ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

17. ബോധിസത്വനുംതസ്ക്കരന്മാരും. അനേകസംവത്സരങ്ങൾക്കുമുമ്പു ബ്രഹ്മദത്തൻ കാശിയിലെ രാജാവായിരുന്നപ്പോൾ, അതിനു സമീപമുള്ള ഒരു ചെറിയ ഗ്രാമത്തിൽ 'വേദഭ'മന്ത്രം അറിഞ്ഞിരുന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. ഈ മന്ത്രം എത്രയും ഗോപ്യവും അതിൻേറ ശക്തി അപാരവും ആയിരുന്നു എന്നു അഭിജ്ഞന്മാർ പറയുന്നു. ചില ഗ്രഹങ്ങൾ യോജിച്ചവരുമ്പോൾ ആകാശത്തിലേയ്ക്കും. നോക്കി ഈ മന്ത്രം ഉച്ചരിക്കുന്നതായാൽ. രത്നാവൃഷ്ടി ഉണ്ടാകുന്നതാണത്രേ. ആ കാലത്തു ബോധിസത്വൻ (പൂർവ്വജന്മങ്ങളിൽ ബുദ്ധൻറ പേർ) ആ ബ്രാഹ്മണൻേറ ഒരു ശിഷ്യനായി വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഒരു ദിവസം ആ ബ്രാഹ്മണൻ ഈ ബാലവിദ്യാൎത്ഥിയോടു കൂടി ആ ഗ്രാമത്തിലുള്ള ഒരു സ്ഥലത്തേയ്ക്കു പുറപ്പെട്ടു. അവക്കു പോകേണ്ടുന്ന വഴിയിൽ ഒരു ഭയങ്കരമായ വനം ഉണ്ടായിരുന്നു. ആ വനത്തിൽ “ആളേ അയയ്യുന്നവർ' എന്ന കുപ്രസിദ്ധി സമ്പാദിച്ചിട്ടുള്ള അഞ്ഞൂറു തസൂരന്മാർ നിവസിച്ചുപോന്നു. “ആളേ അയയ്ക്കുന്നവർ” എന്ന പേർ അവൎക്കു എങ്ങിനേകിട്ടി എന്നു നിങ്ങൾ ചോദിക്കുമായിരിക്കാം. അതിനുള്ള കാരണം എളുപ്പത്തിൽ മനസ്സിലാക്കാം. എപ്പോഴെങ്കിലും കൈയ്യിൽ കാശില്ലാത്ത രണ്ടു യാത്രക്കാരേ കണ്ടു കിട്ടിയാൽ, ഒരാളെ അവിടെ നിന്നുകയും മറ്റേയാളെ സാതന്ത്ര്യലബ്ധിക്കുള്ള പണം കൊണ്ടുവരുവാൻ അയ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/101&oldid=180368" എന്ന താളിൽനിന്ന് ശേഖരിച്ചത്