21 ങ്ങും സംതൃപ്തിയും, സമാധാനവും ഉണ്ടായിരുന്നു. ഇന്നു സർധാന ഒരു ശിഥിലമായ കൃഷിസ്ഥലം മാത്രമാണെങ്കിലും, അന്നു ഇന്ത്യയിലെ ഒരു പ്രദേശപോലും ഇത്ര കേമമായി ഭരിക്കപ്പെട്ടിരുന്നില്ല."
ബീഗത്തിന്റെ സൈന്യം മുഗൾ ചക്രവർത്തിയെ 'ഗോകുലാകാര' (Gokulgarh) യുദ്ധത്തിൽ രക്ഷിച്ചു. ചക്രവത്തി,അവൾക്കു സെബുൽനീസാ'( Seb-ul-nissa) അതാവിത്, "സ്ത്രീകുലാലങ്കാരം" എന്ന സ്ഥാനം കൊടുത്തു. ബീഗം, ആദ്യകാലത്തു വളരെ ക്രൂരയും, ശൂരയും, ആയിരുന്നെങ്കിലും, അന്ത്യകാലത്തു അവിസ്മരണീയമായ സാധുസ്നേഹവും, ദീനദയാലുത്വവും,ഉള്ളവളായിരുന്നു. 1822-ൽ അവളുടെ തലസ്ഥാനത്തിൽ ഒരു വലിയ റോമൻകേത്തലിക് പള്ളി ഉണ്ടാക്കിച്ചു. സെന്റ് ഝോൺസ് കോളേജും (St.John's college) ഈ ബീഗം പണിചെയ്യിച്ചതാണ്.കല്ക്കത്താ,ആഗ്രാ,ബോമ്പായി,മദിരാശി,മീരാറു് എന്നീ സ്ഥലങ്ങളിലെ പള്ളികൾക്കും,സർധാനയിലെ സാധുസംലക്ഷണസംഘത്തിനും, അവൾ ധാരാളം ദ്രവ്യസഹായം ചെയ്തു.പൊതുജനക്ഷേമത്തിനുവേണ്ടി ഉപയോഗിപ്പാൻ ഒരു ലക്ഷം ഉറുപ്പിക കല്ക്കത്തയിലെ ബിഷപ്പിന്റെ വശം കൊടുത്തു.
അസാധരണ വൈഭവമുണ്ടായിരുന്നവളും, സവ്വമാന്യയായിരുന്നവളും, ആയ ഈ ശ്രീമതി 1836-ാമാണ്ടിൽ ഇഹലോകവാസം വിട്ടു.ബീഗത്തിന്റെ പ്രേതമണ്ഡപത്തിന്മീതെ ഏറ്റവും വിശേഷമായ വെളുത്ത ശ്ലക്ഷണശിലകൊണ്ട് ഒരു സ്മാരകചിഹ്നവും,അതിന്മീതെ ഈ മാനസ്ത്രീയുടെ ഒരു മനോഹരമായ വിഗ്രഹവും സർധാനയി