20 1848 ഡിസേമ്പ്രിൽ ബിഗത്തിന്നു 70 വയസ്സു പൂത്തിയായി. അപ്പോഴാണു, ബീഗത്തെ സന്ദശിപ്പാൻ 'ബിഷപ്പ് ഹെബർ' (Bishop Heber) വന്നത്. ബിഷപ്പിന്റെ അഭിപ്രായങ്ങൾ രസാവഹങ്ങളാകയാൽ ചുവടേ ചേർക്കുന്നു:- "അവളുടെ തലസ്ഥാനം സർധാനരാജ്യത്തിന്റെ മദ്യത്തിലാണ്. അവൾക്ക്, അനല്പമായ ബുദ്ധിവൈഭവവും സംഭാഷണത്തിൽ കലശലായ ചാതുയ്യവും, കാണുന്നുണ്ട്. പക്ഷേ ഹിന്തുസ്ഥാനി മാത്രമെ സംസാരിക്കുന്നുള്ളു. സൈന്യങ്ങളും, പ്രജകളും അവളുടെനേരെ അതിയായ ഭക്തിബഹുമാനങ്ങൾ കാണിക്കുന്നുണ്ട്. മഹരാഷ്ട്രയുദ്ധത്തിൽ സേനാധിപത്യം വഹിച്ചുംകൊണ്ട് അവൾ ചെയ്ത ആശ്ചര്യകമ്മങ്ങളിൽനിന്നു അവളുടെ ധീരതയെ നിണ്ണയിക്കാവുന്നതാണ്. സർധാനയിൽ അവൾക്കു സേച്ഛാഭരണമുള്ളതുകൊണ്ടു നാസികാച്ഛേദം, കണ്ണച്ഛേദം, മുതലായ ക്രൂരകൃത്യങ്ങൾ നടത്തുന്നതായി പല കഥകളും കേൾപ്പാനുണ്ട്." ബീഗം ഒരു ധീരനായികയും, നല്ല നാടുവാഴിയും, ആയിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. ബിഷപ്പ് ഹൈബരുംകൂടി ഇവരുടെ പ്രഗത്ഭവാഗ്ദ്ധാടിയേയും, ഹൃദയകാഠിന്യത്തെയും, ശൂരസ്വഭാവത്തെയും, സമ്മതിക്കുന്നുണ്ട്. 'ഏഡ്വകൈറ്റ്' ഓഫ് ഇൻഡ്യാ'യിൽ (Advocate of India) അല്പകാലത്തിനിടയിൽ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസം ബീഗത്തിന്റെ ഭരണനിപുണതയെപ്പറ്റി ഇപ്രകാരം പ്രസ്താവിക്കുന്നു:-"അവൾ പോക്കളത്തിൽ ഒരു ധീരനായികയും, സർധാനയിൽ ശ്രേഷ്ഠതരമായ രാജ്യപരിപാലനം നടത്തുന്നവളും ആയിരുന്നു. അവളുടെ ഭരണകാലത്ത് രാജ്യമെ
താൾ:Gadyalathika part-1.djvu/25
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല