ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 2. വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതിചെയ്യുന്ന 8 കാടർ ഊരുക്കളുണ്ട്‌. ഇതിൽ 56 കുടുംബങ്ങളുള്ള വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഊരുക്കൾ നിർദ്ദിഷ്‌ട ആതിരപ്പിള്ളി പദ്ധതിയുടെ ഉയർന്ന ആഘാതമേഖലയ്‌ക്കുള്ളിലാണ്‌.

3.

4.

5.

കാടർ ഗിരിവർങ്ങം ദക്ഷിണേന്ത്യൻ വനങ്ങളിലെ ഏറ്റവും അപരിഷ്‌കൃത വിഭാഗമായാണ്‌ കരു തപ്പെടുന്നത്‌ ഒരു കാപ്പിരി പൈതൃകം ഇവരിൽ പ്രകടമാണ്‌ വേട്ടയാടി ഭക്ഷണം സമാഹരി ക്കുന്ന ഇവർ വനത്തിനുള്ളിലും ചാലക്കുടി നദീതടത്തിലെ മലയോരങ്ങളിലും ഒതുങ്ങിക്കൂ ടുന്നു ഇവരുടെ ജനസംഖ്യ 1500 ലധികം വരില്ല മുൻപ്‌ പടുത്തുയർത്തിയ പല അണക്കെട്ടു കൾക്കും വേണ്ടി പലപ്പോഴും ഇവരെ അവരുടെ തനത്‌ ഊരുക്കളിൽ നിന്ന്‌ പിഴുതെറിയപ്പെട്ടി രുന്നു.

56 കുടുംബങ്ങളുള്ള വാഴച്ചാൽ ഗിരിവർങ്ങഊര്‌, ഗിരിവർങ്ങസഹകരണ സംഘം, ട്രബൽ റസി ഡൻഷ്യൽ എൽ.പി സ്‌കൂൾ എന്നിവ അണക്കെട്ടിന്‌ 400 മീറ്റർ ഉള്ളിലാണ്‌ 23 കുടുംബങ്ങളുള്ള പൊകലപ്പാറ ഗിരിവർങ്ങ ഊര്‌ ജലസംഭരണിയുടെ അതിരിലാണ്‌ ജലസംഭരണി നിറഞ്ഞാൽ കുറേ വീടുകൾ വെള്ളത്തിനടിയിലാകും.

പട്ടികവർങ്ങ-ഇതര പരമ്പരാഗത വനവാസി (വനഅവകാശം അംഗീകരിക്കൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കാട്ടുജാതിക്കാർക്ക്‌ വനത്തിൽ ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവ കാശം സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.

പദ്ധതിയുടെ സാങ്കേതിക പ്രായോഗികത

1.

2.

മ)

യ)

ര) 3.

4.

ചാലക്കുടി പുഴയിലെ നദീതടഗവേഷണകേന്ദ്രവും ചാലക്കുടി പുഴ സംരക്ഷണ സമിതിയും ചുവടെ പറയുന്നവയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയെ ചോദ്യം ചെയ്യുന്നു പശ്ചിമഘട്ട സമിതി ചാലക്കുടിയിൽ സംഘടിപ്പിച്ച സാങ്കേതിക സംവാദ ത്തിൽ ഇവ ഖണ്ഡിക്കാൻ വിദ്യുച്ഛക്തി ബോർഡിന്‌ കഴിഞ്ഞതുമില്ല.

ജലത്തിന്റെയും വൈദ്യുതി ഉല്‌പാദനത്തിന്റെയും ലഭ്യത ജലലഭ്യതയുടെ വ്യത്യസ്‌ത അളവ്‌.

ജലലഭ്യത 1999 ഡി.പി.ആർ അനുസരിച്ച്‌ 1269 എം.സി.എം.(മില്യൺ ക്യുബിക്‌ മീറ്റർ) ജലലഭ്യത 2003 ഡി.പി.ആർ അനുസരിച്ച്‌ 1169 എം.സി.എം.

ജലലഭ്യത സി.ഡഞ്ഞിയു.സി അനുസരിച്ച്‌ 1056 എം.സി.എം.

ഈ കണക്കിലെല്ലാം ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്ക്‌ തിരിച്ചു വിടുന്ന വെള്ളത്തിന്റെ അളവ്‌ പരിഗണിച്ചതായി കാണുന്നില്ല ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിവരാവ കാശനിയമത്തിലൂടെ വിദ്യുച്ഛക്തി ബോർഡിൽ നിന്നെടുത്ത കണക്കനുസരിച്ച്‌ ഇടമലയാർ ഡൈവേർഷൻ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാൽ 750 എം.സി.എം ജലം മാത്രമേ ആതിര പ്പള്ളി അണക്കെട്ടിലെത്തൂ.

2003 ഡി.പി.ആർ (1169 എം.സി.എം.ജലം അനുസരിച്ച്‌ കേന്ദ്രവൈദ്യുതി അതോറിട്ടിയുടെ കണക്കുകൂട്ടലിൽ ആതിരപ്പിള്ളി പദ്ധതിയിൽ നിന്ന്‌ പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ്‌ വൈദ്യു തിയാണ്‌ ഉല്‌പാദിപ്പിക്കാൻ കഴിയുക ജലലഭ്യത 750 എം.സി.എം മാത്രമായതിനാൽ വൈദ്യുതി ഉല്‌പാദനവും അതനുസരിച്ച്‌ കുറയും.

പെരിങ്ങൽകുത്തിലെ 1987 മുതൽ 2006 വരെയുള്ള (വിവരാവകാശപ്രകാരം ലഭിച്ചത്‌ നിത്യവു മുള്ള വൈദ്യുതി ഉല്‌പാദനത്തിന്റെയും നീരൊഴുക്കിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ അപഗ്ര ഥനപ്രകാരം ആതിരപ്പിള്ളിയിലെ വൈദ്യുതി ഉല്‌പാദനം ഇടമലയാറിലേക്ക്‌ ജലം തിരിച്ചുവിട്ടാൽ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കിൽ 210 ദശലക്ഷം യൂണിറ്റും ആയിരിക്കും.

5.

മഴകുറവുള്ള ഡിസംബർ-മെയ്‌ മാസങ്ങളിൽ ഇടമലയാർ ഡൈവേർഷൻ സ്‌കിം കൂടി പരിഗ ണിച്ചാൽ വൈദ്യുതോല്‌പാദനം 25 ദശലക്ഷം യൂണിറ്റിൽ കുറവായിരിക്കും വിദ്യുച്ഛക്തി ബോർഡ്‌ അവകാശപ്പെടുന്നതുപോലെ ഇടമലയാർ ഡൈവേർഷൻ സ്‌കിം നിർത്തിയാൽ അവിടെനി ന്നുള്ള 60 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി നഷ്‌ടപ്പെടുകയായിരിക്കും ഫലം അതായത്‌ ആതി രപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ മഴയില്ലാത്ത മാസങ്ങളിൽ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‌പാദനത്തിൽ ഗണ്യമായ നഷ്‌ടം ഉണ്ടാവും.

............................................................................................................................................................................................................

70

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/97&oldid=159483" എന്ന താളിൽനിന്ന് ശേഖരിച്ചത്