ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

ക്കിയിരുന്നു പ്രാദേശികമായ ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും ഉന്നതതല സമിതിക്ക്‌ മനസ്സിലാ

ക്കാൻ ഇത്‌ വഴിയൊരുക്കി സമിതിയുടെ തീരുമാനങ്ങളിൽ ഇത്‌ പ്രതിഫലിക്കുന്നുമുണ്ട്‌.

മെച്ചപ്പെട്ട ആശയസംവാദത്തിനായി പ്രദേശവാസികളുടെ സന്നദ്ധസംഘടനകൾ രൂപീകരിക്കുന്നതിനെ ഞങ്ങൾ പരമാവധി പ്രാത്സാഹിപ്പിക്കുന്നു.

8. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു

സുഖവാസ പരമ്പരാഗത ടൂറിസത്തിൽ നിന്ന്‌ പരിസ്ഥിതി-സാംസ്‌കാരിക-കാർഷിക സൗഹൃദ ടൂറിസത്തിലേക്ക്‌ മാറണമെന്ന്‌ ഉന്നതതല സമിതി ബന്ധപ്പെട്ട എല്ലാ ഏജൻസികളേയും ഉദ്‌ബോധിപ്പിക്കുന്നു ഇതിനായി ഗൈഡുകളുടെ പ്രത്യേക യോഗം വിളിക്കുകയും അവയ്‌ക്കായി ഒരു പരിശീലന ശില്‌പശാല സംഘടിപ്പിക്കുകയും ചെയ്‌തു പ്രകൃതിഭംഗി ആസ്വദിക്കുന്നതിലേക്കും കുതിരസവാരിയിലേക്കും മറ്റും ടൂറിസ്റ്റുകളെ തിരിച്ചുവിടാനായി ഹോട്ടലുകളുടെ സഹായത്തോടെ മാതൃകയും തയ്യാറാക്കി.

നിയന്ത്രണതീരുമാനങ്ങൾ

വെന്നാ തടാകത്തിന്‌ കുറുകെ റോപ്‌വെ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉന്നതതല സമിതിയുടെ മുമ്പാകെ എത്തിയപ്പോൾ മഹാരാഷ്‌ട്രയിലെ റോപ്‌വെയ്‌സ്‌ നിയമത്തിന്‌ എതിരാകയാൽ അനുമതി നിഷേധിച്ചു ശരിയായ നടപടി ക്രമങ്ങൾ പാലിക്കാതെയും സമിതിയുടെയോ പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയോ അനുമതി വാങ്ങാതെ പഞ്ചഗണിയിൽ ഒരു അമ്യൂസ്‌മെന്റ് പാർക്ക്‌ സ്ഥാപിച്ചു ഈ പാർക്കുമൂലമുണ്ടാകുന്ന കെടുതികൾ പരമാവധി കുറയ്‌ക്കാൻ ഉന്നതതല സമിതി ശ്രമിച്ചുവരുന്നു ഇതിനായി ചില തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട്‌ നിർദ്ദേശിച്ചിരിക്കുകയാണ്‌ ഇത്തരം അഭിലാഷണീയമായ വികസനം ഭാവിയിലുണ്ടാകില്ലെന്ന്‌ മേഖലാമാസ്റ്റർ പ്ലാൻ ഉറപ്പുവരുത്തുന്നു അനധികൃത നിർമ്മാണവും മറ്റും തടയാനായി അംഗീകൃത വികസന പ്ലാനുകൾക്കുമാത്രമേ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാവൂ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തലചായ്‌ക്കാനൊരിടവും വിശപ്പടക്കാൻ മാർഗ്ഗവും എന്ന തത്വം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട മേഖലാമാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യുന്നതുവരെ താല്‌ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.

ഭീമാകാരമായ പരസ്യബോർഡുകൾ നിയമവിരുദ്ധമായി വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു ഇത്‌ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ പൈതൃക കാഴ്‌ചകൾ മറയ്‌ക്കുന്നു അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ തീരുമാനിച്ചു പൊതുമരാമത്ത്‌ വകുപ്പ്‌ അടുത്തകാലത്ത്‌ ഇത്തരം 58 ബോർഡുകൾ നീക്കം ചെയ്‌തു മറ്റു വകുപ്പുകളും ഈ വഴിക്ക്‌ നീങ്ങുന്നു.

ഉന്നതതല സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ സതാര കളക്‌ടർ 50 മൈക്രാണിൽ കുറഞ്ഞ പ്ലാസ്റ്റിക്‌ സഞ്ചികളും മറ്റും നിരോധിക്കുകയും ഇത്തരം നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളോടും ഇതര ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്‌തു ഈ നിർദ്ദേശം ലംഘിക്കുന്നവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തദ്ദേശഭരണസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉപയോഗം കുറയ്‌ക്കാനായി പാലും കുടിവെള്ളവും മറ്റും വലിയ അളവിൽ സംഭരിക്കാമെന്ന്‌ ഹോട്ടലുകളും റസിഡൻഷ്യൽ സ്‌കൂളുകളും സമ്മതിച്ചിട്ടുണ്ട്‌ പേപ്പർ-തുണി-ചണ സഞ്ചികൾ നിർമ്മിക്കാൻ ചെറുകിട ഉല്‌പാദകരെ പ്രാത്സാഹിപ്പിക്കുന്നുണ്ട്‌.

പണിയുടെ പുരോഗതി

മഹാബലേശ്വറിലും പഞ്ചഗണിലും സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തുക മഹാരാഷ്‌ട്രസർക്കാർ അനുവദിച്ചിട്ടുണ്ട്‌ പക്ഷെ ഇവയുടെ പണി വളരെ മന്ദഗതിയിലാണ്‌ പഞ്ചഗണിയുടെ കാര്യത്തിൽ പണി തൃപ്‌തികരമല്ലെന്നുമാത്രമല്ല ശരിയായ ദിശയിലുമല്ല പണിയുടെ പുരോഗതി സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട്‌ ഉന്നതതലസമിതിക്ക്‌ നൽകണമെന്ന്‌ മുനിസിപ്പൽ കൗൺസിലുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

റോഡുകളെയും ട്രാഫിക്‌ പരിപാലനത്തെയും സംബന്ധിച്ച ഒരു പ്ലാൻ തയ്യാറാക്കൽ ഉന്നതതല സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌ പരിസ്ഥിതി ദുർബലമേഖലയ്‌ക്കുള്ളിൽ ജനങ്ങൾക്ക്‌ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്‌ രൂപം നൽകുകയും വാഹന

33


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/60&oldid=159443" എന്ന താളിൽനിന്ന് ശേഖരിച്ചത്