32 അല്പനിമിഷlത്തിനുശേഷം, ചാർളി എന്റെ കൈ പിടിച്ചു കുലുക്കി. അപ്പോൾ "എന്നെത്തൊടരുത്; നാം ഇലിനോയിസ്സിൽ ഭായ്യാഭർത്താക്കൻമാരല്ല, എന്നേ വിടൂ" എന്നു ഞാൻ സഗൗരവം പറഞ്ഞു. ഈ പറഞ്ഞതിന്റെ സാരം എന്താണെന്ന് ചോദിച്ചപ്പോൾ, ഇലിനോയിസ്സിൽ ത്യാഗസമ്മതം കിട്ടി ഒരു വർഷം കഴിഞ്ഞാലല്ലാതെ പുനവ്വിവാഹം നിയമാനുസൃതമല്ലെന്നു ഞാൻ പറഞ്ഞു. എന്നാൽ ഒരു കൊല്ലത്തിനു ശേഷം ഭവതി എന്നെ ഇഷ്ടപ്പെടാഞ്ഞാലൊ, എന്നേക്കാൾയോഗ്യനായ ഒരാളെ കണ്ടുമുട്ടിയാലൊ, എന്തുചെയ്യും, എന്ന് എന്നോട് ചോദിച്ചു. ഇലിനോയിസ്സിലെ നിയമപ്രകാരം നാം ദാമ്പത്യബന്ധത്തിന് അർഹന്മാരല്ല. ഞാൻ ഇവിടെ നിങ്ങളുടെ ഭായ്യയും അല്ല. ഒരു കൊല്ലത്തിനിടയിൽ ഞാൻ നിങ്ങളെ ഇഷ്ടപ്പെടാത്ത പക്ഷം, എനിക്ക് വല്ലവരേയും വരനായി സ്വീകരിക്കാൻ സ്വാതന്ത്ര്യവും ഉണ്ട്, എന്ന് നിവ്വിശങ്കം മറുപടി പറഞ്ഞു. ഞങ്ങളുടെ സ്ഥിതി രസാവഹം. ഇൻഡ്യാനയിൽ താമസിക്കുമ്പോൾ ഞങ്ങൾ ഭായ്യാഭർത്താക്കൻമാർ;ഇൻഡ്യാനയിൽ എന്റെ ചിലവിനു പണം കൊടുക്കുന്നു. ഇവിനോയിസ്സിൽ അങ്ങനെ ചെയ്യുന്നില്ല. ചാർളി എനിക്ക് അഹിതമായി പ്രവർത്തിക്കുന്ന പക്ഷം, ഞാൻ ചിക്കെഗോവിൽ പോയി പുനവ്വിവാഹം കഴിക്കുകയും ചെയ്യും"
താൾ:Gadyalathika part-1.djvu/37
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല