ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. ഓരോ ജില്ലയും പരിസ്ഥിതി ഓംബുഡ്‌സ്‌മാനെ നിയമിക്കാനുള്ള അധികാരം സംസ്ഥാന അതോ റിട്ടിക്കാണ്‌ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയുടെ ഓംബുഡ്‌സ്‌മാനെ നിയമിക്കുന്ന മാതൃ കയിലുള്ള ഈ ഓംബുഡ്‌സ്‌മാനാണ്‌ ജില്ലാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ.

3.

4.

5.

6.

പശ്ചിമഘട്ടത്തിന്‌ കോട്ടം തട്ടുന്ന ഏതുപ്രവർത്തിയും നിരോധിക്കാനും നിയന്ത്രിക്കാനും ആവ ശ്യമായ ഏത്‌ നിർദ്ദേശവും നൽകാനും അത്‌ പരിപാലിക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താനു മുള്ള അധികാരം സംസ്ഥാന അതോറിട്ടിക്കുണ്ട്‌.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി ഏതു പ്രവർത്തനം എറ്റെടു ക്കാനും പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(2 വകുപ്പനുസരിച്ചുള്ള എല്ലാ അധികാരങ്ങളും അതോറിട്ടിക്ക്‌ നൽകിയിട്ടുണ്ട്‌.

പരിസ്ഥിതിനിയമം (1986), ബന്ധപ്പെട്ട മറ്റ്‌ നിയമങ്ങൾ എന്നിവ അനുശാസിക്കും പ്രകാരം നിയ മലംഘകരിൽനിന്ന്‌ ഉചിതമായ പിഴ ഈടാക്കാനും, മറ്റ്‌ ശിക്ഷാവിധികൾ നടപ്പാക്കാനും അതോ റിറ്റിക്ക്‌ അധികാരമുണ്ട്‌.

ഒരു തീരുമാനത്തിലെത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരിനും ബന്ധ പ്പെട്ട ഏജൻസികളിലും നിന്ന്‌ എന്ത്‌ രേഖ ആവശ്യപ്പെടാനും അതോറിട്ടിക്ക്‌ അധികാരമുണ്ട്‌. സിവിൽ നടപടിക്രമത്തിലെ വകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ സംസ്ഥാന അതോറിട്ടി യിൽ നിക്ഷിപ്‌തമാണ്‌.

ജില്ലാ പരിസ്ഥിതി കമ്മിറ്റി

1 സംസ്ഥാന സർക്കാരും പശ്ചിമഘട്ട അതോറിട്ടിയുമായി കൂടിയാലോചിച്ച്‌ ഓരോ പശ്ചിമഘട്ട ജില്ലയിലും സംസ്ഥാന അതോറിട്ടി ഒരു ജില്ലാപരിസ്ഥിതി കമ്മിറ്റി രൂപീകരിക്കണം സ്വന്തം അധികരപരിധിയിലുള്ള പരിസ്ഥിതി ദുർബലമേഖലയെ സംബന്ധിക്കുന്ന ഏത്‌ തർക്കവും പരിശോധിച്ച്‌ പരിഹരിക്കാനുള്ള ചുമതല ഈ ജില്ലാ കമ്മിറ്റിക്കാണ്‌.

2.

3.

ശാസ്‌ത്രം, ധനതത്വശാസ്‌ത്രം, നിയമം, സോഷ്യോളജി എന്നീ വിഷയങ്ങളിലെയും വനശാസ്‌ത്രം, ജലശാസ്‌ത്രം, മണ്ണ്‌ശാസ്‌ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി എന്നീ മേഖലകളിലെയും വിദഗ്‌ധരും ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികളും ഉൾപ്പെട്ടതായിരിക്കണം ഈ ജില്ലാക മ്മിറ്റികൾ.

പരിസ്ഥിതി അവബോധ വോളന്റിയർമാരെ (പര്യാവരൻ വാഹിനി അല്ലെങ്കിൽ ഓണററി വന്യ ജീവി (വാർഡന്മാരുടെ മാതൃകയിൽ ജില്ല കമ്മിറ്റി നിയമിക്കണം പശ്ചിമഘട്ടത്തിലെ പരി സ്ഥിതി പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും അവരെക്കൂടി പങ്കാളികളാക്കി സ്ഥിതിഗതികൾ അപഗ്രഥിക്കുകയുമാണ്‌ ഇവരുടെ പ്രധാന ചുമതല.

ജില്ലാ പരിസ്ഥിതി കമ്മിറ്റിയുടെ ചുമതലകൾ

1.

2.

പശ്ചിമഘട്ട മാസ്റ്റർ പ്ലാനിന്റെ ജില്ലാതല ആസൂത്രണ ഏജൻസിയാണ്‌ ഈ ജില്ലാകമ്മിറ്റി ആസൂ ത്രണ പ്രക്രിയ താഴെനിന്ന്‌ മുകളിലേക്കായിരിക്കണം വിവിധ വകുപ്പുകളുടെ പ്ലാനുകൾ ജില്ലാ തലത്തിൽ മാസ്റ്റർപ്ലാനുമായി സംയോജിപ്പിക്കുന്നതിനാവശ്യമായ പരിശോധനയും വിലയിരു ത്തലും നടത്തേണ്ടതും ജില്ലാ കമ്മിറ്റിയാണ്‌.

ശ്രദ്ധയിൽപെടുന്ന ഏതൊരു തർക്കവും പരിശോധിച്ച്‌ സംസ്ഥാനഅതോറിട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത്‌ ജില്ലാകമ്മറ്റിയാണ്‌ ഒരു തർക്കത്തിൽ ഒന്നിലധികം ജില്ലകൾ ഉൾപ്പെട്ടിട്ടു ണ്ടെങ്കിൽ അത്‌ നേരിട്ട്‌ സംസ്ഥാന അതോറിട്ടിക്ക്‌ നൽകണം.

അതോറിട്ടിയുടെ കാലാവധി

1 എല്ലാ അതോറിട്ടികളിലെയും കമ്മിറ്റികളിലെയും അംഗങ്ങളുടെ കാലാവധി 5 വർഷമാണ്‌.

കോടതിവ്യവഹാരം

1 അതോറിട്ടിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിർദ്ദിഷ്‌ട രീതിയിൽ ഫയൽ ചെയ്യുന്ന പരാ

തികളിന്മേൽ മാത്രമേ കോടതി കേസ്‌ എടുക്കാവൂ.

............................................................................................................................................................................................................

62

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/89&oldid=159474" എന്ന താളിൽനിന്ന് ശേഖരിച്ചത്