ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നിർമ്മാണം, നിലവാരമില്ലാത്ത റോഡുനിർമ്മാണവും റോഡിലെ കുത്തിറക്കങ്ങളും മൂലമുള്ള മണ്ണൊ ലിപ്പും ഉരുൾപൊട്ടലും ഈ മണ്ണും കല്ലും വൻതോതിൽ ചെന്നടിയുന്നതുമൂലം ഫലഭൂയിഷ്‌ഠമായ കൃഷിക്കും കൃഷ്‌ണനദിയുടെ പോഷകനദികളുടെ ജലസംഭരണികൾക്കും ഉണ്ടാകുന്ന നാശനഷ്‌ടങ്ങ ളുമെല്ലാം കാറ്റാടിയന്ത്ര പദ്ധതിയുടെ ദോഷഫലങ്ങളാണ്‌.

ഈ മലകളിലേക്ക്‌ നിയമവിരുദ്ധമായി ജനങ്ങൾക്ക്‌ പ്രവേശനം നിഷേധിച്ചുകൊണ്ട്‌ വനംവ കുപ്പ്‌ കാറ്റാടിയന്ത്ര പദ്ധതി ഉടമസ്ഥരുമായി ഒത്തുചേരുകയായിരുന്നു എല്ലാം വനംവകുപ്പിന്റെ അനു മതിയോടെ ആണെന്നു വരുത്താൻ കമ്പനി പദ്ധതി പ്രദേശത്ത്‌ ബോർഡുകളും ചെക്ക്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു ഈ മലകളിൽ ധാരാളം പരമ്പരാഗത വനവാസികളുണ്ട്‌ വനാവകാശനിയമപ്രകാര മുള്ള ഇവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന്‌ മാത്രമല്ല നൂറ്റാണ്ടുകളായി അവിടെ വസി ക്കുന്ന മലയിലുള്ള അവരുടെ സ്വതന്ത്രസഞ്ചാരം നിയമവിരുദ്ധമായി തടയുകയും ചെയ്‌തു. 12.2 അതിർത്തിനിർണ്ണയത്തിന്‌ ജനാധിഷ്‌ഠിത സംവിധാനം

പരിസ്ഥിതി ദുർബല മേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സർക്കാർ ഏജൻസി കളെ മാത്രം ആശ്രയിക്കുന്നത്‌ ഉചിതമല്ലെന്ന്‌ സമിതി (ണഏഋഋജ വിശ്വസിക്കുന്നു പകരം പരിസ്ഥിതി ദുർബലമേഖലകളുടെ അന്തിമ അതിർത്തി നിർണ്ണയത്തിന്‌ (സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളും യൂണെസ്‌കോ പൈതൃക സൈറ്റുകളായി നിർണ്ണയിച്ചിട്ടുള്ളവ ഉൾപ്പെടെ സൂക്ഷ്‌മജല സ്രാത ുകളും വില്ലേജ്‌ അതിർത്തികളും കണക്കിലെടുത്തുകൊണ്ട്‌ നിയന്ത്രിത പ്രാത്സാഹനഘട കങ്ങളടങ്ങിയ ഒരു സംവിധാനം വേണമെന്നാണ്‌ സമിതിയുടെ അഭിപ്രായം ഇത്‌ ഗ്രാമപഞ്ചായത്തു കൾ, താലൂക്ക്‌ പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്തുകൾ, നഗരപാലികകൾ എന്നീ തദ്ദേശസ്ഥാപന ങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട പരിസ്ഥിതി അതോ റിട്ടിയുടെ സംസ്ഥാനതല അതോറിട്ടിയുടെയും ജില്ലാകമ്മിറ്റികളുടെയും പൊതുവായ മേൽനോട്ട ത്തിലും പ്രവർത്തിക്കുന്ന ഒരു സംവിധാനമായിരിക്കണം ഗോവ റീജിയണൽ പ്ലാൻ 2021 തയ്യാറാ ക്കിയ വേളയിൽ ഇതിന്‌ സമാനമായ ഒരു പ്രക്രിയയാണ്‌ നടന്നത്‌ ഈ പദ്ധതി ആസൂത്രണത്തിന്റെ ആദ്യപടിയായി ഗോവ സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ ജലം, ഭൂമി എന്നിവയുടെ വിപുലമായ ഡേറ്റാബേസ്‌ തയ്യാറാക്കി പക്ഷെ പശ്ചിമഘട്ട ഡേറ്റാബേസിന്റെ കാര്യത്തിൽ നിന്ന്‌ വ്യത്യസ്‌തമായി ഇത്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമായിട്ടില്ല ഈ വിവരങ്ങൾ ചില ഗ്രാമസഭകൾക്ക്‌ കൈമാറി ഭൂമിയുടെ വിനിയോഗരീതി സംബന്ധിച്ച്‌ അവരുടെ നിർദ്ദേശങ്ങളും കൂടി കണക്കിലെടുത്ത്‌ അവസാനപ്ലാൻ തയ്യാറാക്കുകയായിരുന്നു എന്നാൽ ഗ്രാമസഭാ നിർദ്ദേശങ്ങളിൽ നിന്ന്‌ മാറ്റം വേണമെന്ന്‌ തോന്നിയ പ്പോൾ ഇക്കാര്യം വീണ്ടും ഗ്രാമസഭകളുമായിചർച്ച ചെയ്യാൻ ഗോവ സർക്കാർ തയ്യാറായില്ല.

