ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35

തന്നെ പ്രയത്നിച്ചാലും, വിചാരിച്ചതുരപോലെ ആയിത്തീരുന്ന കാര്യം പ്രയാസമാണ്. അവ പരിപൂർണ്ണതയിലെത്തേണമെങ്കിൽ പല ഭേദഗതികളും വരേണ്ടതായിട്ടുണ്ടെന്നുമാത്രമല്ല, അങ്ങനെ ആവാത്തതു നിമിത്തം അസംഖ്യം ജനങ്ങൾ നിരാശപ്പെട്ടിട്ടും ഉണ്ട്. എന്നാൽ സംഭാഷണം ഇങ്ങനെയോ നേരെമറിച്ചോ ആവാം. സംഭാഷണം രസഹീനമായിത്തീരുന്നത്, സംഭാഷണം ചെയ്യുന്ന സമ്പ്രദായത്തിൽ പല ദോഷങ്ങളും ഉണ്ടാകുന്നതുകൊണ്ടാണ്. അല്പം ശ്രദ്ധിക്കുന്നതായാൽ അവയെ ഇല്ലായ്മ ചെയ്വാൻ ഏവക്കും സാധികക്കുന്നതുമാണ്. സംഭാഷണസമ്പ്രദായത്തെ ശരിയായി മനസിലാക്കുന്നത്, അതിൽ സാധാരണയായി വന്നുകൂടുന്ന ന്യൂനതകളെ ഗ്രഹിച്ച്, അവയെ പരിഹരിപ്പാൻ അവനവൻ തന്നെ ഓരൊ മാഗ്ഗങ്ങളെ കണ്ടുപിടിച്ച് ഏപ്പാട് ചെയ്യുന്നതാകുന്നു. ഒരു സംഭാഷണപടുവായിത്തീരുവാൻ എല്ലാവക്കും സാധിച്ചില്ലെന്നു വരാം. അതു വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. എന്നാൽ സംഭാഷണത്തിൽ ശോഭിപ്പാൻ എല്ലാവക്കും സാധിക്കുന്നതല്ലെങ്കിലും, അനിഷ്ടപ്പെടാത്തനിലയിൽ കഴിച്ചുകൂട്ടുവാൻ, അല്പം സൂക്ഷിക്കുന്നപക്ഷം, ആക്കും കഴിയുന്നതാണ്. ഇവ രണ്ടും നിഷ്പ്രയാസം സാധിപ്പാൻ സാധിക്കുന്ന വ്യക്തികൾ അനേകം ആളുകൾ ഉണ്ട്. എന്നാൽ സംഭാഷണത്തിൽ ച്ല്ലറ ചില്ലറ ന്യൂനതകൾ വരുത്തുന്നതുകൊണ്ട്, പലരും ഇഷ്ടപ്പെടാതിരിപ്പാൻ കാരണമായിത്തീരുന്നു.

എത്രയും ഉപയോഗപ്രദവും, ഉപദ്രവകരമല്ലാത്തതും ആയ സുഖം, സന്തോഷം, സംഭാഷണത്തിൽ നിന്നു സിദ്ധി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/40&oldid=201915" എന്ന താളിൽനിന്ന് ശേഖരിച്ചത്