ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഭീമാനദി ഉഗ്ഗവിക്കുന്ന മലമുകളിലെ ഒരു പ്രാചീന പുണ്യവനമാണിത്‌ ഈ സംരക്ഷിത പ്രദേശ ത്തിന്‌ ചുറ്റും ഒരു പരിസ്ഥിതി ദുർബല മേഖല സ്ഥാപിക്കാൻ 2002 നുശേഷം ഒരു നടപടിയും സ്വീക രിച്ചിട്ടില്ല എന്നാൽ മഹാരാഷ്‌ട്രയിലെ വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേ റ്റർ 19.8.2004 ന്‌ നാഗ്‌പൂർ, നാസിക്‌, മുംബൈ, അമരാവതി ചീഫ്‌ കൺസർവേറ്റർമാർക്കയച്ച കത്തിൽ ഇപ്രകാരം പറയുന്നു "ഇന്ത്യൻ ബോർഡ്‌ ഫോർ വൈൽഡ്‌ ലൈഫിന്റെ 2 പ്രമേയത്തിന്റെ അടിസ്ഥാ നത്തിൽ എല്ലാ സംരക്ഷിത പ്രദേശങ്ങൾക്കും ചുറ്റുമുള്ള 10 കി.മീ സ്ഥലം' പരിസ്ഥിതി ദുർബല മേഖ ലയാക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌ ഇതു സംബന്ധിച്ച നടപടികൾ 2004 ഓടെ പൂർത്തിയാക്കണം എന്നാൽ ഇതിനകം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തതായി കാണുന്നില്ല എന്നാൽ നാഗപൂർ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംര ക്ഷിതപ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത നിശ്ചയിക്കാനായി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനകൾ, വൈൽഡ്‌ ലൈഫ്‌ വാർഡന്മാ ർ എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ എല്ലാ വൈൽഡ്‌ ലൈഫ്‌ വാർഡന്മാരോടും ആവശ്യ പ്പെ ടുന്നു ആവശ്യപ്പെടുന്ന എവിടെയെങ്കിലും പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെങ്കിൽ അതിനുള്ള കാര്യകാരണങ്ങൾ വ്യക്തമാക്കിയിരിക്കണം ഇതിന്മേലുള്ള റിപ്പോർട്ട്‌ 30-10-2004 നകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു ഇതിനുശേഷം "എനർകോൺ' (ഋചഋഞഇഛച) എന്ന കമ്പനിയുടെ ഒരു വിന്റ ്‌ മിൽ പദ്ധതി (കാറ്റിൽ നിന്ന്‌ വൈദ്യുതിഉല്‌പാദിപ്പിക്കുന്നത്‌ ഈ പ്രദേ ശത്ത്‌ നിലവിൽ വന്നു.

