ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

രപരിശ്രമത്തിനുള്ള പ്രോത്സാഹനങ്ങൾ മാത്രമാണെന്നു അദ്ദേഹം കരുതി. സ്ഥിരോത്സാഹം കാടെ മാത്രമേ തൻറെ രാജ്യക്കാൎക്കു ശാസ്ത്രീയ വിഷയങ്ങളിലുള്ള പ്രാവീണ്യലബ്‍ധി ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. ഈ കാലത്തു ബോസ്സിനു പ്രസംഗത്തിനും മററും ആയി ആഴ്‍ചയിൽ ഇരു പത്തിയാറു മണിക്കൂർ പ്രവ്യത്തി ഉണ്ടായിരുന്നു. തൻേറ ശാസ്ത്രീയ പരിശോധനകൾക്കു ആവശ്യക മായ സമയവും ധനവും ഉണ്ടായിരുന്നതുമില്ല. പ്രസിഡൻസി കോളേജിൽ വെച്ചു ശാസ്ത്രീയപര്യവേക്ഷങ്ങൾ നടത്തുവാൻവേണ്ടി ബങ്കാൾ ഗവൎമ്മേണ്ടു പ്രതിവൎഷം 2800-ക സംഭാവന ചെയ്യാൻ തീർച്ചപ്പെടുത്തി. പക്ഷേ നിത്യം ചെയ്‍വാനുണ്ടായിരുന്ന ജോലി അദ്ദേഹത്തിനു ഒരു പ്രതിബന്ധ മായിത്തീർന്നു. ഇങ്ങിനെ കോളേജിലേ പ്രവൃത്തി ചെയ്തും കൊണ്ട് കുറേകാലം കഴിച്ചുകൂട്ടി. ബോസ്സിന്റെ ഒന്നാമത്തെ പരീക്ഷണങ്ങൾ "കമ്പിയില്ലാക്കമ്പി' സംബന്ധിച്ചായിരുന്നു. ബൊളോണയിലേ പ്രൊഫസർ മാൎക്കോണിയും ഇതേ വിഷയത്തെ അധികരിച്ചു ഇക്കാലത്തുതന്നെ പരിശോധനകൾ നടത്തി. ഹെർടസ്സ എന്ന ശാസ്ത്രജ്ഞൻ വെളിച്ചവും വിദ്യുച്ഛക്തിയും താമിലുള്ള സാദൃങ്ങളേ കണ്ടുപിടിച്ചു; അദ്ദേഹത്തിന്റെ പ്രവൃത്തിയേ, ബോസ്സു പൂൎത്തിയാക്കി. 1895 - ൽ ഗവണ്ണരു ടേമുമ്പാകേ കാല്ക്കത്താ "ടൗൺഹാളി ൽ വെച്ചു ബോസ്സ് ഒരു ശാസ്ത്രീയപ്രദൎശനം നടത്തി. അദ്ദേഹം “ഈലർ പ്രചരിക്കുന്ന സമ്പ്രദായത്തേ പല പല പ്രയോഗങ്ങളേ ക്കൊണ്ടും പ്രത്യക്ഷപ്പെടുത്തി. 1901 ൽ ഒരു പെട്ടിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/124&oldid=180992" എന്ന താളിൽനിന്ന് ശേഖരിച്ചത്