109 കല്ലിനേ പിടിച്ചു തടു വാൻ തുടങ്ങി. തൽക്ഷണം കണ്ണൻ തൻേറ യഥാൎത്ഥരൂപത്തെ കാണിച്ച് ഇപ്രകാരം അരുളിച്ചെയ്തു: “ഈ സദ്യ കഴിക്കുന്നതിനുള്ള മാനവും യോഗത്യയും നിനക്കുവേണം; ഗോഹത്യയുടേ പാപം എനിക്കും ഇല്ലേ? നല്ല വിഭാഗംതന്നേ. അങ്ങിനേ വേണ്ട, രണ്ടും നിണക്കുതന്നേ ഇരിക്കട്ടേ. ഭഗവാൻ ഉടനടി അദൃശ്യനാവുകയും ചെയ്തു. ഈ കഥയിലെ ബ്രാഹ്മണനേപ്പോലേ നമ്മുടെ വിജയങ്ങളുടേയും സല്കൎമ്മങ്ങളുടേയും യോഗ്യതയേ സ്വകീയമാക്കുവാൻ നാം ശ്രദ്ധിക്കുകയും, നമ്മുടെ അപമാനങ്ങ ളേയുംദുഷ്ക്കൎമ്മങ്ങളേയും ഭഗവാങ്കൽ നാം സമപ്പിക്കുകയും ചെയ്യുന്നതു സാധാരണമല്ലേ?
കുറെ ശതാബ്ദങ്ങൾക്കുമുമ്പ് മിഥിലാപുരിയിൽ ഒരു സ്വാമിയാർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻേറ ഭക്ഷണം .പാലും പഴവും മാത്രമായിരുന്നതുകൊണ്ട്, അദ്ദേഹത്ത എല്ലാവരും “ക്ഷീരാനന്ദാമി എന്നു വിളിച്ചുവന്നു. ഒരു 'ലങ്കോട്ടി' മാത്രം ധരിച്ചുംകൊണ്ടു ഈ സ്വാമിയാർ പട്ടണത്തിൽ കൂടി പ്രതിദിവസം അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അപ്പോൾ അദ്ദേഹത്തിൻറെ നാലുപാടും കുേറ ആളുകൾ വന്നുചേരും; പിന്നേ സ്വാമിയാർ “ലോകം മിത്ഥ്യ