13 ദരനായ "സുൽത്താൻഷൂജ"യുടെ സ്വത്തായി. കാബൂളിലെ രാജാവായിത്തീൎന്ന ഷൂജ, ഈ വൈരത്തെ തന്റെ വളയിൽ പതിച്ചതായി 1809-ൽ എൽഫിൻസ്റ്റൻ പിഷാവറിൽവെച്ചു കണ്ടു. 1812 ൽ മുഹമ്മദ് ഷൂജയെ രാജപദവിയിൽനിന്നു അടിച്ചോടിച്ചപ്പോൾ, ഷൂജ ലാഹോറിലേക്ക് പോയി; പഞ്ചാബിലെ രാജാവായ രംജീററ്സിങ്ങിനെ ശരണം പ്രാപിച്ചു. രംജീററ്, ഇദ്ദേഹത്തെ ഒരു ചില്ലറത്തടവുകാരനാക്കി 1813-ൽ ഇവർ തമ്മിൽ സ്നേഹിക്കുകയും ഷൂജ ഈ വൈരത്തെ രംജീററ്സിങ്ങിന്നു കൊടുക്കുകയും ചെയ്തു. രംജീററ് ഈ വൈരം പലപ്പോഴും ധരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ സന്ദൎശിച്ച യൂറോപ്യന്മാരൊക്കെയും ഇതു കാണുകയും ചെയ്തിരുന്നു. 1839-ൽ ഇദ്ദേഹം കാലഗതി പ്രാപിച്ചപ്പോൾ "ഡ്യൂലിപ്പുസിങ്ങി"ന്നു പ്രായപൂൎത്തി എത്തുന്നതുരെ.ഈ വൈരം രാജധാനിയിലെ രത്നങ്ങളുടേയും ആഭരണങ്ങളുടേയുംകുൂടെ സൂക്ഷിച്ചു. 1849-ൽ പഞ്ചാബു ബ്രിട്ടീഷുസാമ്രാജ്യത്തോടു കൂട്ടിച്ചേൎത്തപ്പോൾ കോഹിന്നൂർ, "സർഝോൺ ലോറൻസി"ന്റെ കൈവശമാവുകയും,അദ്ദേഹം ഈ വൈരത്തെ വിക്ടോറിയാ മഹാരാജ്ഞിക്കു, ഇംഗ്ലണ്ടിലേക്ക് അയച്ചുകൊടുക്കുകയുംചെയ്തു. 1851-ലെ പ്രസിദ്ധപ്പെട്ട പ്രദശനത്തിലെ ഒരു പ്രധാനസാധനം ഈ കോഹിനൂറായിരുന്നു, 1852-ൽ ഒരു "ആസ്റ്റർഡാം"കാരൻ ഇതിനെ ഖണ്ഡിച്ചു. ഇപ്പോൾ ഇതിന്റെ തൂക്കം 106 കേറ്റു മാത്രമാകുന്നു. ഇന്ന് നമ്മുടെ 'അഞ്ചാംജോൎജ്ജ് ചക്രവത്തിയുടെ അധീനത്തിലിരിക്കുന്ന ഈ കോഹിനൂറിനു 123 കേറററു തൂക്കമുണ്ടെന്നും, ഒന്നാ
താൾ:Gadyalathika part-1.djvu/18
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല