27 കപത്നിത്വമെന്നും ഉള്ള സ്ഥിതി ഇല്ല.യുനൈറ്റഡ് സ്റ്റേസിൽ ഈവക കേസ്സുകൾ സാധാരണയായി ഉണ്ടാകാറുണ്ട്. പരിത്യജിക്കപ്പെട്ട സ്ത്രീകളിൽ പലരും വീട്ടുവാടകയ്ക്കും, ജീവസന്ധാരണത്തിനും,മാഗ്ഗമില്ലാതെ 'നട്ടംതിരിഞ്ഞു, ചക്രശ്വാസം വലിക്കുന്നതു' ഒരു അപൂവ്വ സംഭവമല്ല. അമേരിക്കയിലെ ഒട്ടുമുക്കാലും സംസ്ഥാനങ്ങളിൽ,വിവാഹമോചനത്തിനുള്ള അനുമതി ലഭിക്കാൻ പ്രയാസം ലേശംപോലും ഇല്ല. 1918 ലെ കണക്കു പ്രകാരം, 'ഇലിനോയിസ്സ' എന്ന പ്രദേശത്തിൽ, മൂന്നിൽ രണ്ടുവീതം കേസ്സുകൾക്കും ഗുണമായ മറുവടി കല്പിച്ചതായി കാണുന്നു. ഈ മാതിരി കേസ്സുകളൊക്കെ ക്ഷണനേരംകൊണ്ട് തീപ്പുചെയ്യുന്നതാണ്. ഒരാക്കൽ 'സിക്രട്ടെരി ഒാഫ് സ്റ്റേറ്റ്' ആയിരുന്ന ഒരു മഹാനുഭാവന്റെ പുത്രകളത്രം, ഏഴുമണിക്കു ജഡ്ജിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചതായും എട്ടുമണിക്കു ഭത്തൃപരിത്യാഗാനുവാദം ലഭിച്ചതായും ഒരു പത്രം പ്രസ്താവിക്കുന്നു. ഈ സംഭവത്തിനു തുടരെത്തന്നെ, ചിക്കാഗോവിൽ വെച്ചു,"പ്രസ്റ്റൺഗിബ്സൺ " എന്ന യുവതിയെ ഒമ്പത് മിനിട്ടിനുള്ളിൽ ഭർതൃശാസനയിൽ നിന്ന് സ്വതന്ത്രയാക്കിയതായും അറിയുന്നു. ഒരു ദിവസം രാവിലെ "ഇലിനൊയിസ്സ് " പട്ടണത്തിൽ വെച്ച്, ഒരു സ്ത്രീയെ അവളുടെ ഭത്താവു അടിക്കുകയും പേനക്കത്തികൊണ്ടു കുത്തിവാരുമെന്ന് ഭയപ്പെടുത്തുകയുംചെയ്ത സംഗതിക്ത്, സ്വാതന്ത്രാർഹയായ ആസ്ത്രീ കോടതിയിൽ പോയി, ഒരുമണി സമയമാകുമ്പൊഴേക്ക ഭ
താൾ:Gadyalathika part-1.djvu/32
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല