ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

115 യി. കണ്ണന്റെ ജീവിതം നിരാശാപരമ്പരയിൽപെട്ട ദുഃഖ ഭൂയിഷ്ഠമായി കഴിഞ്ഞു. കണ്ണൻ എല്ലാ കാര്യങ്ങളും മാനമര്യാദകളോടുകൂടി ചെയ്തു. യുദ്ധത്തിലും കണ്ണൻ വ്യാജം പ്രവത്തിച്ചില്ല. കുരുക്ഷേത്രത്തിൽ മഹായുദ്ധം ആസന്നമായപ്പോൾ,കുന്തി കണ്ണനോട് അദ്ദേഹത്തിൻറ ജന്മ രഹസ്യം പറയുകയും പാണ്ഡവന്മാരുടെ ഭാഗം ചേന്നു യുദ്ധംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനേ ചെയ്താൽ ചക്രവർത്തിപദം ലഭിക്കാൻ വഴിയുണ്ടെന്നും കുന്തി പറഞ്ഞു. പക്ഷേ അദ്ദേഹം ഭാഗംമാററിയില്ല; എന്നു മാത്രമല്ല തന്നെ എടുത്തു വളർത്തീടുള്ളവരാണു' തൻറെ യഥാത്ഥ മാതാപിതാക്കന്മാർ എന്നു പറയുകയും ചെയ്തു. യുദ്ധത്തിലും ഈശ്വരൻ കണ്ണൻറെ നേരെ ദയകാണിച്ചില്ല. കണ്ണൻ ധീരതയോടുകൂടിയും വഞ്ചന ലേശംപോലും ഇല്ലാതേയും യുദ്ധം ചെയ്തു മരിച്ചു. ഇങ്ങിനെയുള്ള പുരാണകഥകൾ ജഗദീശബോസ്സിനേ അത്യധികം ആകഷിക്കുകയും ആ ന്ദിപ്പിക്കുകയും ചെയ്തു. പതിനാറാമത്തേവയസ്സിൽ ജഗദീശൻ കല്ക്കത്തയിലേ “സെന്റ് ഷേവിയഴസുകോളേജിൽ പോയി ചേന്നു.അവിടെ ജഗദീശൻ, ബുദ്ധിവൈശിദ്ര്യംകൊണ്ടും പരീക്ഷണപാടവംകൊണ്ടും വിഖ്യാതനായിട്ടുള്ള റവറൻഡ് ഫാദർഫോണ്ടിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തു. ഗുരുവി ന്നുണ്ടായിരുന്ന ഗുണങ്ങൾ കാലാന്തരത്തിൽ ശിഷനിൽ അധികമധികമായി കണ്ടുതുടങ്ങി. ബി. എ. പരീക്ഷയിൽ ജയിച്ചതിനുശേഷം അദ്ദേഹത്തിൻറ ആഗ്രഹം ഇംഗ്ലണ്ടിൽ പോയി വിദ്യാഭ്യാസം ചെയ്യേണമെന്നായിരുന്നു. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/120&oldid=181058" എന്ന താളിൽനിന്ന് ശേഖരിച്ചത്