എന്നിരുന്നാലും പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒന്നാണിത്‌ അതോ റിട്ടിക്ക്‌ മാതൃകയാക്കാവുന്ന ഒരു മാതൃകാ പദ്ധതിയാണ്‌ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ഉടുമ്പഞ്ചോല താലൂക്കിലെ ജൈവവൈവിദ്ധ്യസമ്പന്ന പ്രദേശങ്ങളുടെ സംരക്ഷണം. സംബന്ധിച്ച പദ്ധതി ഗ്രാമപഞ്ചായത്തുകൾ, താലൂക്കുപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ,നഗ രപാലികകൾ, മഹാനഗരപാലികകൾ, തുടങ്ങി വിവിധ തലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ വൈവിദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റിയുടെ അധികാരത്തിലും പ്രവർത്തനത്തിലും അധിഷ്‌ഠിതമായ നടപ ടിക്രമമാണ്‌ ഇവിടെ അവലംബിച്ചത്‌ ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനത്തിലൂടെ ഇത്‌ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുകളുമായും, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയുമായും ബന്ധപ്പെ ട്ടിരിക്കുന്നു ഇന്ത്യയ്‌ക്കാകമാനം ബാധകമായ 2002 ലെ ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റിക ളുടെ ഘടന പശ്ചിമഘട്ടത്തിന്‌ മൊത്തത്തിൽ അനുയോജ്യവും പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ അതിർത്തി സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിന്‌ സുതാ ര്യവും പങ്കാളിത്തപരവുമായ സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശക്തമായ അടി ത്തറയായും പരിസ്ഥിതിപരവും സാമൂഹ്യവുമായ പ്രാദേശിക പശ്ചാത്തലത്തിനനുസരിച്ച്‌ ഇവയുടെ മാനേജ്‌മെന്റ ്‌ സംവിധാനം രൂപപ്പെടുത്താനുള്ള മാർങ്ങമായും ഇത്‌ പ്രവർത്തിക്കുന്നു വളരെ സ്വാഗ താർഹമായ ഈ പങ്കാളിത്ത പ്രക്രിയ പൂർണ്ണരൂപത്തിലാകാൻ സമയമെടുക്കും വളരെ അഭികാമ്യ മായ ഈ മാതൃക സ്വീകരിക്കണമെന്ന്‌ സമിതി ശക്തമായി ശുപാർശ ചെയ്യുന്നു അതേ സമയം പശ്ചി മഘട്ടത്തിലെ വിലമതിക്കാനാകാത്ത പ്രകൃതി പൈതൃകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അടിയന്തിര നടപടി സ്വീകരിക്കണം ഇതിനായി മന്ത്രാലയം സമിതി താലൂക്ക്‌ തല ത്തിൽ ശുപാർശ ചെയ്‌ത പ്രകാരം മേഖല ഒന്നിന്റെയും രണ്ടിന്റെയും മൂന്നിന്റെയും അതിരുകളും

............................................................................................................................................................................................................

42

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/69&oldid=159452" എന്ന താളിൽനിന്ന് ശേഖരിച്ചത്