ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26രാജ്യങ്ങളിൽ വിവാഹം നടത്തിവരുന്നതും സ്ത്രാപുരുഷന്മാടെ ഗാ ഢാനുരാഗത്തെ അടിസ്ഥാനപ്പെടുത്തിയും ,ആ സംഗതിയെ രേഖാമൂലം ഭാഷ്യപ്പെടുത്തിയും,പുരോഹിത,പൗെര,പ്രഭൃതികൾ മുമ്പാകെ അതിനെപള്ളിയിൽവെച്ചു പ്രത്യക്ഷപ്പെടുത്തിയും ,ആണല്ലൊ.എന്നാൽ മലയാളികളുടെ വിവാഹമോ ചില നെതാക്കന്മാരുടെയും ടപരിഷ്കാരേച്ഛുക്കളുടെയും ,അഭിപ്രായത്തിൽ "നിയമാ"നുസൃതമായ പന്ഥാവുകളുളെ പ്രമാണിക്കാത്തതായും ,തന്നിമിത്തം ദാമ്പത്യബന്ധം,ജുഗുപ്സാവഹമെന്നു പറയുന്നില്ല.കേവലം ചഞ്ചലവും ,ക്ഷണഭംഗുരവും ആണെന്നുള്ള അപവാദത്തിനും വിഷയീഭവിച്ചതായും ഇരിക്കുന്ന ഈ അവസരത്തിൽ ,ഈ വിഷയചർച്ച അസ്ഥാനത്തിലായിരിപ്പാൻ ഒട്ടും തരമില്ലല്ലൊ. അമേരിക്കയിൽ ഭാര്യാഭർത്താക്കന്മാർ അന്യോന്യം ത്യജിക്കുന്നത് നിത്യസംഭവങ്ങളാണ്.ഈ മാതിരി കേസ്സുകളുടെ കണക്കുപരിശോധിച്ചുനോക്കുന്നതായാൽ ,ഇത് അവരുടെ ഇടയിൽ ഒരു അനിവാര്യമായ ദിനകൃത്യമാണോ എന്നുകൂടി ശങ്കിച്ചുപോകം.ചിക്കാഗോവിലെ ഒരു ദിവസത്തെസംഖ്യ നോക്കിയതിൽ'ത്യാഗം'സമ്മതിച്ചതായ മുപ്പതു കേസ്സുകളും ,ത്യജിക്കാൻ കോടതിയുടെ അനുവാദത്തിനു ഇരുപത്തൊന്നുകേസ്സുകളും വന്നതായി കാണുന്നു.ചിലപ്പോൾ കോടതിയുടെ അനുവാദംകൂടാതെയും ,ഭാര്യാഭർത്താക്കന്മാർ അന്യോന്യം ത്യജിക്കുകയും ഉടനെതന്നെവിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്.അതാവിത ,സ്തീപുരുഷന്മാർക്ക് അവിടെ എക ഭത്തൃത്വമെന്നും ഏ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/31&oldid=179997" എന്ന താളിൽനിന്ന് ശേഖരിച്ചത്