതി, മഹാരാഷ്‌ട്ര നഗരാസൂത്രണ ഡയറക്‌ടർക്ക്‌ നൽകിയിട്ടുണ്ട്‌. ഇവർ തയ്യാറാക്കുന്ന വികസന പദ്ധതികൾ പരിസ്ഥിതി-വനം മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞാൽ അവ ഉപമേഖലാ മാസ്റ്റർ പ്ലാനുകളായി കണക്കാക്കും.

4. കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട്‌

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്‌ മഹാബലേശ്വറിൽ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. മഹാബലേശ്വറിലുള്ള മെറ്റീരിയോളജിക്കൽ വകുപ്പിന്റെ വളപ്പിൽ ഇത്‌ സ്ഥാപിക്കാനാണ്‌ തീരുമാനം.

5. പുതിയ ഗ്രാമീണ വാസസ്ഥലങ്ങൾ

മഹാരാഷ്‌ട്രാ സർക്കാറിന്റെ പ്രഖ്യാപനം വൈകുന്നതുമൂലം പരിസ്ഥിതി ദുർബ്ബല മേഖലയിലെ 12 ഗ്രാമങ്ങൾ ഭരണപരവും വികസനപരവുമായ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. നിർദ്ദിഷ്‌ട മേഖലയിൽ വീടുകൾക്കായുള്ള അപേക്ഷകൾക്ക്‌ അംഗീകാരം നൽകാൻ സത്താറ ജില്ലാ കളക്‌ടറോടും ഈ ഭേദഗതി മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താൻ നഗരാസൂത്രണ ഡയറക്‌ടറോടും ഉന്നതതല സമിതി അതിന്റെ കഴിഞ്ഞ യോഗത്തിൽ ശുപാർശ ചെയ്‌തു.

ഈ പ്രദേശങ്ങളിലേക്ക്‌ റോഡ്‌ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.

6. പരിസ്ഥിതി അവബോധം

ഒരു ബോധവൽക്കരണ പരിപാടിയ്‌ക്ക്‌ രൂപം നൽകുകയും മറാത്തിയിലും ഇംഗ്ലീഷിലും അച്ചടിച്ച ലഘുരേഖകളും സിഡികളും, ഫിലിമുകളും മറ്റും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന സർക്കാർ ആഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയും ചെയ്‌തു. ഇത്‌ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റ്‌ ഉടൻ തുടങ്ങുന്നതാണ്‌. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുടെ വ്യാഖ്യാനത്തിനായി ഓരോ കേന്ദ്രങ്ങൾ മഹാബലേശ്വറിലും പഞ്ചഗണിയിലും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ മേഖലയിലാകമാനം സ്ഥാപിച്ചിരിക്കുകയാണ്‌. പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച്‌ വിശദീകരിക്കാനും അവരുടെ പ്രതികരണം അറിയാനുമായി സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി.

7. പ്രദേശവാസികളുടെ പങ്കാളിത്തം

ഉന്നതതല സമിതിയുടെ ഓരോ യോഗത്തിനു മുമ്പും ഗ്രൂപ്പുകളായി സംവേദിക്കുന്നതിന്‌ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, സജീവ പ്രവർത്തകർ, ഹോട്ടൽ അസോസിയേഷൻ, ടാക്‌സി, കുതിരവണ്ടി ഉടമ അസോസിയേഷൻ സ്‌ട്രാബറി - ഉൽപാദകസംഘം, ടൂർ ഓപ്പറേറ്റർമാർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

പരിസ്ഥിതി ദുർബ്ബല മേഖലയെ സംബന്ധിച്ച വിശദാംശങ്ങൾ അതിന്റെ ചരിത്രപരവും ഭൂമിശാസ്‌ത്രപരവും, ജീവശാസ്‌ത്ര പരവും, പാരമ്പര്യപരവുമായ വിവരങ്ങൾ എന്നിവ ഇവർ ലഭ്യമാ

............................................................................................................................................................................................................

32


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/59&oldid=159441" എന്ന താളിൽനിന്ന് ശേഖരിച്ചത്