ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8 ന്നതു കണ്ടു. പട്ടണവാതിലിനു സമീപം അവൻ വിശ്രമിക്കാൻവേണ്ടി ഇരുന്നു. പെട്ടന്ന് ഈ യാചകന്റെ ആലോചന,കീറിപ്പറിച്ച വസ്ത്രങ്ങൾ ധരിച്ച്,നെഞ്ഞത്തടിച്ചു."‍ഞാൻ അദ്ദേഹത്തെ നല്ലവണ്ണം സ്നേഹിച്ചിരുന്നു,"എന്നു ഗൽഗദാക്ഷരത്തിൽ പറഞ്ഞുകൊണ്ടിരുന്ന ഒരുവന്റെ നേരെ പതി‍ഞ്ഞു. അവൻെറ വ്യസനം കണ്ടു് അനുകമ്പ തോന്നിയ ഭിക്ഷു."പറയുന്നതിനു വിരോധമില്ലെങ്കിൽ,നിൻെറ സങ്കടത്തിൻെറ കാരണം എന്താണെന്നു, പറയൂ; എല്ലാ സങ്കടവും "അള്ള" ശമിപ്പിക്കും.നിണക്കും അള്ള സുഖം തരട്ടേ!" എന്നു പറഞ്ഞു അല്പസമയം നിശ്ശബ്ദനായിനിന്നു. പിന്നെ അവൻ വദ്ധിച്ച വ്യസനത്തോടുകൂടി ഇങ്ങിനേ സമാധാനം പറഞ്ഞു. "എനിക്കു പററിയ നഷ്ടം അപാരമാണ്. ഞാൻ രാജാവിൻെറ മരണത്തെപ്പററി വ്യസനിക്കുന്നു. അങ്ങിനേയുള്ള ഒരാളെ ഇനി കാണ്മാൻ സാധിക്കുകയില്ല.അദ്ദേഹം എൻെറ അച്ഛനും ഞാൻ അദ്ദേഹത്തിൻെറ മൂത്തപുത്രനും ആണ്." ഇത്രയും പറഞ്ഞു, അവൻ നെഞ്ഞത്തടിച്ചു് ,വസ്ത്രം പറിച്ചുകീറി 'ഞാൻ അദ്ദേഹത്തെ എത്ര സ്നേഹിച്ചിരുന്നു' എന്നിങ്ങനെ വീണ്ടും നിലവളിച്ചുകൊണ്ടിരുന്നു. ഭിക്ഷു നെടുവീപ്പിട്ടുകൊണ്ടു്, "ഈദൃശമായ സ്നേഹത്തെ അള്ള നിശ്ചയമായും വിലവെക്കും; നിങ്ങളുടെ സഹോദരന്മാരും ഇപ്രകാരംതന്നെ വ്യസനിക്കുന്നുവോ?" എന്നു ചോദിച്ചു. " ഇല്ല; ഇങ്ങനെ ഇല്ല; രണ്ടാമൻ അന്യചിന്തകളേക്കൊണ്ടു തൻെറ വ്യസനത്തെ അടക്കി, ഇ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/13&oldid=179550" എന്ന താളിൽനിന്ന് ശേഖരിച്ചത്