15 മാണെന്നുമാത്രമല്ല ഒരാൾക്കും ഒരു ദേഷവും കണ്ടുപിടിക്കാൻ സാധിക്കാത്തവിധം പൂൎണ്ണതയെ ഇതു പ്രാപിച്ചിട്ടും ഉണ്ട്. ഈ വൈരം ഒന്നാമതായി ഗോൾക്കൊണ്ടയിൽ ഉണ്ടായിരുന്നതും, കീൎത്തിമാനായിരുന്ന ചാത്തംപ്രഭുവിന്റെ പിതാമഹനായ മിസ്സർ പിററ് ഇംഗ്ലണ്ടിലേക്കുകൊണ്ടുപോയതും, അവിടെവെച്ച് "ഒാർളിയൻസ്സപ്രഭു "വിന്നു 130,000 പവനിന്നൂ വിറ്റിട്ടുളളതും അകുന്നു. ഇതു കാലക്രമേണ, ഫ്രാൻസിലെ രാജമന്ദിരിത്തിന്റെ ഒരു അലങ്കാരമായിത്തീന്നു. രണശൂരനായിരുന്ന നെപ്പോളിയൻ ഇയ വൈരത്തെ അദ്ദേഹത്തിന്റെ ഖഡ്ഗത്തിന്മേൽ പതിച്ചിരുന്നു എങ്കിലും ചരിത്രവിഖ്യാതമായ ' വാട്ടർലൂ '-യൂദ്ധത്തിൽ, പ്രഷ്യൻകാർ ഇതു പിടിച്ചെടുത്തു. അതിനുശേഷം ഈ വൈരം ജമ്മൻ ചക്രവർത്തിയുടെ ഭൂഷണമായി. 4 സർധാനയിലേ ബീഗം. ഇന്ത്യചരിത്രത്തിൽ ഒരു സ്ഥിരപ്രതിഷ്ഠയ്ക്കും പ്രമാണപദവിക്കും അർഹയായിത്തീന്ന ഈ അസാമാന്യയായസാധ്വി എത്രയോ താണനിലയിൽ ഉളളവളായിരുന്നു. ഇവളുടെ ഉത്ഭവത്തെപ്പറ്റി ഒന്നുതന്നെ അറിഞ്ഞുകൂട. ഇവളുടെ വംശപാരമ്പയ്യം, ഉൽപത്തി, എന്നുമാത്രമല്ല; വിവാഹത്തിനു മുമ്പുണ്ടായിരുന്ന പേരുംകൂടി, കേവലം വിസ്മൃതകോടിയിൽത്തന്നെ കിടക്കുന്നു. സമഷ്ടിയായി പറ
താൾ:Gadyalathika part-1.djvu/20
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു