19 മറ്റൊരാളുടെ മരണാനന്തരം, ജീവിച്ചിരിക്കുന്നതല്ലെന്നു സഖ്യം ചെയ്തു .ശത്രുപക്ഷക്കാർ തന്റെ പല്ലക്കു പിടിച്ചു എന്നു കണ്ടാറെ , ബീഗം ഇനി ജീവിച്ചിരിക്കുന്നത് ഭംഗിയല്ലെന്നു കരുതി , വാളെടുത്തു ദേഹത്തിൽ പ്രയോഗിച്ചു. ലാവൈസോ,വാഗ്ദാനപ്രകാരം തന്നെത്താൻ വെടിവെച്ചു മരിച്ചു.ബീഗം മുറിയേറ്റു, കാരാഗൃഹത്തിൽ കിടന്നു., കുഴങ്ങി, എങ്കിലും മരിച്ചില്ല. ദുഃഖഭൂയിഷ്ഠമായ ഇൗ സ്ഥിതിയിൽ കുറെകാലം കഴിച്ചതിനു ശേഷം , ബീഗം തന്റെ ഒരു പഴയ സേനാധിപതിയായ 'ജോജ്ജ് തോമസ്സി' ന്റെ സഹകരണത്തോടുകൂടി, പൂവപദവിയെ പ്രാപിച്ചു. ഉടനടി സംഭവിച്ച സെബിർയാബിന്റെ അകാലമരണം ബീഗത്തിന്റെശക്തിയെ പൂവ്വാധികമാക്കി. ബീഗം സാധാരണ തരത്തിലുള്ള ഒരു സ്ത്രീയായിരുന്നില്ല. ഭത്താവിൽ നിന്നു ലഭിച്ച രാജ്യത്തെ സ്വപ്രയത്നംകൊണ്ടു ഏറ്റവും ഫലവത്താക്കിത്തീത്തതിനു പുറമേ, അടുത്തുള്ള ചില പ്രദേശങ്ങളും കൂടി അവൾ കൈവശപ്പെടുത്തി. രാജ്യശ്രീയുടെ സവ്വോൽകൃഷ്ടമായ യശസ്സിനെയും, അഭിവൃദ്ധിയേയും നിലനിത്തിപ്പോരുവാൻവേണ്ടി, ബീഗം നിരന്തരം ഉത്സാഹിച്ചുകൊണ്ടിരുന്നു. മുമ്പേത്തതിലും പതിന്മടങ്ങ് കൃഷി വദ്ധിച്ചു. കൃഷിപ്രവൃത്തിയിൽ ഉദാസീനത കാണിച്ചവരെ നിബന്ധിച്ചു കൃഷി ചെയ്യിച്ചു. തസ്കരവഗ്ഗത്തിന്റെ സമൂലനാശം വരുത്തി. പ്രജകളെല്ലാം ശ്രേഷ്ഠതരമായ ഒരു രാജ്യഭരണത്തിന്റെ ഉത്തമഫലങ്ങളെ അനുഭവിച്ചുംകൊണ്ട് നിവസിച്ചു.
താൾ:Gadyalathika part-1.djvu/24
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല