ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 പരന്മാരായിരുന്നില്ല. അവർ രണ്ടു കക്ഷികളായി പിരിഞ്ഞു അയ്യോന്യം പോർയ്തു. അങ്ങിനെ പകുതിഭാഗം നശിച്ചു പിന്നേയും. അവർ രണ്ടു ഭാഗമായിപ്പിരിഞ്ഞു യുദ്ധം ചെയ്തു. ഇങ്ങിനേ ഒടുവിൽ രണ്ടു പേർ മാത്രം ശേഷിച്ചു. ആയിരം ആളുകളിൽ ബാക്കിയെല്ലാവരും ധനത്തിലുള്ള ദുൎമ്മോഹം കൊണ്ടു രണം ചെയ്തു മരിച്ചു. ഇവർ രണ്ടു പേരും കൂടി ഈ രത്നം മുഴുവനും. കൊണ്ടുപോയി ജനങ്ങൾക്കു പ്രവേശിപ്പാൻ ദുസ്സാധമായ ഒരു കാട്ടിൽ നിക്ഷേപിച്ചു; ഒരാൾ അവിടെ ഖഡ്ഗധാരിയായി അതിനു കാവൽ ഇരുന്നു; മറേറ ആൾ ഭക്ഷണത്തിനു ആവശ്യമായ അരി മുതലായ സാധനങ്ങൾ വാങ്ങുവാൻ വേണ്ടി ഗ്രാമത്തിലേയ്ക്കു പോയി. ധനം നാശകാരണമാണെന്നുള്ളതു നിവിവാദമാണല്ലോ. “അയാൾ മടങ്ങിവന്നാൽ ധനം സമാസമമായി ഓഹരി ചെയ്യേണ്ടിവരും. മടങ്ങിവരുമ്പോളയാളെ കൊന്നാലെന്താ” എന്നിങ്ങിനേ ആലോചിച്ചു കൊണ്ട് കാവിലിരുന്നവൻ തൻറെ ഖഡ്ഗത്തെ വേണ്ടത്ര മൂർച്ഛയുള്ളതാക്കി, സ്നേഹിതൻറ വരവിനേയും നോക്കിഅക്ഷമനായിരുന്നു. ഈ അവസരത്തിൽ അരി വാങ്ങാൻ പോയവനും ആലോചനാരഹിതനായിരുന്നില്ല. അവൻ ഇപ്രകാരം വിചാരിച്ചു: “ആധനം ഒരുപോലെ. ഭാഗിക്കേണ്ടിവരും, ഭക്ഷണത്തിൽ കുറേ വിഷം കലത്തി അവനേ തിന്നിക്കുന്നതായാൽ, രത്നം മുഴുവനും എനിക്കു കൈവശപ്പെടുത്താം' അവൻ ഗ്രാമത്തിൽനിന്നുതന്ന ആഹാരം തെയ്യാറാക്കി അവൻ വിശപ്പടക്കി സ്നേഹിതനുള്ള ആഹാരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/105&oldid=180836" എന്ന താളിൽനിന്ന് ശേഖരിച്ചത്