ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രമായണം 143 ഗന്ധർവ്വന്മാർ മുതലായവർ അന്യോന്യം ആലോചിച്ച്, അവരവർക്കുള്ള അംശത്തേയും ഉപാംശത്തേയുംകൊണ്ടു ഭൂമിയിൽ ചെന്നു ജനിക്കുവാൻ അപ്പോൾത്തന്നെ തീരുമാനിച്ചു. അവരെല്ലാവരും കണ്ടുനില്ക്കവേതന്നെ, പിതാമഹൻ ദുന്ദുഭിയെന്ന ഗന്ധർവ്വിയെ വിളിച്ച്, കാർയ്യസിദ്ധിക്കായി ഉടൻ ചെല്ലുകയെന്നു ശാസിക്കയുമുണ്ടായി. ആ ദുന്ദുഭി വരദനായ പിതാമഹന്റെ ആജ്ഞപ്രകാരം മനുഷ്യലോകത്തിൽ ചെന്നു കൂനിയായ മന്ഥരയായി ജനിച്ചു. ഇന്ദ്രാദിസുരശ്രേഷ്ഠന്മാരെല്ലവരും, തങ്ങൾ ചെയ്ത തീരുമാനപ്രകാരം കുരങ്ങുകളിലും കരടികളിലും വരസ്ത്രീകളിൽ പുത്രന്മാരേ ഉൽപാദിപ്പിച്ചു ആ പുത്രന്മാരേല്ലാവരും താന്താന്റെ പിതാവിനേപ്പോലെ ബലംകൊണ്ടും യശസ്സുകൊണ്ടും പ്രശോഭിതരായി. പർവ്വതങ്ങളുടെ കൊടുമുടികളെ അടിച്ചു തകർക്കുന്നതിന്നോ, സാലം, താലം മുതലായ മരങ്ങളേയും, ശിലകളേയും ആയുധങ്ങളാക്കി പ്രയോഗിക്കുന്നതിന്നൊ അവർക്ക് ആയാസമുണ്ടായില്ല. വജ്രതുല്യം ദൃഢതരമായ ശരീരത്തോടുകൂടിയ ആ യുദ്ധവിശാരദന്മാർ, കാമംപോലെ വീരയ്യവാന്മാരും കാമംപോലെ ബലവാന്മാരുമാണ്. യുദ്ധത്തിൽ വായു വഗന്മാരായ അവക്കു പതിനായിരം ആനയ്ക്കുള്ള അത്രയും ബലം പൂർണ്ണമായുണ്ട്. അവരിൽ ചിലർ കാട്ടിൽത്തന്നെ പാർക്കുന്നവരും, മറ്റുചിലർ ഇഷ്ടമുള്ളേടത്തെല്ലാം മാറിമാറി വസിക്കുന്നവരുമാണ്. ലോകഭാവനനായ പിതാമഹന്റെ നിയോഗപ്രകാരം

ദേവന്മാരാൽ ഭുമിയിൽ ഈവിധമെല്ലാം സംഭവിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/11&oldid=159487" എന്ന താളിൽനിന്ന് ശേഖരിച്ചത്