കോടതിയിൽ പല കേസുകൾ നിലവിലുള്ള ഈ പദ്ധതി തർക്കവിഷയമായി തൽഫലമായി പരിസ്ഥിതി വനം വകുപ്പുമന്ത്രിയുടെ ചേമ്പറിൽ 2011 മാർച്ച്‌ 24 ന്‌ ചേർന്ന സമിതി, (ണഏഋഎജ യോഗ ത്തിൽ ഈ പദ്ധതിയുടെ കാര്യം പ്രത്യേകം അന്വേഷിക്കാൻ സമിതിയോട്‌ മന്ത്രി നിർദ്ദേശിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ (ജനറൽ), പൂനെയിലെ വന്യജീവിവിഭാഗം പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ, ചീഫ്‌ കൺസർവേ റ്റർ എന്നിവരിൽ നിന്ന്‌ ഈ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ സമിതി തീരുമാ നിച്ചു എനർകോൺ പദ്ധതി സംബന്ധിച്ച രേഖകളും മാപ്പുകളും ഭീമശങ്കർ വന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതി ദുർബലമേഖല സ്ഥാപിക്കാനുള്ള നിർദ്ദേശവും സമർപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട്‌ 2011 ഏപ്രിൽ 7 ന്‌ ഇവർക്കെല്ലാം സമിതി കത്തയച്ചു മാധവ്‌ ഗാഡ്‌ഗിലിന്‌ 2011 ഏപ്രിൽ 14 നും റനി ബോർജസിന്‌ 2011 മേയ്‌ 19നും ഈ പ്രദേശേം സന്ദർശിക്കാൻ വേണ്ട സൗകര്യങ്ങൾ വനംവകുപ്പ്‌ ഒരു ക്കിക്കൊടുത്തു സന്ദർശനവേളയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന്‌ നിർദ്ദേശി ച്ചിരുനനു എന്നാൽ ഭീമാശങ്കർ വന്യമൃഗസങ്കേതത്തെ സംബന്ധിക്കുന്ന ഒരു രേഖയും ഇന്നേവരെ ശ്രീ ഗാഡ്‌ഗിലിന്‌ ലഭ്യമാക്കിയിട്ടില്ല പൂണെയിലെ ഫോറസ്റ്റ്‌ കൺസർവേറ്റർ ശ്രീ സിൻഹ 2011 ജൂൺ രണ്ടിന്‌ ശ്രീ ഗാഡ്‌ഗിലിനോട്‌ വ്യക്തിപരമായി പറഞ്ഞത്‌ ഇതുസംബന്ധിച്ച ഒരുരേഖയും മഹാരാഷ്‌ട്ര വനംവകുപ്പിന്റെ ഒരാഫീസിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്‌ എന്നാൽ "എനർകോൺ' പദ്ധതി യുമായി ബന്ധപ്പെട്ട കത്തിടപാടുകളും ശ്രീ കാലെ ഫയൽ ചെയ്‌ത കേസിലെ നിയമനടപടികളലും അടങ്ങിയ ഫയൽ ശ്രീ റനി ബോർജ സിന്‌ ലഭിച്ചു ഇതിനുപുറമേ പദ്ധതി പ്രദേശത്തിന്‌ തൊട്ടുള്ള ' ചാസ്‌' വില്ലേജ്‌ നിവാസിയായ ഡി.കെ കാലെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കുറേ അധികം രേഖകൾ സമിതിക്ക്‌ കൈമാറി വാസ്‌തവത്തിൽ പരിസ്ഥിതി ദുർബല മേഖലയുടെ രൂപീകരണം പൂർത്തിയാകുന്നതുവരെയും വനാവകാശനിയമം നടപ്പാക്കുന്നതുവരെയും ഈ പദ്ധതിക്ക്‌ ക്ലിയ റൻസ്‌ നൽകാനേ പാടില്ലായിരുന്നു.

സ്ഥലപരിശോധനയിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയും വളരെ വ്യക്തമായി മന ിലാ ക്കാൻ കഴിഞ്ഞൊരു കാര്യം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച മല വളരെ വലിയ മഴലഭ്യത ഉള്ളതും ജൈവവൈവിധ്യസമ്പന്നമായ നിത്യഹരിത വനങ്ങൾ നിറഞ്ഞതുമാണ്‌ മാത്രവുമല്ല, ഇത്‌ ഭീമശങ്കർ വന്യമൃഗസങ്കേതത്തിന്റെ തുടർച്ചയും മഹാരാഷ്‌ട്രരുടെ സംസ്ഥാനമൃഗമായ മലബാർ മലയണ്ണാന്റെ പാർപ്പിടസങ്കേതവുമാണ്‌.യ ഈ വസ്‌തുതകളെയെല്ലാം രേഖപ്പെടുത്തിയ പ്രാദേശിക ഫോറസ്റ്റ്‌ റേഞ്ച്‌ ആഫീസർ ഈ പദ്ധതിക്ക്‌ അനുമതി നൽകരുതെന്ന്‌ ശുപാർശ ചെയ്‌തിരുന്നു പക്ഷെ, മേലുദ്യോഗ സ്ഥർ ഇദ്ദേഹത്തിന്റെ ശുപാർശ മറികടന്ന്‌ യഥാർത്ഥ വസ്‌തുതകൾ ദുർവ്യാഖ്യാനം ചെയ്‌ത്‌ പദ്ധ തിക്ക്‌ ക്ലിയറൻസ്‌ നൽകി.

വൻതോതിലുള്ള വനം നശീകരണത്തിന്‌ പുറമേ 28000 വൃക്ഷങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നാണ്‌ വനം വകുപ്പിന്റെ കണക്ക്‌ റിസർവ്വ്‌ വനത്തിലെ മലകൾ ഇടിച്ചുനിരത്തിയുള്ള വീതിയേറിയ റോഡു

............................................................................................................................................................................................................

41

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/68&oldid=159451" എന്ന താളിൽനിന്ന് ശേഖരിച്ചത്