ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

23 കാലവിളംബം കൂടാതെ തന്റേ ശോകാവസ്ഥയേയും മനോരഥത്തേയും കാളിദാസരെ അറിയിച്ചപ്പോൾ സങ്കടപരിഹാരത്തിനുതകുന്ന വല്ലമാൎഗ്ഗവും ഉണ്ടാക്കാമെന്നു അദ്ദേഹം സമാധാനം പറഞ്ഞു. കാളിദാസർ കണ്ടുപിടിച്ച സൂത്രം ഈ വൃദ്ധബ്രാഹ്മണനേ തന്റേ ഗുരുനാഥനെന്ന നിലയിൽ ഭോജരാജാവിനേ സന്ദശിപ്പിക്കാമെന്നായിരുന്നു. കാളിദാസരുടെ വൈദുഷ്യത്തെത്തന്നെ എത്ര ആദരിച്ചാലും തൃപ്തിവരുമാറില്ലാത്ത ഭോജരാജാവിന്ന്, അദ്ദേഹത്തിന്റെ(കാളിദാസരുടെ) ഗുരുഭൂതരുടെനേരേ ഉണ്ടാകാവുന്ന ഭക്തിബഹുമാനങ്ങൾക്കു കയ്യുംകണക്കും ഉണ്ടാകില്ലെന്നുമാത്രമല്ല അവയുടെ പരിമിതിയേ ഖണ്ഡിച്ചുപറവാൻ സാധുക്കുന്നതും അല്ല. ഭോജസദസ്സിലുളള വിദ്വാന്മാൎക്കാവട്ടെ കാളിദാസരുടേ ഗുരുവൎയ്യരേ കാണാനുളള ആഗ്രഹം സീമാതീതമായിത്തീന്നു. ഭോജരാജാവുമായുളള കൂടിക്കാഴ്ചക്കുവേണ്ടുന്ന ഒരുക്കങ്ങളൊക്കേ മുൻകൂട്ടിചെയ്തതിനുശേഷം, കാളിദാസർ അഗതിയായ അന്തണനോടു ഇപ്രകാരം പറഞ്ഞു :-'ദശനമാത്രത്തിൽ രാജാവു ദണ്ഡനമസ്കാരം ചെയ്യും. അപ്പോൾ നിങ്ങൾ 'മംഗളം ഭവതു' എന്ന ആശീൎവ്വചനം പറയേണം. പിന്നേ ഒന്നും സംസാരിക്കേണ്ടതില്ല; എല്ലാം ഞാൻ നിവൃത്തിച്ചുകൊളളാം.' ഇത് കേട്ടപ്പോൾ സാധുബ്രാഹ്മണൻ വല്ലാതെ കുഴങ്ങി, 'അയ്യോ ! കഷ്ടം ! ഇത്ര അധികം പറയുന്നതു ദുസ്സാധമാണ്' എന്നു പറഞ്ഞു, ഒാ! ഹോ ! ഇതു കഴിയാത്തപക്ഷം 'ശുഭം ഭവതു' എന്നായാൽ മതി എന്നു കാളിദാസർ മറുപടി പറഞ്ഞു.ഇതും ബ്രാഹ്മണനു വളരെ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/28&oldid=180644" എന്ന താളിൽനിന്ന് ശേഖരിച്ചത്