ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൽ പണിചെയ്യിച്ചിട്ടുണ്ട്. കാലപ്പഴക്കത്താ‍‍ൽ യാതൊരുഹാനിയും ബാധിക്കാത്തവിധം നവംനവമായ മോടിയോടും, യോഗ്യതയോടുംകൂടി, ഭൂഭാരക്രമവൈഭവംകൊണ്ടു്, സമാധാനവും, സമൃദ്ധിയും, സമ്പത്തും ഉളള ഒരു നല്ലകാലം ഈ പ്രദേശത്തിനുണ്ടായിരുന്നു എന്നു വഴിയാത്രക്കാരെ ഓമ്മപ്പെടുത്തുമാറു', ഈ സൗഭാഗ്യശാലിനിയുടെ ചേതോമോഹനമായ വിഗ്രഹം സ ധാനയി‍ൽ ഇന്നും പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. 5 കാളിദാസന്റെ ത‍‍ൽക്കാലയുക്തി

      ദിവസവൃത്തിക്കുതന്നേ യാതൊരു നിർവ്വാഹവും ഇല്ലാതെ വലിയപരുങ്ങലിലായ ഒരു ബ്രാഹ്മണന്നു തന്റേനിഭാഗ്യത്തിനു പരിപക്വത വരുത്തുവാനോ എന്നു തോന്നുമാറ് കുറേ പുത്രിമാരും ഉണ്ടായി.അവരെ വിവാഹം കഴിച്ചു കൊടുക്കാനുളള സമയവും സമീപീച്ചു വന്നു. എന്തുചെയ്യാനാണ്?സങ്കടം ആരോടു പറവാനാണ്?പണം ആരാണ് തരുക?ഇത്യാദി വിവിധവിധമായ ചിന്താസന്താപാനലമദ്ധ്യത്തിൽ പെട്ട് ആ പാവത്തിന്റെ സർവ്വാംഗവും എരിഞ്ഞു പൊരി‍ഞ്ഞു തുടങ്ങി.ഒടുവി‍‍ൽ വീരാഗ്രേസരനും കവികലതിലകനും ആയ കാളിദാസരെ ചെന്നു കാണുന്ന പക്ഷം കാര്യമൊക്കെ ഒരുവിധം ഭംഗിയിൽ കലാശിക്കുമെന്നു തോന്നിയതോടു കൂടി നിമിഷംപ്രതി ഉജ്ജ്വലിച്ചുകൊണ്ടിരുന്ന ചിന്താവഹ്നി കുറഞ്ഞൊന്നു ശാന്തമായി.
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/27&oldid=180861" എന്ന താളിൽനിന്ന് ശേഖരിച്ചത്